മലയാള സീരിയയലിൽ വളരെ സുപരിചതയാണ് മീര. ഈ ചുരുങ്ങിയ കാലയളവിൽ നിരവധി സൂപ്പർ ഹിറ്റ് പരമ്പരയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ ഏറ്റവുംവലിയ ശക്തി എന്നത് താരത്തിന്റെ അഭിനയ മികവ് തന്നെയാണ്. കാരണം താരത്തിന്റെ അഭിനയം മലയാളികൾ നേരിൽ കണ്ടരിഞ്ഞതാണ്. അതുകൊണ്ട് തന്നെ തരത്തിന് നിരവധി ആരാധകരുണ്ട്. ഏത് സീരിയൽ ആയാലും തനിക്ക് കിട്ടുന്ന എല്ലാ വേഷങ്ങളും നന്നായി ചെയ്യാൻ വേണ്ടി ഒരു വിട്ട് വീഴചയും താരം നടത്താറില്ല അതുകൊണ്ട് തന്നെയാണ് ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഇത്രമാത്രം പരമ്പരയുടെ ഭാഗമാവുവാൻ താരത്തിന് സാധിച്ചത്.
2011 ൽ ആണ് താരം ആദ്യമായി തന്റെ സീരിയൽ അഭിനയ ലോകത്തേക്ക് അരങ്ങേറിയത്. സ്നേഹതീരം എന്ന ഹിറ്റ് പരമ്പരയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ സീരിയലിൽ തന്നെ താരത്തിന്റെ കഥാപാത്രം വളരെ പെട്ടന്നായിരുന്നു ആരാധകർ ഏറ്റെടുത് അതുകൊണ്ട് തന്നെയാണ് താരത്തിന് പെട്ടെന്ന് തന്നെ ആരാധകരുടെ മനസിൽ കയറിപ്പറ്റാനും സാധിച്ചു. അതിന് ശേഷം ഒട്ടുമിക്ക എല്ലാ പരമ്പരയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു. കൂടതെ ചില സിനിമയിലും താരത്തിന് അവസരങ്ങൾ കിട്ടുകയുണ്ടായി. ഇപ്പോൾ താരം ഒരു ടീവി കുക്കറി ഷോയിൽ അവതരികയായിട്ട് തിളങ്ങി നിൽക്കുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുകയാണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾ. താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം തന്റെ വിവാഹ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെയ്ച്ചത്. ചിത്രങ്ങൾ കണ്ട് ഞെട്ടിയിരുക്കുകയാണ് താരത്തിന്റെ ആരാധകരും സീരിയൽ പ്രവർത്തകരും. ചിത്രങ്ങൾ കണ്ടതോടെ ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി ആൾക്കാരാണ് എത്തിയിരിക്കുന്നത്.