in

13 വർഷമായുള്ള സൗഹൃദം;  ദുബായിലെ ബിസിനസുകാരനുമായി കീർത്തിക്ക് പ്രണയമോ?

വീണ്ടും ഗോസിപ് കോളങ്ങളിൽ ഇടംപിടിച്ച് നടീ കീർത്തി സുരേഷ്. ഇതിനുമുമ്പും നിരവധി പ്രണയ ബന്ധങ്ങൾ ഉൾപ്പെടുത്തി  ഗോസിപ്പ് വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.  ഇതുവരെ പ്രചരിച്ച ഗോസിപ്പുകൾ സത്യമാണെങ്കിൽ അതിന് യോജിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വരികയാണ്.  ദുബായിലെ ബിസിനസുകാരനായ ഫർഹാൻ ആണ് കീർത്തിയുടെ കാമുകൻ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയ പുതിയ വാർത്ത. കഴിഞ്ഞ ദിവസം കീർത്തി പങ്കുവെച്ച പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ആരാധകർ ഈ വാർത്ത പ്രചരിപ്പിക്കുന്നത്.

ഫർഹാൻ എന്ന ആൾക്കൊപ്പം ഒരേപോലെയുള്ള വേഷം ധരിച്ചു നിൽക്കുന്ന കീർത്തിയുടെ ചിത്രങ്ങൾ ആയിരുന്നു പുറത്തുവന്നത്. അദ്ദേഹത്തിന് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ടുള്ള കീർത്തിയുടെ പോസ്റ്റ് വൈറലായി പിന്നാലെയാണ് ഇതാണ് കീർത്തിയുടെ ഭാവി വരൻ എന്ന്  പാപ്പരാസികൾ തലക്കെട്ടുകൾ നൽകിയത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിൽ ആണെന്നും വിവാഹം ഉടനടി ഉണ്ടാകുമെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. കൂടാതെ ഫർഹാന്റെ ഇൻസ്റ്റഗ്രാം പേജിലെ പഴയ ചിത്രങ്ങളും ആരാധകർ കുത്തിപ്പൊക്കുന്നുണ്ട്.

ഫർഹാന്റെ ചില പഴയകാല ഗ്രൂപ്പ് ഫോട്ടോകളിലും കീർത്തിയെ കാണാം.ഇതൊക്കെ ഇവരുടെ ബന്ധം കൂടുതൽ ദൃഢമാണെന്ന് ഓർമ്മിപ്പിക്കുന്നതാണെന്നും ആരാധകർ കമൻറുകൾ നൽകുന്നു. ദുബായിലെ അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഫർഹാൻ.ഒരുപാട് സെലിബ്രിറ്റി ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്.

കുറച്ചുനാളുകൾ മുമ്പായിരുന്നു ദുബായിലുള്ള ബിസിനസുകാരനുമായി നടിയുടെ വിവാഹം ഉറപ്പിക്കുന്നുവെന്ന് തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. ആ വാർത്തയും ഇതും കൂടെ ഒരുമിച്ചു വെച്ചു നോക്കുകയാണെങ്കിൽ ഇരുവരും തമ്മിലുള്ള പ്രണയ വാർത്ത സത്യമാണെന്ന് ആളുകൾ വിലയിരുത്തുന്നു. ചെറുപ്പം മുതൽ ഇവര് വരും അടുത്ത സുഹൃത്തുക്കളാണെന്നും 13 വർഷമായുള്ള ബന്ധമാണെന്നും സിനിമ തിരക്കുകൾക്ക് ശേഷം വിവാഹം ഉണ്ടാകുമെന്ന് വാർത്തകളിൽ സൂചിപ്പിക്കുന്നുണ്ട്.

Written by amrutha

‘ഹോട്ട് ബിക്കിനിയിൽ വീണ്ടും ഞെട്ടിച്ച് പൊക്കിൾ റാണി’…ഫോട്ടോസ് വൈറൽ…!!!

ദ്രാവിഡ സുന്ദരിയെപോലെ നമിത പ്രമോദ് ; ഫോട്ടോഷൂട്ട്