in

സാന്ത്വനത്തിലെ അഞ്ജലിയുടെ ‘അമ്മ സാവിത്രി യഥാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ ? ബാഹുബലിയിൽ പോലും സാന്നിധ്യമായിരുന്ന ദിവ്യ ബിനുവിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

അടുത്തിടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലാണ് സാന്ത്വനം. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേര്‍ന്ന് ആണ് സാന്ത്വനം സീരിയല്‍ നിര്‍മ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തില്‍ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ചിപ്പി തന്നെയാണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്.

കുട്ടികള്‍ ഇല്ലാത്ത എന്നാല്‍ ഭര്‍ത്താവിന്റെ അനുജന്മാരെ സ്വന്തം മക്കള്‍ ആയി കാണുന്ന വേഷത്തില്‍ ആണ് ചിപ്പി എത്തുന്നത്. അതുകൊണ്ടു ഒക്കെ തന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച് കഴിഞ്ഞു സാന്ത്വനം സീരിയല്‍. അതേസമയം സീരിയലില്‍ ഒട്ടേറെ വില്ലത്തരങ്ങള്‍ ഉള്ള സാവിത്രി എന്ന കഥാപാത്രത്തിലേക്ക് പ്രേക്ഷക ശ്രദ്ധ നേടിയത് വളരെ പെട്ടന്ന് ആയിരുന്നു.

സാവിത്രി എന്ന കഥാപാത്രം ചെയ്യുന്നത് നടി ദിവ്യ ബിനുവാണ്. മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ദിവ്യ ബിനു. ആത്മസഖി എന്ന സീരിയലിലെ രണ്ടാമത്തെ നന്ദിത. ആത്മസഖിയില്‍ നായിക ആയി അവതരിച്ച ദിവ്യ സാന്ത്വനത്തില്‍ എത്തുമ്പോള്‍ കിടിലന്‍ വില്ലത്തി ആണെന്ന് പറയാം.

ഗര്‍ഭിണി ആയപ്പോള്‍ ആത്മസഖിയില്‍ നിന്നും അവന്തിക മോഹന്‍ പിന്മാറിയപ്പോള്‍ ആണ് ആ കഥാപാത്രം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ദിവ്യയെ സമീപിച്ചത്. അവന്തിക മോഹന്‍ എന്ന താരം ചെയ്തു ഫലിപ്പിച്ച കഥാപാത്രം ചെയ്യാന്‍ താന്‍ എത്തിയാല്‍ ആരും അംഗീകരിക്കില്ല എന്ന് ദിവ്യക് നന്നായി അറിമായിരുന്നു. കാരണം അവന്തികയുമായി സാമ്യപ്പെടുത്താന്‍ കഴിയുന്ന ഒരാള്‍ ആയിരുന്നില്ല ദിവ്യ.

എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത മറ്റൊരു രഹസ്യം എന്താണ് എന്ന് വെച്ചാല്‍ ആത്മസഖിയില്‍ അവന്തികക്ക് നാനൂറാം എപ്പിസോഡ് വരെ ശബ്ദം കൊടുത്തത് ദിവ്യ ആയിരുന്നു എന്നുള്ളത് ആയിരുന്നു. ആത്മസഖിയുടെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച് ക്ലൈമാക്‌സില്‍ എത്തിയ സീരിയല്‍ നായിക കഥാപാത്രം ഏറ്റവും നന്നായി അറിയാവുന്ന ആള്‍ ദിവ്യയ്യും. അങ്ങനെ ആയിരുന്നു ദിവ്യ നായികയായി എത്തുന്നത്. ദിവ്യ നോ പറഞ്ഞു എങ്കില്‍ കൂടിയും അവസാനം ആ വേഷം ചെയ്യാന്‍ ദിവ്യ തയ്യാറാവുക ആയിരുന്നു.

ഒരിക്കല്‍ ദിവ്യയുടെ മകന്‍ പോലും ചോദിച്ചു. എന്താണ് അമ്മ ആ ചേച്ചിയുടെ വേഷം ചെയ്യുന്നത് എന്ന്. ദിവ്യയുടെ ശബ്ദത്തെ സ്വീകരിച്ച പ്രേക്ഷകര്‍ പക്ഷേ ദിവ്യയുടെ നന്ദിത എന്ന കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറായില്ല. സോഷ്യല്‍ മീഡിയകളില്‍ കുറെയേറെ നെഗറ്റിവ് റിപ്പോര്‍ട്ടുകള്‍ ഏറ്റുവാങ്ങി നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ദിവ്യയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാറി. എന്തിനാണ് ആ ചേച്ചിക്ക് പകരം അമ്മയെ തിരഞ്ഞെടുത്തത് എന്ന് തന്റെ മകന്‍ തന്നോട് ചോദിച്ചിരുന്നതായി ദിവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അവന്തിക എന്ന റോളിന് വേണ്ടി അന്ന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ അതിനായി ജിമ്മില്‍ പോവുകയും മുടി വളര്‍ത്തുകയും ചെയ്തുവെന്നും താരം പറഞ്ഞിരുന്നു.തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വളരെ മോശായ കമന്റുകളാണ് ലഭിച്ചതെന്നും എന്നാല്‍ അതൊക്കെ തന്നെ സ്ട്രോങ് ആക്കുകയാണ് ചെയ്തതെന്നും താരം വ്യക്തിമാക്കിയിരുന്നു. നടിയാകാനാണോ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആകാന്‍ ആണോ ഏറ്റവും അധികം ഇഷ്ടം എന്ന് ചോദിച്ചാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നാണ് ദിവ്യ പറയുക.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയിട്ടാണ് സ്‌ക്രീനിലേക്ക് താരം എത്തുന്നത്. കെകെ രാജീവിന്റെ മഴയറിയാതെ എന്ന പരമ്പരിയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. മകളുടെ അമ്മ, എന്റെ പെണ്ണ്, നിലാവും നക്ഷത്രങ്ങളും പ്രണയം തുടങ്ങിയവ സീരിയലിലൊക്കെ ദിവ്യ അഭിനയിച്ചിരുന്നു. ഒപ്പം ഒട്ടുമിക്ക സീരിയലുകളിലേയും മുന്‍നിര നായികമാര്‍ക്ക് ശബ്ദവും നല്‍കിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയ ദിവ്യ ബാഹുബലി മലയാളം പതിപ്പില്‍ ശിവകാമി ദേവിക്ക് ശബ്ദം നല്‍കിയത്.

Written by Editor 3

35 വയസ്സ് കഴിഞ്ഞെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്; പക്ഷെ ഒറ്റക്കുള്ള ജീവിതം ഞാൻ ശെരിക്കും ആസ്വദിക്കുന്നു; അനു ജോസഫ് പറയുന്നു..!

വീട്ടിൽ നിന്നും താൻ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു; പ്രശസ്ത നടിയുടെ വെളിപ്പെടുത്തൽ വൈറലാകുന്നു…!!