മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അനു. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് താരം എത്താറുണ്ട്. 2003ലാണ് അനു അഭിനയ ലോകത്ത് എത്തുന്നത്.
അഭിനയിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലുണ്ടായിരുന്നെങ്കിലും വളരെ ചെറുപ്പത്തില്‍ ഇന്‍ഡസ്ട്രിയില്‍ വന്നതുകൊണ്ട് ഈ മേഖല തന്നെയാണോ പ്രഫഷന്‍ എന്ന കാര്യത്തിനെക്കുറിച്ചൊന്നും അനുവിന് ധാരണയുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിക്കാതെ കരിയര്‍ ഇത് തന്നെയാണെന്ന് അനു ഉറപ്പിച്ചു. ഇപ്പോള്‍ ഇന്‍ഡസ്ട്രിയെപ്പറ്റിയും കരിയറിനെപ്പറ്റിയും അതിനോട് സ്വീകരിക്കേണ്ട സമീപനങ്ങളെപ്പറ്റിയും അനു നന്നായി മനസിലാക്കിയിട്ടുണ്ട്.
അടുത്തിടെ ഫ്‌ലവേഴ്‌സിലെ ഒരു കോടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ താരം താനിപ്പോഴും വിവാഹിതയാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ‘പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങള്‍ കൊണ്ട് പിരിഞ്ഞതാണ്. പിരിയാന്‍ വേണ്ടിയല്ലല്ലോ പ്രണയിക്കുന്നത്. ഒന്നിനെ കുറിച്ചും പ്ലാനിങ്ങില്ല. നടക്കുമ്പോള്‍ നടക്കട്ടെ എന്ന് ചിന്തിക്കും. ഞാന്‍ പ്ലാന്‍ ചെയ്തത് നടക്കാറില്ല. വീട്ടില്‍ നിന്നും നല്ല പ്രഷറുണ്ട്. അമ്മയുടെ ഏറ്റവും വലിയ ടെന്‍ഷനും ഞാനാണ്. ഒരിക്കല്‍ അമ്മയ്ക്ക് അറ്റാക്ക് വന്നിരുന്നു. അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്‌ബോള്‍ മൂക്കില്‍ പല്ല് വന്നിട്ടാണോ എന്ന് ചോദിക്കും’ അനു ജോസഫ് പറയുന്നു.