കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയില്‍ വിജയിക്കാന്‍ കഴിയാതെ പോയ നടിയാണ് ചാര്‍മിള. ഹിറ്റ് ചിത്രങ്ങള്‍ നിരവധി ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്ക് താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാര്‍മിളയുടെ സിനിമാ ജീവിതത്തെ ബാധിച്ചു. തിരിച്ചു വരാന്‍ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടര്‍ച്ചയായ പരാജയവും നടിയ്ക്കു തിരിച്ചടിയായി.
ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടതായി വന്നിരുന്നു. മോന്റെ ജനന ശേഷം കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അവന് മൂന്നര വയസാവുന്നത് വരെ എങ്ങും പോവാറുണ്ടായിരുന്നില്ല. എപ്പോഴും അവനൊപ്പമായിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദമുണ്ട്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. അങ്ങനെയുള്ള എന്നെ അത്ര പെട്ടെന്ന് കബളിപ്പിക്കാനാവില്ല, എന്നേക്കാളും ബുദ്ധിശാലികളാണ് എന്നെ കബളിപ്പിച്ചത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ നമ്മളെന്ത് ചെയ്യാനാണെന്നാണ് താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചത്.
ദൈവം തനിക്കു അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാനായില്ല. വിവാഹ ജീവിതത്തിനു പിറകെ പോയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. ദൈവം ആണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. കുറച്ചു പേര്‍ക്ക് നല്ലത് സംഭവിക്കും. മറ്റു കുറച്ചു പേര്‍ക്ക് ചീത്ത കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് യാഥാര്‍ഥ്യം. അതെനിക്കു വിധിച്ചിട്ടില്ല. അതാണ് സത്യം. വിവാഹ ജീവിതത്തില്‍ ഒരു തവണ ചുവട് പിഴച്ചു. അത് മനസിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു. അതാണ് തെറ്റായിപ്പോയത്.
ആദ്യത്തെ ദുരനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ല. എന്തായാലും ഇനി തെറ്റ് ആവര്‍ത്തില്ല. അഭിനയിക്കാനുള്ള കഴിവും മികച്ച ചിത്രങ്ങളും ഉണ്ടായിട്ടും കുടുംബജീവിതം തേടിപ്പോയത് തെറ്റായിപ്പോയെന്നും നടി അഭിമുഖത്തില്‍ വിശദീകരിക്കുന്നു. നല്ല സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അഡല്‍റ്റ് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ചാര്‍മിള മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രത്തിലൂടെയായാണ്. അമ്മ വേഷമാണെങ്കില്‍ക്കൂടിയും മികച്ച അവസരങ്ങളൊന്നും തനിക്ക് ലഭിച്ചില്ലെന്ന് നടി പറയുന്നു. ഒരുകാലത്ത് സ്ഥിരമായി ഒരേ ടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നത്. കാബൂളിവാലയിലൂടെയായിരുന്നു അത് മാറിയതെന്നും താരം പറയുന്നു.
സിനിമാക്കാരുമായി അച്ഛന് നല്ല ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് താനും സിനിമയില്‍ തുടക്കം കുറിച്ചതെന്ന് ചാര്‍മിള പറയുന്നു. നല്ലതൊരു കുടുംബം എന്ന ചിത്രത്തിലാണ് ആദ്യമായി താന്‍ അഭിനയിച്ചതെന്നും ചാര്‍മിള പറയുന്നു. വാണിശ്രീയും ശിവാജി ഗണേശനുമായിരുന്നു ചിത്രത്തിലെ നായികാ-നായകന്‍മാര്‍.. മുടിയൊക്കെ മുറിച്ച് ആണ്‍കുട്ടിയാക്കിയാണ് അഭിനയിപ്പിച്ചത്. ബാലാജി അങ്കിള്‍ ഫോണ്‍ ചെയ്തപ്പോഴാണ് അച്ഛനും അമ്മയും അതേക്കുറിച്ച് അറിഞ്ഞതെന്നും ചാര്‍മിള പറയുന്നു.
അവധികാലത്ത് അഭിനയിക്കാന്‍ അച്ഛന്‍ സമ്മതിച്ചു. ധനം, കേളി എന്നിവയെല്ലാം സ്‌കൂള്‍ അവധിക്കിടെ അഭിനയിച്ച സിനിമകളാണ്. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്ണില്‍ അഭിനയിക്കുമ്പോള്‍ ചാര്‍മിളയ്ക്ക് പരീക്ഷാ സമയം ആയിരുന്നു. ഷൂട്ടിങ് സെറ്റിലിരുന്ന് പഠിച്ചതെല്ലാം അവര്‍ ഓര്‍ക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ വിക്രമാദിത്യന്‍ എന്ന സിനമിയില്‍ ഉണ്ണി മുകുന്ദന്റെ അമ്മയായി അഭിനയിച്ചിരുന്നു ചാര്‍മിള.