in

ജനനം നൈജീരിയയിൽ, നിയമ ബിരുദം, അമേരിക്കൻ കമ്പനിയുടെ മാനേജർ, ബഡായി ബംഗ്ലാവിലൂടെ പ്രേഷകരുടെ പ്രിയ അമ്മായി ആയി മാറിയ പ്രസീദയുടെ യാതാർത്ഥ ജീവിതം ഇങ്ങനെ…!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയാണ് ബഡായി ബംഗ്ലാവ്. സ്റ്റാന്‍ഡ് അപ് കോമഡിയും സെലിബ്രിറ്റി ചിറ്റ് ചാറ്റും ഒരുമിച്ച് കോര്‍ത്തിണക്കി പ്രേക്ഷകരിലേക്കത്തിയ ഷോ വളരെ പെട്ടെന്നാണ് ജനപ്രീതി ആര്‍ജ്ജിച്ചിരുന്നു. മുകേഷും രമേഷ് പിഷാരടിയും ആര്യയും ധര്‍മ്മജനും മനോജ് ഗിന്നസും പ്രസീത മേനോനും ഷോയിലെത്തി ജനപ്രീതി നേടി.


ഷോയില്‍ പ്രസീത മേനോന്‍ കൈകാര്യം ചെയ്ത അമ്മായി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. നിരവധി സിനിമകളിലും സീരിയലുകളിലും പ്രസീത വേഷം ഇട്ടിട്ടുണ്ടെങ്കിലും പ്രസീത ഇന്നും ബഡായി ബംഗ്ലാവിലെ അമ്മായി എന്ന് പറഞ്ഞാലാണ് കൂടുതല്‍ പേര്‍ക്കും പെട്ടെന്ന് മനസിലാകുക. പണ്ട് ദീര്‍ഘകാല സുഹൃത്തായ ഡയാന വഴിയാണ് ബഡായി ബംഗ്ലാവ് അമ്മായി കഥാപാത്രം തന്നിലേക്ക് എത്തിയതെന്ന് താരം പറയുന്നു. തന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ കഥാപാത്രമാണ് ബഡായി ബംഗ്ലാവ് അമ്മായി എന്നും പ്രസീത മുന്‍പ് പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കുട്ടികള്‍ മുതല്‍ ഏറെ പ്രായമായവരെ തന്നെ അമ്മായി എന്നാണ് വിളിക്കുന്നതെന്നും പ്രസീത പറഞ്ഞിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ തനിക്ക് ഏറെ സന്തോഷമാണെന്നും നടി പറഞ്ഞു.

അച്ഛന്‍ കപ്പല്‍ കമ്പനിയിലെ വക്കീലായിരുന്നു. അതിനാല്‍ 1976 ല്‍ നൈജീരിയയില്‍ ആയിരുന്നു പ്രസീതയുടെ ജനനം. പഠനത്തിന്റെ തുടക്ക കാലവും നൈജീരിയയില്‍ തന്നെ ആയിരുന്നു, ആറാം ക്ലാസ് കഴിഞ്ഞതോടെയാണ് പ്രസീദയും കുടുംബവും കൊച്ചിയിലേക്ക് താമസം മാറ്റിയത്. ചെന്നൈയിലുള്ള അമേരിക്ക ആസ്ഥാനമായിട്ടുള്ള ആര്‍ ആര്‍ ഡോണെല്ലി എന്ന കമ്പനിയിലെ മാനേജരുമാണ് പ്രസീത. വിവാഹമോചിതയായ ഇവര്‍ക്ക് ഒരു മകനുമുണ്ട്. അര്‍ണബ് എന്നാണ് മകന്റെ പേര്.

ബാലതാരമായാണ് പ്രസീത മേനോന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും പ്രസീത അഭിനയിച്ചിട്ടുണ്ട്. അധികമാര്‍ക്കും അറിയാത്ത കാര്യമാണ് പ്രസീത ഒരു അഭിഭാഷകയാണെന്നത്. പ്രസീതയുടെ അച്ഛനും ഒരു അഭിഭാഷകനാണ്. ഒരു കോര്‍പ്പറേറ്റ് കമ്പനിയിലെ ലീഗല്‍ മാനേജര്‍ കൂടിയാണ് പ്രസീത ഇപ്പോള്‍. ഇതിനോടൊപ്പമാണ് തന്റെ പാഷന്‍ കൂടിയായ സിനിമകളിലും മറ്റ് സ്റ്റേജ് ഷോകളിലും തിളങ്ങുന്നത്.

മലയാള സിനിമാ ലോകത്തെ ചുരുക്കം ചില ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് കളില്‍ ഒരാള്‍ കൂടിയാണ് പ്രസീത, മലയാള സിനിമയുടെ എക്കാലത്തെയും മഹാനടന്‍ ആയ പ്രേംനസീറിന് മുന്‍പില്‍ ഉള്‍പ്പെടെ മിമിക്രി അവതരിപ്പിക്കാന്‍ പ്രസീതയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. നീ ഈ കല കൊണ്ട് പ്രസിദ്ധി ആകുമെന്നാണ് പ്രസീതയുടെ മിമിക്രി കണ്ട് പ്രേംനസീര്‍ അന്ന് പറഞ്ഞത്. മുന്‍കാല ചലച്ചിത്ര താരമായ കാര്‍ത്തികയുടെ ബന്ധുകൂടിയാണ് പ്രസീത. തന്റെ വണ്ണത്തിന്റെ പേരില്‍ പലരും പരിഹസിച്ചിട്ടുണ്ടെന്നും എങ്കിലും ഇഷ്ടഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ താന്‍ തയ്യാറല്ലെന്നും പ്രസീദ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. മിമിക്രി വേദികളില്‍ നിന്ന് പോലും ഉള്‍പ്പെടെ പലരില്‍ നിന്നും നിരവധി പരിഹാസങ്ങളും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും തന്റെ ഇച്ഛാശക്തി കൊണ്ടാണ് താന്‍ പിടിച്ചുനിന്നത് എന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

 

Written by Editor 3

അന്നൊക്കെ കുറച്ച് വെളുപ്പും തടിയുമൊക്കെ ഉണ്ടെങ്കിലേ അവരെ സിനിമാ നടിമാർ എന്ന് വിളിക്കുകയുള്ളു; തുടക്ക കാലത്ത് സിനിമയിൽ താൻ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തെസ്നി ഖാൻ പറയുന്നു

സാമ്പത്തിക മുദ്ധിമുട്ട് കാരണം ആണ് ‘എ’ പടങ്ങളിൽ അഭിനയിച്ചത്; നടി ചാർമിള വെളിപ്പെടുത്തുന്നു