പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അനു സിതാര. 2013ലായിരുന്നു ഈ ചിത്രത്തില്‍ നടി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരമെത്തി. അഭിനേത്രി എന്നതിലുപരി ഒരു മികച്ച നര്‍ത്തകി കൂടിയാണ് താരം, മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട താരത്തിന്റെ ആദ്യ തമിഴ് ചിത്രം വെറി തിമിര് ആയിരുന്നു. പുതുതായി ഒരു തെലുങ്ക് സിനിമയില്‍ കൂടി അനു സിത്താര അഭിനയിക്കുന്നുണ്ട്.
രാമന്റെ ഏദന്‍ തോട്ടം, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് അനുവിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. അഞ്ചിലധികം സിനിമകളാണ് ഇനി നടിയുടേതായി പുറത്തിറങ്ങാനുള്ളത്. അനു സിതാരയ്ക്ക് നടി കാവ്യ മാധവന്റെ ഛായയുണ്ടെന്നാണ് ചില ആരാധകരുടെ കണ്ടുപിടുത്തം. എന്നാല്‍ അനുവിന് ഇതിനെ കുറിച്ച് പറയാനുള്ളത്, എനിക്ക് ‘അത് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്. കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. കുറച്ചുപേര്‍ പറയുന്നത് എനിക്ക് നടി ലക്ഷ്മി ഗോപാലസ്വാമിയുമായി സാമ്യമുണ്ടെന്നാണ്.
ലക്ഷ്മി ചേച്ചിയുടെ മുഖസാദൃശ്യമുണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എന്നെ ആ സിനിമയില്‍ തിരഞ്ഞെടുത്തതെന്നും അനു പറഞ്ഞു. അതുപോലെ തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിനെ ജാതികളും മതത്തിനും അതീതമായിട്ടേ വളര്‍ത്തുവെന്നും പതിനെട്ട് വയസ്സ് കഴിഞ്ഞ കുഞ്ഞ് സ്വയം തീരുമാനിക്കട്ടെയെന്നും അനു സിത്താര പറയുന്നു. തനിക്ക് പൊരുത്തപ്പെടാനാവുന്ന സിനിമകളെ താന്‍ ചെയ്യുകയുള്ളൂ എന്നും ആദ്യം മുതലേ തനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ധരിക്കാറുള്ളുവെന്നും അനു പറയുന്നു.
അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോള്‍ ഒട്ടും കംഫര്‍ട്ടബിളായിരിക്കില്ല.
അത് പെര്‍ഫോമന്‍സിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം ബാധിക്കും. കോസ്റ്റ്യുംസിന്റെ കാര്യത്തില്‍ വാശി പിടിക്കാറില്ല. പറ്റില്ലെങ്കില്‍ ചെയ്യില്ലാന്നേ പറയാറുള്ളൂ. മാമാങ്കം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കോസ്റ്റ്യുംസിന്റെ കാര്യത്തില്‍ ഒരാശയക്കുഴപ്പം വന്നപ്പോള്‍ അത് തുറന്നു പറഞ്ഞു. കോസ്റ്റ്യൂം ടീം ആ പ്രശ്‌നം മാനേജ് ചെയ്തു തന്നുവെന്നും അനു സിത്താര വ്യക്തമാക്കി.
മലയാള സിനിമയില്‍ മുന്‍നിര നായികമാരിലൊരാളാണ് നടി. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെന്ന പോലേയും തങ്ങളുടെ വീട്ടിലൊരു അംഗത്തേയും പോലെയും അനു സിത്താരയെ മലയാളി സ്‌നേഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ അനു ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തമായ യുട്യൂബ് ചാനല്‍ വഴിയും പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയിരുന്നു. അനുവിന്റേത് പ്രണയ വിവാഹമായിരുന്നു. വിഷ്ണുവെന്നാണ് ഭര്‍ത്താവിന്റെ പേര്.
ഫോട്ടോഗ്രാഫറാണ്. വ?ര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് അനുവും വിഷ്ണുവും വിവാഹിതരായത്. ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയത്താണ് അനു സിതാര വിവാഹിതയായത്. അനുവിന്റെ മാതാപിതാക്കളും പ്രണയിച്ച് വിവാഹിതരായവരാണ്. അച്ഛന്‍ മുസ്ലീമാണെന്നും അമ്മ ഹിന്ദുവാണെന്നും വിപ്ലവ വിവാഹമായിരുന്നു ഇരുവരുടേതെന്നും അനു വെളിപ്പെടുത്തിയിരുന്നു.