in

വയറ് കാണിക്കില്ല, കൈ കാണിക്കില്ല എന്നുള്ള പ്രശ്നങ്ങൾ ഒന്നും എനിക്കില്ല, പക്ഷേ അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കണം: രജീഷ വിജയൻ പറയുന്നത് ഇങ്ങനെ

നടിമാരിൽ പലരും താൻ ഗ്ലാമറസ് ആകില്ല എന്ന് പലപ്പോഴും തുറന്നു പറയുന്നവരാണു. ഇക്കാര്യത്തിൽ അൽപ്പം വ്യത്യസ്ത ആയിരിക്കുകയാണു രജീഷ വിജയൻ. വയറും കയ്യുമൊക്കെ കുറച്ചു കാണിക്കുന്നതിൽ തനിക്കു കുഴപ്പമില്ല എന്നാണു താരം പറയുന്നത്.

എന്നാൽ ഐറ്റം ഡാൻസിനോട് തനിക്കു യോജിപ്പ് ഇല്ലെന്നും അതിന് കാരണം അവരുടെ വസ്ത്രം അല്ല, ആ ക്യാമറ കണ്ണുകൾ ആണെന്നും രജീഷ തുറന്നു പറയുന്നു. കാഴ്ചയിലെ കുട്ടിത്തം കൊണ്ടും അഭിനയം കൊണ്ടും വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാൻ താരത്തിന് സാധിച്ചു.

ഇതോടൊപ്പം തമിഴിലും രജിഷ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഇതിലൊക്കെ ഉപരി പല കാര്യങ്ങളിലും വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളും ഉള്ള താരമാണു രജീഷ. അടുത്തിടെ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വൈറലായി മാറുന്നത്.

ഐറ്റം ഡാൻസ് കളിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും അതിന് കാരണങ്ങളുണ്ടെന്നും രജിഷ അഭിമുഖത്തിൽ പറയുന്നു. എന്റെ ശരീരത്തിന് അനുയോജ്യം ആണെങ്കിൽ ഞാൻ അത്തരം വസ്ത്രങ്ങൾ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങൾ ഒന്നും എനിക്കില്ല.

ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കിൽ ആ രീതിയിലുള്ള വസ്ത്രങ്ങൾ ഇടില്ല എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങൾ ഞാൻ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതിൽ പ്രശ്‌നമില്ല. കാണുന്നവരുടെ കണ്ണിൽ മോശം ആകന്നതൊന്നും എന്റെ കണ്ണിൽ മോശം ആകണം എന്നില്ല.

കഥാപാത്രങ്ങൾക്ക് യോജിക്കുന്ന തരത്തിൽ വസ്ത്രം ധരിക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്നാൽ ഐറ്റം ഡാൻസിലുള്ള എന്റെ പ്രശ്‌നത്തെ കുറിച്ച് പറയുകയാണെങ്കിൽ അതിലെ പാട്ടും, പാട്ടിലെ വരികളും, ക്യാമറ ആംഗിളും, സൂം ചെയ്യുന്ന രീതിയും, അതിലെ ഡാൻസ് മൂവ്‌മെന്റ്‌സും ഒക്കെയാണ്. ഇതൊക്കെ ഒരു മനുഷ്യ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണ്.

അല്ലാതെ വസ്ത്ര ധാരണത്തിന്റെ അല്ല. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെയാണ്. അങ്ങനെ ഒബ്ജക്ടിഫിക്കേഷൻ നടത്തുന്ന ഒരു കാര്യത്തി ന്റെയും ഭാഗമാവാൻ എനിക്ക് താൽപര്യമില്ല. അതു എവിടെയും പറയും.

എന്നിലൂടെ ഒരു മനുഷ്യശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതാണ് കാര്യം.അല്ലാതെ വയറും കയ്യും കാണുന്നതിന്റെ പ്രശ്നം അല്ല. എന്റെ ശരീരത്തിന് ഇണങ്ങുന്ന എന്നെ കണ്ടാൽ വൃത്തി തോന്നിക്കുന്ന വസ്ത്രങ്ങൾ ആണെങ്കിൽ ഞാൻ അത് ധരിക്കും എന്നും രജിഷ വിജയൻ പറയുന്നു.

കഥാപാത്രത്തിനു ഇണങ്ങുന്ന രീതിയിൽ മാന്യമായ വസ്ത്രം ധരിക്കാൻ തയ്യാറാണെന്നും രജീഷ പറയുന്നു. എന്നാൽ അതൊക്കെ വയറ് കാണിക്കില്ല, കൈ കാണിക്കില്ല, എന്നുള്ള പ്രശനങ്ങൾ ഒന്നും എനിക്കില്ല, പക്ഷേ അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കണം: രജീഷ വിജയൻ പറയുന്നു…

Written by Editor 2

അഴകിന് റാണി തന്നെ, പുത്തൻ ഫോട്ടോസ് പങ്കുവെച്ച് അന്ന ബെൻ, കിടിലൻ ഫോട്ടോകൾ കാണാം

തെറ്റായ ഉദ്ദേശ്യങ്ങൾ ഉള്ളവർ ചുറ്റും ഉണ്ടായിരുന്നു, ഒരുപാട് കബളിപ്പിക്കലും ചതിയും, എല്ലാം എന്റെ തെറ്റ്; സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് അമല പോൾ തുറന്ന് പറയുന്നു