ഇന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും വന്ന് നിറയുന്നത്. പണ്ട് മുഖ്യധാരാ മാധ്യമങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നത് സെലിബ്രിറ്റികൾ ആയിരുന്നു എങ്കിൽ ഇന്ന് സാധാരണക്കാരും ഈയൊരു രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയകളിലൂടെ താങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കുവാൻ താരങ്ങൾക്ക് യാതൊരു മടിയും ഇല്ല.
അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങളും വാർത്തകളും ഒക്കെ നിമിഷനേരം കൊണ്ടാണ് സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറുന്നത്. സാധാരണക്കാർപോലും ഈ രംഗത്തേക്ക് കടന്നു വന്നതോടെ ഫോട്ടോഷൂട്ട് കൾക്ക് വലിയൊരു പ്രചാരം തന്നെ ഇന്നത്തെ സമൂഹത്തിൽ ലഭിക്കുന്നു. മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങളെയും വിമർശനത്തിന്റെ കണ്ണുകളുടെയും സദാചാര കമൻറുകളോടെയും ആണ് പലരും സമീപിക്കുന്നത്.സെലിബ്രിറ്റികൾക്ക് നേരെ ഉണ്ടായിരുന്ന ഈ പ്രശ്നം ഇപ്പോൾ സാധാരണക്കാരനും നേരിടുന്നുണ്ട്.
നോർമൽ ഫോട്ടോഷൂട്ടുകൾ ആളുകൾക്കിടയിൽ സ്വാധീനം ചെലുത്തി എങ്കിൽ ഈ രംഗത്ത് വളരെ വലിയ മാറ്റം വരുത്തിയത് സേവ് ദി ഡേറ്റ് ചിത്രങ്ങൾ തന്നെയാണ്. പലരും വാളോങ്ങിയ എത്തിയതും ഇതോടുകൂടിയാണ്. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു എന്നാണ് പല സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന് താഴെ വന്നുകൊണ്ടിരുന്ന കമൻറുകൾ. എന്നാൽ എത്രയൊക്കെ വിമർശിച്ചിട്ടും ഫോട്ടോഗ്രാഫിയിൽ പുതുമ തേടിയുള്ള പുതുതലമുറയുടെ പരീക്ഷണങ്ങൾ അന്നും ഇന്നും ഒരേ രീതിയിൽ തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്.
സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് എന്ന് തെറ്റിദ്ധരിച്ച് മോഡൽ അർച്ചന അനിലിന് നേരെയും അടുത്തിടെ സൈബർ ആക്രമണങ്ങൾ ഉണ്ടായി.ബോഡി ട്രെയ്നർ കൂടിയായ അർച്ചനയുടെ ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും മോശമായ കമൻറുകൾ പറഞ് രംഗത്ത് എത്തുകയുണ്ടായി. വീട്ടുകാർക്കെതിരെ പല പദപ്രയോഗങ്ങളും ആവർത്തിച്ചതോടെ ഇൻസ്റ്റഗ്രാമിൽ വീഡിയോയിലൂടെ വിശദീകരണവുമായി താരം രംഗത്തെത്തുകയും ചെയ്തിരുന്നു.
വിമർശിക്കുന്നവർ അറിയാനാണ് അത് സേവ് ദ ഡേറ്റ് ഷൂട്ട് ഒന്നുമല്ല. വസ്ത്രമില്ലാത്ത ചിത്രമല്ല പങ്കുവെച്ചത്. പലരും ചോദിക്കുന്നത് ബിക്കിനി ഷൂട്ട് അടുത്തത് എന്നാണ് എന്ന്. ഉടനെ തന്നെ ഉണ്ടാകുമെന്നാണ് അതിനു മറുപടിയായി പറയാനുള്ളത്.ബിക്കിനി ഷൂട്ട് ചെയ്യാനും എനിക്ക് യാതൊരു മടിയും ഇല്ല.ഫേക്ക് ഐഡിയിലൂടെ ചിത്രങ്ങൾ ആസ്വദിച്ചു കഴിഞ്ഞാണ് ഇവർ ചീത്ത വിളിക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം.
വെഡിങ് ഷൂട്ട് ചെയ്ത ചിത്രങ്ങൾക്കു കീഴെ അച്ഛൻ, അമ്മ തുടങ്ങിയവർ ഉൾപ്പെടെ വീട്ടുകാരെ ചീത്ത വിളിച്ചു കൊണ്ടാണ് പലരും പ്രതികരിക്കുവാൻ തീരുമാനിച്ചത്. എനിക്കെതിരെ മാത്രമല്ല ആ ഫോട്ടോയിൽ മോഡലായി എത്തിയ ചേട്ടനേയും ചീത്ത വിളികൾ ഉയരുന്നുണ്ട്. ഫോട്ടോഷൂട്ടുകൾ കണ്ടു പിന്തുണയ്ക്കുകയോ വിമർശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിൽ ഇരിക്കുന്നവരെ ചീത്തവിളിക്കുന്നത് ഒഴിവാക്കണമെന്നാണ് താരം പറയുന്നത്. എന്റെ സന്തോഷത്തിനു വേണ്ടി ചെയ്തതാണ് ആ ഫോട്ടോ ഷൂട്ട്.
അതിന് വീട്ടിൽ ഇരിക്കുന്നവരെ തെറി പറയേണ്ട കാര്യമില്ല. ചീത്ത പറയുന്നവരോട് ആണ്. ഇത് എൻറെ പ്രൊഫഷനാണ്. പെണ്ണായത് കൊണ്ട് പ്രതികരിക്കില്ല എന്നാണ് വിമർശകർക്ക് തോന്നുന്നത്. എങ്കിൽ അത് തെറ്റി. എനിക്ക് വീട്ടുകാരുടെ പൂർണ പിന്തുണയുണ്ട്. ചിത്രങ്ങൾ അത്ര വൾഗർ ആയി എന്ന് തോന്നുന്നില്ല. വീട്ടുകാർക്കും കുടുംബക്കാർക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇത് കാണുന്നവർക്ക് എന്നും അർച്ചന ചോദിക്കുന്നു.