കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവ്കകാറുണ്ട്. ഇപ്പോളിതാ തന്റെ മുടി കാൻസർ രോഗിക്കായി ദാനം ചെയ്തിരിക്കുകയാണ് താരം
അനു തന്റെ കുടുംബത്തെ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയിരുന്നു. അനുവിന്റെ വാക്കുകളിങ്ങനെ, ഞാൻ രണ്ട് മാസം കൂടുമ്പോഴൊക്കെയാണ് വീട്ടിലേക്ക് വരുന്നത്. കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിലാണ് താമസം. വളരെ കുറച്ച് സമയം മാത്രമെ വീട്ടിൽ ചെലവഴിക്കാൻ ലഭിക്കാറുള്ളൂ. ഒരുപാട് പേർ ആവശ്യപ്പെട്ടതിനാൽ ഞാൻ എന്റെ വീടും വീട്ടുകാരെയും പരിചയപ്പെടുത്താൻ പോവുകയാണ്. ഒരു അത്യാവശ്യഘട്ടത്തിൽ വലിയ മോടിയൊന്നുമില്ലാതെ പപ്പ കൈയ്യിലുള്ള സമ്പാദ്യമെല്ലാം കൂട്ടിവെച്ച് പണിതതാണ് ഞങ്ങൾ താമസിക്കുന്ന വീട്. എനിക്ക് ഒരു സഹോദരിയുണ്ട് എന്നത് ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതാണ്. അവൾ ജനിച്ചപ്പോൾ മുതൽ ശാരീരികമായി ബുദ്ധമുട്ടുകൾ അനുഭവിക്കുന്ന കുട്ടിയാണ്. പണ്ട് അവളുടെ അസുഖത്തെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. അവൾ തലയ്ക്ക് കീഴ്പ്പോട്ട് ചലനമില്ലാതെയാണ് കിടക്കുന്നത്.
ചെറുതായിരിക്കുമ്പോൾ അവൾ എപ്പോഴും കിടക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് കളിക്കാൻ വരാത്തതിന്റെ പേരിൽ അവളെ ഉപദ്രവിക്കുകയും കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുകയും എല്ലാം ചെയ്യുമായിരുന്നു. അങ്ങനെ എന്റെ ഉപദ്രവം കൂടിയപ്പോൾ വർഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്. പിന്നീട് എനിക്ക് തിരിച്ചറിവ് വന്ന് തുടങ്ങിയപ്പോഴാണ് ഈ വീട് വെച്ച് അവളും ഞങ്ങളുമെല്ലാം ഈ വീട്ടിലേക്ക് മാറിയത്. ഇന്ന് അവൾ എന്റെ മുത്താണ്.