മലയാള സിനിമ, സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരങ്ങളിലൊരാളാണ് എമി എന്ന വരധ. വിദ്യാഭ്യാസത്തോടൊപ്പം തന്നെ മോഡലിങ്ങും കരിയറിന്റെ ഒരു ഭാഗമാക്കിയ താരം 2006 എം പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അനുജത്തിയുടെ വേഷത്തിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം സുൽത്താൻ എന്ന സിനിമയിൽ വിനുമോഹന്റർ നായികയായി താരം അരങ്ങേറുകയുണ്ടായി.
ഈ ചിത്രത്തിന് ശേഷമാണ് എമി എന്ന പേര് വരധ എന്ന് മാറ്റിയത്. മകൻറെ അച്ഛൻ എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെയും വലിയ അങ്ങാടിയിൽ മണിക്കുട്ടൻറെയും നായികയായി അരങ്ങേറി. ഉത്തരാസ്വയംവരം എന്ന ചിത്രത്തിൽ ജയസൂര്യയുടെ അനുജത്തി ആയും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.ശേഷം സീരിയലിലേക്ക് പിന്നീട് ചുവടു മാറ്റിയ താരം നിരവധി പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.
കഥാപാത്രത്തിൻറെ തിരഞ്ഞെടുപ്പിലൂടെയും അഭിനയത്തിലൂടെ പ്രകടനത്തിലൂടെയും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം സിനിമയെക്കാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് സീരിയലിൽ ആണ്. സീരിയലിൽ എത്തിയതോടുകൂടി മിനിസ്ക്രീനിൽ തിളങ്ങിനിന്നിരുന്ന ജിഷിനുമായി 2016 മെയിൽ വിവാഹം കഴിക്കുകയും ഉണ്ടായി. സമൂഹമാധ്യമങ്ങൾ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. ജിഷിനും വരദയും എന്നും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ തന്നെയാണ്.
ഇരുവരും ഒന്നിച്ച് നിരവധി റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഇവർ ഒന്ന് ചേർന്ന് എത്തുന്ന വേദികൾക്ക് ഒക്കെയും വളരെ വലിയ സ്വീകാര്യതയും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിലുള്ള ജീവിതത്തിൽ എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചില വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയും താരം നൽകുകയുണ്ടായി.വിവാഹത്തിന്ശേഷം ആണെന്ന് തോന്നുന്നു ഞാൻ ഏറ്റവും കൂടുതൽ ഈ ഒരു സംഭവം ഫേസ് ചെയ്തിട്ടുള്ളത്.
ഒരു അമ്മയാകുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒത്തിരി മാറ്റമുണ്ടാകും. നമുക്ക് വിചാരിച്ചപോലെ യാത്ര ചെയ്യാൻ പറ്റില്ല. വിചാരിച്ച പോലെ ഒരു സ്ഥലത്തും എത്താൻ പറ്റില്ല. ഡേറ്റ് ഒക്കെ അവന്റെ കംഫർട്ടിന് അനുസരിച്ച് മാറ്റിക്കൊണ്ടിരുന്നു. അവനെ സ്കൂളിൽ ചേർത്തിരിക്കുന്നത് തൃശ്ശൂരാണ്.ജിഷിൻ എറണാകുളത്ത് ആണെങ്കിലും തിരുവനന്തപുരത്തും മറ്റും ഷൂട്ടിനു പോകുന്നുണ്ട്.അമ്മ കണ്ണൂര് തനിച്ചാണ്.അവിടേക്കും യാത്ര ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൊച്ചിന്റെ സ്കൂളിൽ തുറന്നു. അവരുടെ കാര്യങ്ങൾ ചെയ്യണം. പ്രശ്നങ്ങൾ ഒരുപാട് വരും. അതിനാൽ ഒന്നിച്ചുള്ള അവസരം കുറയും. ഒരാൾക്ക് എൻറെ അടുത്ത് ജിഷനു ചേട്ടനെ കുറിച്ച് ചോദിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്.
ഞങ്ങൾ പിരിഞ്ഞിരിക്കുകയാണ് എന്നാണ് പലരുടേയും സംശയം. എന്നാണ് സംഭവത്തെക്കുറിച്ച് വരദ ഒരിക്കൽപറഞ്ഞത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.പണ്ട് നാടൻ വേഷത്തിൽ മാത്രം കണ്ടിരുന്ന താരം പുതിയ ചിത്രത്തിൽ എത്തിയിരിക്കുന്നത് അൽപ്പം മോഡേൺ വേഷത്തിലാണ്. അതുകൊണ്ട് തന്നെ ചിത്രം കണ്ടപാടെ ഇത് നമ്മുടെ വരദ ആണോ എന്ന് സംശയം ഉന്നയിക്കുന്നവരും കുറവല്ല.നിമിഷ നേരം കൊണ്ട് വൈറൽ ആയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.