അഭിനയ മൂല്യമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളുമായി മലയാളത്തില്‍ മാത്രമല്ല ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെതന്നെ നമ്പര്‍ വണ്‍ നായികയായ താര സുന്ദരിയാണ് നടി രംഭ. പേരുപോലെ തന്നെ താരത്തിന്റെ സൗന്ദര്യത്തിന് മലയാള സിനിമാ ലോകത്ത് ആരാധകര്‍ ഏറെ ആണ്. വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാര്‍ത്ത പേര്. എന്നാല്‍ അമൃത, രംഭ എന്നീ പേരുകളിലാണ് നടി സിനിമയില്‍ അറിയപ്പെട്ടത്.
എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഇറങ്ങി സര്‍ഗ്ഗം എന്ന ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രംഭ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയില്‍ എത്തുമ്പോള്‍ അമൃത എന്നായിരുന്നു താരത്തിന്റെ പേര്. പിന്നീട് രംഭ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ഒരുപിടി ബോളിവുഡ് സിനിമകളിലും നൂറോളം മലയാള മടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലും രംഭ അഭിനയിച്ചിട്ടുണ്ട്. ആ ഒക്കത്തി അടക്കു എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു താരം അഭിനയ രംഗത്തെത്തിയത്.
തുടര്‍ന്ന് മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി, ഭോജ്പുരി തുടങ്ങി ഭാഷകളിലെല്ലാം രംഭ മികവ് തെളിയിച്ചു. കമല്‍ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചന്‍ എന്ന സിനിമയില്‍ കൂടി വീണ്ടും വിനീതിന്റെ നായികയായി മലയാളത്തിലെത്തിയ താരംപിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറി. സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, രജനികാന്ത്, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കമല്‍ ഹസന്‍, ഗോവിന്ദ, മമ്മൂട്ടി എന്നിവരുടെ കൂടെയെല്ലാം താരം വേഷമിട്ടു.ഇടക്കാലത്ത് താരം സിനിമാ നിര്‍മ്മാണ മേഖലയിലും കൈവെച്ചിരുന്നു..
സുപ്പര്‍ നടിമാരായ ജ്യോതികയ്ക്കും ലൈലയ്ക്കും ഒപ്പം ചേര്‍ന്ന് ത്രീ റോസസ് എന്ന സിനിമയാണ് രംഭ ആദ്യമായ് നിര്‍മ്മിച്ചത്. ചാര്‍ലീസ് ആങ്കിള്‍സ് എന്ന ഹോളിവുഡ് സിനിമയുടെ ഒരു പകര്‍പ്പായിരുന്നു ത്രീ റോസസ്. പക്ഷെ ഈ സിനിമ ഒരു പരാജയമായിരുന്നു. മറ്റു പല നടിമാരെയും പോലെ രംഭയും അപ്രതീക്ഷിതമായാണ് സിനിമാ ലോകത്തുനിന്നും മാറി നിന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹിതയായ രംഗ പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലേയ്ക്ക് ചേക്കേറി. നിരവധി ആരാധകരാണ് താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നത്.
രംഭ മടങ്ങിവരുമോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ ഒടുവില്‍ പ്രതികരിക്കുകയാണ് രംഭ. രണ്ടില്‍ ഏതെങ്കിലും ഒരു കാര്യം തെരഞ്ഞെടുക്കാന്‍ വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി രംഭ പറയുന്നു. ഒന്നുകില്‍ സിനിമ ജീവിതവുമായി ഇന്ത്യയില്‍ തന്നെ നില്‍ക്കുക. അല്ലെങ്കില്‍ അമേരിക്കയിലേക്ക് താമസം മാറി അവിടെ സെറ്റില്‍ ആവുക. ഞാന്‍ രണ്ടാമത്തെത് തെരഞ്ഞെടുത്തു. അതോടു കൂടി എന്റെ സിനിമ ജീവിതം ഞാന്‍ അവസാനിപ്പിച്ചു എന്നായിരുന്നു രംഭ പറഞ്ഞത്. ഇപ്പോള്‍ മക്കളും ഭര്‍ത്താവും ഒത്ത് തന്റെ കുടുംബ ജീവിതം ആഘോഷമായി മുന്നോട്ട് കൊണ്ടു പോവുകയാണ് രംഭ.