മലയാള സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി മീര വാസുദേവ്. സിനിമയിലൂടെയും സീരിയലുകളിലൂടെയും കലാ ആസ്വാദകര്‍ക്ക് ഇടയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മീരയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ, മലയാള സിനിമയുടെ എക്കാലത്തെയും വലിയ സമ്പാദ്യങ്ങളില്‍ ഒന്നായ തന്മാത്ര എന്ന ചിത്രം മീരയ്ക്ക് നല്കിയ കരിയര്‍ ബ്രേയ്ക്ക് മികച്ചതു തന്നെയാണ്. തന്മാത്രയില് മോഹന്‍ലാലിന്റെ നായികയായി എത്തിയത് മീരയാണ്.
സിനിമയില്‍ താരത്തിന് ലഭിക്കുന്ന ആരാധന പിന്തുണ സീരിയലിലും ലഭിക്കുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ഇതിന് പ്രധാന കാരണമായി നില്‍ക്കുന്നത് ആകട്ടെ താരത്തിന്റെ സൗന്ദര്യവും ഫിറ്റ്നസും തന്നെയാണ്. കാലം കടന്നുപോകുന്നത് അറിയാത്ത സൗന്ദര്യവും ശരീര പ്രകൃതിയുമാണ് മീരയുടേത് എന്ന് ആരാധകര്‍ പറയും. എന്നാല്‍ ഇപ്പോഴും ചെറുപ്പമായി മീര തുടരുന്നതിന്റെ ആ സൗന്ദര്യ രഹസ്യം അറിയാന്‍ ആഗ്രഹിക്കാത്ത പ്രേക്ഷകര്‍ കുറവാണ്.. ഇക്കാര്യത്തി സംശയമുള്ളവര്‍ക്ക് താരത്തിന്റെ സമൂഹ മാധ്യങ്ങളില്‍ ഒന്ന് എത്തി നോക്കിയാല്‍ മതിയാകും.
മീര തനി മലയാളി ആണെന്ന് വിശ്വസിക്കുന്നവരാണ് ആരാധകരില്‍ ഭൂരിഭാഗവും. എന്നാല്‍ താരത്തിന്റെ സ്വദേശം തെന്നിന്ത്യ ആണെന്നതാണ് സത്യം. എന്നാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളം മീര തങ്ങളുടെ പ്രിയപ്പെട്ട മകളാണ്. ഇപ്പോഴും അഭിനയ മേഖലയില്‍ നായികയായി തന്നെ സജീവമാണ് മീര. തന്മാത്ര എന്ന ചിത്രം ദൃശ്യകലാ രംഗത്ത് മീരയുടെ വളര്‍ച്ച വരയിട്ട് ഉറപ്പിച്ചെങ്കിലും മറ്റ് സിനിമാ നടിമാരില്‍ നിന്ന് വ്യത്യസ്തയായ സീരിയല്‍ രംഗത്തേയ്ക്കാണ് താരം പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൈരളി ടി വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കനല്പൂവ് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായാണ് മീര എത്തിയത്.
പിന്നീട് ചില സിനിമകളിലും മീര എത്തി. നിലവില്‍ പ്രേക്ഷക മനസ്സുകളില്‍ ജ്വലിച്ചുനില്ക്കുന്ന കുടുംബ വിളക്ക് എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രമാണ് മീര. കുടുംബ പശ്ചാത്തലത്തിന്റെ കഥപറയുന്ന പരമ്പരയില്‍ സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് മീര അവതരിപ്പിക്കുന്നത്. തെന്നിന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും തന്റെ കഴിവ് തെളയിച്ച താരമാണ് മീര. അഭിനയ മികവിലെ പ്രത്യേകത താരത്തിന് ബോളിവുഡിലും അവസരം ലഭിക്കാന്‍ ഇടയാക്കി. തമിഴ് മിനിസ്ക്രീന്‍ പരമ്പരകളോടൊപ്പം ഹിന്ദിയിലും പരമ്പരകളില്‍ മീര തിളങ്ങി.
വര്‍ഷം ഏറെ കഴിഞ്ഞിട്ടും മീര എന്നും ഒരേപോലെ തുടരുന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. എന്നാല്‍ ആ രഹസ്യം ഒരു രഹസ്യമേ അല്ലെന്ന് മീരയോട് അടുപ്പമുള്ളവര്‍ പറയുന്നു. വര്ക്കൗട്ടീന് പ്രാധാന്യം നല്കുന്ന മീര ചിട്ടയായ ജീവിതവുമായാണ് മുന്നോട്ടുപോകുന്നത്. ഇക്കാര്യം വീഡിയോ രൂപത്തില്‍ തന്റെ ആരാധകരോട് പങ്കുവെയ്ക്കാനും മീര മടിക്കാറില്ല. മാത്രവുമല്ല ചില ടിപ്സും തന്റെ ആരാധകര്‍കക് പകര്ന്നുനല്കാന് താരം ശ്രദ്ധിക്കാറുമുണ്ട്.