റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃതാ സുരേഷ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഹിറ്റ് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃത ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 2010 സ്പെഷ്യൽ ഗസ്റ്റ് ആയി വന്ന ചലച്ചിത്രതാരം ബാലിയുമായി പിന്നീട് താരം വിവാഹം കഴിക്കുകയും ഇവരുടെ വിവാഹത്തിൽ ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങൾ എല്ലാവരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നൽ ഇവരുടെ വിവാഹം 2016 ൽ വിവാഹമോചനത്തിൽ എത്തുകയായിരുന്നു.
അപ്പോഴും പിന്നണി ഗാന രംഗത്ത് തന്നെ തിളങ്ങി നിൽക്കുവാൻ അമൃത ശ്രദ്ധിച്ചിരുന്നു. ഗാനരംഗത്തും ആൽബങ്ങളിലും സമൂഹമാധ്യമങ്ങളിലും അമൃത സജീവമായിത്തന്നെ ഇടപെടുകയുണ്ടായി. സഹോദരി അഭിരാമി സുരേഷ്മായി ചേർന്ന് അമൃതംഗമയ എന്ന സംഗീത ബാന്റ് താരമിപ്പോൾ നടത്തിവരുന്നുണ്ട്. ഇതിനിടയിൽ ഫോർവേഡ് മാഗസിന്റെ മോഡൽ ആയി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോട്ടോഷൂട്ടിന് ഇടയിൽ എടുത്ത ചില ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് താഴെ അടിവസ്ത്രങ്ങൾ എവിടെ എന്ന് ഒരു ആരാധകൻ അശ്ലീല കമൻറ് ചെയ്യുകയും ചെയ്തു.
ഈ കമൻറ് മാത്രമല്ല താരത്തിന് സ്വകാര്യമായി വന്ന സന്ദേശം അയക്കുകയും ചെയ്തിരുന്നു. എനിക്ക് ഇൻസ്റ്റഗ്രാമിൽ ലഭിച്ച സന്ദേശമാണിത്. ആരെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കുമോ എന്ന് ചോദിച്ചു കൊണ്ട് അതിൻറെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്താണ് അമൃത പ്രതികരിച്ചത്. തൊട്ടുപിന്നാലെ ധാരാളം ആരാധകർ താരത്തിൻറെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. അമൃതംഗമയ എന്ന മ്യൂസിക് ബാൻഡ് ഇപ്പോൾ മികച്ച പ്രതികരണം നേടിയ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. സഹോദരിമാരുടെ കൂട്ടായ്മയ്ക്ക് സംഗീതപ്രേമികളുടെ വലിയ പിന്തുണയും ലഭിക്കുന്നുണ്ട് സംഗീതത്തിനു പുറമെ ഫാഷൻ രംഗത്തും സജീവമായി അമൃത പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോൾ അമൃതയുടെയും സംഗീതസംവിധായകൻ ഗോപി സുന്ദറും വന്നിട്ടുള്ള ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഗോപിസുന്ദർ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം കണ്ടതു മുതൽ നിരവധി പേരാണ് കമൻറുകൾ ആയി എത്തുന്നത്. ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. എന്നും വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചാവിഷയമായി മാറിയിട്ടുള്ള ആളാണ് ഗോപിസുന്ദർ.
വിവാഹം കഴിഞ്ഞ് ഭാര്യയും കുട്ടിയും ഉള്ള ഗോപി സുന്ദർ അഭയ ഹിരണ്മയി ഒന്നിച്ച് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലിവിങ് ടുഗെദർ ബന്ധം നയിക്കുന്നതിനെതിരെ വലിയ വിമർശനങ്ങൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ഉയർന്നിട്ടുള്ളത്. എന്നാൽ അതിനെതിരെ എല്ലാം ശക്തമായ പ്രതികരിച്ചുകൊണ്ട് ഗോപിസുന്ദർ പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ പല കമൻറുകളും ആയി എത്തിയിരിക്കുന്നത്. ഗോപി സുന്ദരറിനോട് സംശയങ്ങൾ ചോദിക്കുന്നതോടൊപ്പം തന്നെ പലരും അഭയയെ ടാഗ് ചെയ്തും കമൻറുകൾ കുറിക്കുന്നുണ്ട്.