in

35 വയസ്സ് കഴിഞ്ഞെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്; പക്ഷെ ഒറ്റക്കുള്ള ജീവിതം ഞാൻ ശെരിക്കും ആസ്വദിക്കുന്നു; അനു ജോസഫ് പറയുന്നു..!

വ്യത്യസ്തമായ പരമ്പരകളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് അനു ജോസഫ്. മികച്ച അഭിനേത്രി മാത്രമല്ല പരിപാടികളുടെ അവതാരകയായും അനു തിളങ്ങിയിട്ടുണ്ട്. ഇടക്കാലത്തായിരുന്നു അനു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യാത്ര, പാചകം, ബ്യൂട്ടി ടിപ്സ് തുടങ്ങി വ്യത്യസ്തമായ വിശേഷങ്ങളുമായാണ് അനു എത്താറുള്ളത്.

ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യം നിസാരം സീരിയലില്‍ സത്യഭാമയെ അവതരിപ്പിച്ചത് അനുവായിരുന്നു. തന്റെ വയസ്സിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് താരം യൂട്യൂബ് വഴി മറുപടി നല്‍കിയിരുന്നു. വിക്കിപീഡിയയിലെ ജനനത്തീയതി തെറ്റാണ്, അത് മാറ്റിയിരുന്നുവെന്നും താരം പറയുന്നു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. വിവാഹം ചെയ്യാതിരിക്കണമെന്നൊന്നും കരുതുന്നില്ല. എന്നാല്‍ സീരിയസായി അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. നമ്മളെ മനസ്സിലാക്കുന്ന ഒരാളായിരിക്കണം, എന്റെ പ്രൊഫഷനെയൊക്കെ മനസ്സിലാക്കുന്ന ആളായിരിക്കണം. ഭാവിവരനെക്കുറിച്ച് പ്രത്യേകിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

കാസര്ഗോഡാണ് സ്വദേശമെങ്കിലും ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. അച്ഛനും അമ്മയും സഹോദരിയുമാണ് വീട്ടിലുള്ളത്. സൗമ്യയാണ് സഹോദരി. നടക്കാനും സംസാരിക്കാനും കഴിയില്ല. പ്രസവത്തില്‍ ഞരമ്പിനുണ്ടായ പ്രശ്നമാണ്. സിംഗിള്‍ ലൈഫ് ശരിക്കും താന്‍ ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

അതേസമയം തന്റെ പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ച കാര്യമാണെന്ന് താരം പറയുന്നു. അതേപോലെ തന്നെ ഒരു യാത്ര കഴിഞ്ഞ് വരുന്നവഴി അപകടം സംഭവിച്ചപ്പോള്‍ ചിലര്‍ പറഞ്ഞ കമന്റുകള്‍ തന്നെ തളര്‍ത്തിക്കളഞ്ഞിരുന്നുവെന്നും അനു പറഞ്ഞിരുന്നു. ഫ്ളവേഴ്സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അനു ജോസഫ് ഇതേക്കുറിച്ച് പറഞ്ഞത്.

കാറോടിച്ചിരുന്നപ്പോള്‍ ഉറങ്ങിപ്പോയ സംഭവവുമുണ്ടായിരുന്നു. കൊല്ലൂര്‍ മൂകാംബികയില്‍ വെച്ച് ഒരു കസിന്റെ കല്യാണമുണ്ടായിരുന്നു. ചെങ്കണ്ണായതിനാല്‍ അച്ഛന് ഡ്രൈവ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാനാണ് മുഴുവനും ഡ്രൈവ് ചെയ്തത്. ഉറങ്ങുകയാണെന്നാണ് കരുതിയത്. അമ്മ അലറിവിളിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്.

പിന്നീടാണ് അപകടം സംഭവിച്ചതാണെന്ന് മനസിലായത്. അമ്മയ്ക്കൊരു സര്‍ജറിയുണ്ടായിരുന്നു. അമ്മയ്ക്കും അച്ഛനും നല്ല പണി കൊടുത്തല്ലേയെന്നായിരുന്നു ഒരു ബന്ധു വന്ന് ചോദിച്ചത്. വല്ലാതെ വേദനിപ്പിച്ചൊരു കമന്റായിരുന്നു അത്. അനു ജോസഫ് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത് അതിന് ശേഷമായിരുന്നു. ഏപ്രില്‍ ഒന്നിനായിരുന്നു അത്. കുറേപേര്‍ വിളിച്ചു അന്ന്.

വാട്സാപിലൂടെയൊക്കെയായാണ് അത് പ്രചരിച്ചത്. പിറ്റേദിവസം ഫോണ്‍ ഓഫായിരുന്നു. വിളിച്ചിട്ട് കിട്ടാതായതോടെ ഞാന്‍ പോയെന്നായിരുന്നു പലരും കരുതിയത്്. അമ്മയും അച്ഛനും രക്ഷപ്പെട്ടുവെന്നും അനു മരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് ഞാന്‍ തന്നെ അതേക്കുറിച്ച് വിശദീകരിക്കുകയായിരുന്നു. അത് അത്യാവശ്യം നല്ലൊരു അനുഭവമായിരുന്നു എന്നും അനു പറഞ്ഞിരുന്നു.

വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതും ഒരുപാട് വേദനിപ്പിച്ചിരുന്നു. വേറെ ഏതോ ഒരു ലേഡി വസ്ത്രം മാറുന്ന വീഡിയോയും എന്റെ ഫോട്ടോയുമായി ചേര്‍ത്തായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. അത് ഞാന്‍ കേസാക്കിയിരുന്നു. 2 വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വീഡിയോ വാട്‌സാപിലൂടെ പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിച്ചാല്‍ കേസാവുമെന്നും ഞാന്‍ പറഞ്ഞിരുന്നുവെന്നും അനു പറയുന്നു.

Written by Editor 3

എന്നെ പ്രേമിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു ബന്ധമുണ്ട്, അത് കൂടാതെ വേറൊരു കൂട്ടിയുമായി അയാൾ പ്രണയിത്തിലായി, തന്നെ ചതിച്ച കാമുകനെ കുറിച്ച് അന്ന ചാക്കോ തുറന്ന് പറയുന്നു

സാന്ത്വനത്തിലെ അഞ്ജലിയുടെ ‘അമ്മ സാവിത്രി യഥാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ ? ബാഹുബലിയിൽ പോലും സാന്നിധ്യമായിരുന്ന ദിവ്യ ബിനുവിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ