in

അന്നൊക്കെ കുറച്ച് വെളുപ്പും തടിയുമൊക്കെ ഉണ്ടെങ്കിലേ അവരെ സിനിമാ നടിമാർ എന്ന് വിളിക്കുകയുള്ളു; തുടക്ക കാലത്ത് സിനിമയിൽ താൻ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തെസ്നി ഖാൻ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി തെസ്‌നി ഖാന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം ഡെയ്‌സി എന്ന സിനിമയിലൂടെയാണ് തുടങ്ങിയത്. 1988 മുതല്‍ താരം സിനിമാലോകത്തുണ്ട്. ബ്ലാക്ക് കോഫിയാണ് ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. നിരവധി സിനിമകളില്‍ നര്‍മ്മ രസപ്രധാനമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് നടി. 200 ഓളം സിനിമകളില്‍ തെസ്‌നി ഖാന്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

അറേബ്യന്‍ സഫാരി, ചെക്കന്‍, ഗോള്‍ഡ് തുടങ്ങി നിരവധി സിനിമകളാണ് തെസ്‌നിയുടേതായി ഇറങ്ങാനിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ചില കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. സിനിമകളില്‍ ഇപ്പോഴും ചാന്‍സ് ചോദിക്കുന്നതിന് തനിക്കൊരു മടിയുമില്ലെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബീനയുമായുള്ള സൗഹൃദമാണ് തെസ്ബീന്‍സ് എന്ന യൂട്യൂബ് ചാനലിലേക്ക് നയിച്ചതെന്നും താരം പറഞ്ഞിരിക്കുകയാണ്. ഒരിക്കല്‍ ഒരു പരിപാടിക്കിടെ വേദിയില്‍ നിന്ന് ഇറങ്ങി ഓടാന്‍ തോന്നിയതായും തെസ്‌നി പറഞ്ഞു.

സംതിങ് സ്‌പെഷല്‍ എന്ന ബാലചന്ദ്രമേനോന്‍ ഷോയില്‍ ഡാന്‍സിങ് സ്റ്റിക് പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ആ സംഭവമുണ്ടായതെന്നും ഒരു പാകിസ്ഥാനി ലൈറ്റ് ആന്‍ഡ് സൗണ്ട് കാരന്‍ പറ്റിച്ച പണിയാണെന്നും തെസ്‌നി പറഞ്ഞിരിക്കുകയാണ്. ബ്യൂട്ടിഫുള്ളിലെ കന്യക മേനോനെയാണ് ന്യൂജനറേഷന്‍ ഏറ്റെടുത്തത്. മലയാളത്തില്‍ ഏറ്റവും വലിയ നടിമാരായ ഷീലാമ്മ, ശാരദ, സീമയൊക്കെ അത്തരത്തിലുള്ള കഥാപാത്രം ചെയ്തിട്ടുണ്ട്. പക്ഷേ ഡ്രെസ്സിങ്ങില്‍ വ്യത്യാസമുണ്ടെന്ന് തെസ്‌നി.

ഒരിക്കല്‍ കൂടെ അഭിനയിച്ചിട്ടുള്ളൊരാള്‍ക്ക് തനിക്ക് തല്ല് കൊടുക്കാന്‍ തോന്നിയിട്ടുണ്ട്, പക്ഷേ പേര് പറയില്ലെന്നും തെസ്‌നി ഖാന്‍ പറഞ്ഞു. സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു തനിക്കെന്നും. എങ്ങനെയെങ്കിലും ഒന്നു മുഖം കാണിച്ചാല്‍ മതി എന്നായിരുന്നു ആഗ്രഹമെന്നും തെസ്‌നി പറയുന്നു സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നതെന്നും തെസ്‌നി ഓര്‍ക്കുന്നു. എന്നാല്‍ സീന്‍ തുടങ്ങുന്നതിന് മുന്‍പ് തെസ്‌നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും.

അന്നൊക്കെ അങ്ങനെയാണല്ലോ എന്നും തെസ്‌നി പറയുന്നുണ്ട്. ചില കോമഡി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താക്കളായെത്തുന്നവരില്‍ പലരും മത്സരാര്‍ഥികളേക്കാള്‍ കഴിവു കുറഞ്ഞവരായാണ് തോന്നിയിട്ടുള്ളത്. കോമഡിയോ അഭിനയമോ എന്താണെന്നറിയാത്തവര്‍ അക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു കഴിവുള്ള മത്സരാര്‍ഥികളോട് പറയുമ്പോള്‍ വിഷമം തോന്നാറുണ്ട്, അതിനാല്‍ ഇനി താന്‍ അത്തരം പരിപാടികളില്‍ മത്സരാര്‍ഥിയായി പോകുമെന്നും തെസ്‌നി ഖാന്‍ പറഞ്ഞിരിക്കുകയാണ്.

Written by Editor 3

അന്ന് നസ്രിയ പെട്ടെന്ന് എന്റെ അടുത്ത് വന്ന് എടോ തനിക്കെന്നെ കെട്ടാമോ, നിങ്ങളെ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞു; ലൊക്കേഷനിൽ വെച്ചുള്ള പ്രണയാഭ്യർഥനയെ കുറിച്ച് ഫഹദ് തുറന്ന് പറയുന്നു

ജനനം നൈജീരിയയിൽ, നിയമ ബിരുദം, അമേരിക്കൻ കമ്പനിയുടെ മാനേജർ, ബഡായി ബംഗ്ലാവിലൂടെ പ്രേഷകരുടെ പ്രിയ അമ്മായി ആയി മാറിയ പ്രസീദയുടെ യാതാർത്ഥ ജീവിതം ഇങ്ങനെ…!!