in ,

ഞാൻ ചുംബിക്കുന്നത് വായുവിൽ നോക്കിയല്ല, ചുംബിക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നത്; ദുർഗാ കൃഷ്ണ തുറന്നടിക്കുന്നു

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ ആണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് ചിത്രം വിമാനത്തിലെ നായികയായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം മികച്ച ഒരു നർത്തകി കൂടിയാണ്. വളരെ നാളത്തെ സൗഹൃദത്തിന് ഒടുവിൽ നിർമാതാവായ അർജുൻ രവീന്ദ്രനുമായുള്ള താരത്തിന്റെ വിവാഹം നടന്നത് അടുത്തിടെ ആയിരുന്നു. നാലു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഏപ്രിൽ അഞ്ചിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതും.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള ആൾ കൂടിയാണ് ദുർഗ. ചിത്രങ്ങളും രസകരമായ വീഡിയോകളും എല്ലാം ദുർഗ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വളരെ സന്തോഷത്തോടെയാണ് ആരാധകർ അതെല്ലാം സ്വീകരിക്കുകയും ചെയ്യുന്നത്. ഓരോ സിനിമകൾ കഴിയുന്തോറും തന്നിലെ നടിയെ കൂടുതൽ മെച്ചപ്പെടുത്തി പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമയിലെ നിറസാന്നിധ്യം ആയി മാറുവാൻ ആണ് ദുർഗ കൃഷ്ണ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസിനും ഒപ്പം വളരെ അവിസ്മരണീയമായ അഭിനയം തന്നെയാണ് താരം പ്രകടിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയെടുക്കാൻ കഴിഞ്ഞത്. വിവാഹശേഷം ദുർഗ അഭിനയിക്കുന്ന ആദ്യത്തെ സിനിമ എന്ന പ്രത്യേകതയും ഉടലിന് അവകാശപ്പെടാനുണ്ട്. ദുർഗ്ഗയുടെ കരിയറിലെ ആദ്യത്തെ ത്രില്ലർ ചിത്രം കൂടിയാണ് ഇത്.ഇതിലെ കഥാപാത്രത്തെക്കുറിച്ച് ഒക്കെ ദുർഗ ഇതിനോടകം പറഞ്ഞത് ചർച്ചാ വിഷയമായി മാറിയിരുന്നു.ടീസർ പുറത്ത് വന്ന സമയത്ത് തന്നെ ഇതിലെ ലിപ് ലോക്ക് ചർച്ചയായി മാറിയിരുന്നു. ഇതിനു മുൻപ് കുടുക്ക് എന്ന ചിത്രത്തിലെ ചുംബന രംഗവും ചർച്ചയായിരുന്നു.

ഇപ്പോൾ ഇതേക്കുറിച്ച് ദുർഗ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഇതിലെ ഇന്റിമസി സീൻ. സിനിമയെ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല ചിത്രത്തിൽ ഈ രംഗം ഉൾപ്പെടുത്തിയത് എന്നാണ് താരം പറയുന്നത്. ചിത്രത്തിന് അത്യാവശ്യം ആയതുകൊണ്ടാണ് ഈ ഒരു സീൻ ചെയ്തത്.ഇങ്ങനെ ഒരു സീനിന്റെ പേരിൽ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാൻ താൻ തയ്യാറല്ലെന്നും ദുർഗ പറയുന്നു.മാത്രമല്ല ലൊക്കേഷനിൽ തന്റെ ഭർത്താവും ഉണ്ടായിരുന്നു എന്ന് താരം വ്യക്തമാക്കുന്നു.

കുടുക്ക് പാട്ടു സീനിൽ ലിപ്‌ലോക്ക് ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിന് നേരെ വിമർശനമുയർന്നിരുന്നു എന്ന് താരം പറയുന്നു. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്ന നടിമാർ മിക്കപ്പോഴും വിമർശനങ്ങൾക്ക് വിധേയരാകുന്നു എന്നും താരം വ്യക്തമാക്കുന്നു. സമൂഹത്തിൽ ലിംഗ സമത്വം എന്നത് ഇപ്പോഴും പ്രാവർത്തികമായി ഇല്ലെന്നും താരം മനസ്സ് തുറക്കുന്നുണ്ട്. നടന്മാരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ ഒരു കാര്യം നടക്കുന്നില്ലെന്നും എന്നാൽ സ്ത്രീകൾക്ക് അത് വലിയ വിമർശനങ്ങളാണ് നേടി കൊടുക്കുന്നതെന്ന് ദുർഗ പറയുന്നു. ചുംബിക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നത് എന്നും താൻ വായുവിൽ നോക്കിയല്ല ചുംബിക്കുന്നത് എന്നുമാണ് ദുർഗ പറയുന്നത്.

ചില സീനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുർഗ്ഗയുടെ ഈ വെളിപ്പെടുത്തൽ നടന്നിരിക്കുന്നത്. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽനിന്നും എനിക്ക് മെസ്സേജുകൾ വന്നു. ഇന്റിമേറ്റ് സീനിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. ആ കഥാപാത്രം അങ്ങനെ ഒരാളാണ്. അപ്പോൾ പിന്നെ അത് ഒഴിവാക്കാൻ കഴിയില്ല.അത് കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു എന്നും ദുർഗ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

Written by admin

അന്ന് തന്നെ ശപിക്കരുതെന്ന് ദിലീപ് പറഞ്ഞു; എന്നാൽ എന്റെ ശാപത്തിനുള്ളത് ദിലീപ് അനുഭവിച്ചു; ഷംന കാസിം തുറന്ന് പറയുന്നു..!

അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദർ, ഇരുവരും പ്രണയത്തിൽ?