ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ് എന്നിവർ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഉടൽ. ഓരോ രംഗവും ത്രില്ലടിപ്പിക്കുന്നതോടൊപ്പം കാണിയെ ശ്വാസമടക്കിപ്പിടിച്ച് ചിത്രത്തിലേക്ക് ആകർഷിക്കുന്നു എന്ന പ്രത്യേകതയും ഉടലിന് അവകാശപ്പെടാൻ ആയി ഉണ്ട്. നവാഗതനായ രതീഷ് രഖുനന്ദൻ സംവിധാനം ചെയ്ത ചിത്രം വീടിനുള്ളിൽ ഒരു രാത്രി നടക്കുന്ന വേട്ട എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. ജീവനോടെ രക്ഷപ്പെടാൻ ഇരയും വേട്ടയാടി പിടിക്കാൻ വേട്ടക്കാരനും നടത്തുന്ന ജീവന്മരണപ്പോരാട്ടം ആണ് ഉടൽ മുന്നോട്ടുവയ്ക്കുന്നത്. ഇവിടെ വേട്ടക്കാരൻറെ കൂടെയാണ് കാണികൾ. ഇരകളോട് ഒരിറ്റു പോലും ദയ ആർക്കും തോന്നുന്നില്ല എന്നതാണ് സത്യം.
ഹോം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രൻസിന്റെ മറ്റൊരു അഭിനയ വൈഭവം തന്നെയാണ് ഉടലിൽ പ്രേക്ഷകർ കാണുന്നത്. നിരവധി റിവ്യൂകളും മറ്റും ഉടൽ എന്ന ചിത്രത്തിനെപറ്റി ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. എന്നാൽ ഇപ്പോൾ ആരും ശ്രദ്ധിക്കാത്ത മറ്റൊരു തലത്തിലേക്കാണ് ഉടൽ എന്ന ചിത്രവും ഇതിലെ ഷൈനി എന്ന കഥാപാത്രവും നീങ്ങുന്നത്. ചിത്രത്തിലെ സംവിധായകനും കാരണവർ വധക്കേസ് പ്രതി ഷെറിനും ഒരേ നാട്ടുകാർ തന്നെയാണെന്നതാണ് ചിത്രത്തിന് നാടിനെ നടുക്കിയ അരും കൊ ലയുമായുള്ള ബന്ധത്തിലേക്ക് എത്താൻ കാണികളിൽ സംശയം ജനിപ്പിക്കുന്നത്. അമേരിക്കയിൽനിന്ന് എത്തി വിശ്രമജീവിതം നയിക്കുകയായിരുന്ന ചെങ്ങന്നൂർ കാരണവർ വില്ലയിലെ ഭാസ്കര കാരണവർ 2009 നവംബർ എട്ടാം തീയതിയാണ് കൊല്ലപ്പെടുന്നത്.
വീട്ടിൽ മകനും മകൻറെ ഭാര്യയും പേരക്കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ ഉറക്കം ഉണരുന്ന പ്രകൃതക്കാരനാണ് ഭാസ്കര കാരണവർ.പതിവ് സമയം കഴിഞ്ഞിട്ടും കാരണവർ എഴുന്നേൽക്കാത്തതിനെ തുടർന്നാണ് മരുമകൾ ഷെറിൻ മുറിയിലേക്ക് ചെന്നത്.ചെന്നപ്പോൾ കാരണവർ മുറിയിൽ മരിച്ചുകിടക്കുന്നു.അടുത്തൊക്കെ മുളകുപൊടി വിതറിയിരിക്കുന്നു. ഷെറിൻ അയൽവാസികളെ വിളിക്കാൻ ഓടി.കാരണവരുടെ മുറിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, വാച്ച്, സ്വർണം കെട്ടിയ രുദ്രാക്ഷമാല എന്നിവ മോഷണം പോയിരുന്നു. തുടർന്ന് തകൃതിയായി പോലീസ് അന്വേഷണം നടന്നു. വില്ലയിൽ നടന്ന കൊ ലപാതകത്തിന് പിന്നിൽ വീട്ടിലുള്ള ആരുടെയോ സഹായം ലഭിച്ചു എന്ന സംശയം പോലീസിന് ഉണ്ടായതിനെ തുടർന്നാണ് സംഭവത്തിന്റെ ഗതി തന്നെ മാറുന്നത്.
ഇങ്ങനെ ഒരു സംശയം പോലീസിന് ഉണ്ടാകാൻ കാരണം ചില സംഭവങ്ങളാണ്…. കാരണവർ കൊ ല്ലപ്പെട്ടു എന്ന് പറയുന്ന ദിവസം വില്ലയിലെ പട്ടി കുരയ്ക്കാതിരുന്നത് പോലീസിൽ സംശയം ജനിപ്പിച്ചു. കാരണവരുടെ മുറിയിൽ വിതറിയ മുളകുപൊടി കൊ ലപാതകികൾ കൊണ്ടുവന്നതാണോ എന്നായിരുന്നു പോലീസിൻറെ അടുത്ത അന്വേഷണം. അടുക്കളയിൽ ഉണ്ടായിരുന്ന മുളകുപൊടി തന്നെയാണോ എന്ന് പോലീസ് പരിശോധിച്ചു. കാരണവരുടെ മുറിയിൽ കണ്ട മുളകുപൊടി വീട്ടിൽ നിന്ന് എടുത്തത് തന്നെയാണെന്ന് പരിശോധനയിൽ നിന്ന് വ്യക്തമായി. കൊലയാളി വീടിനുള്ളിൽ തന്നെയുണ്ടെന്ന് ഏകദേശ ധാരണയിൽ പോലീസിനെ എത്തിച്ച കാര്യങ്ങൾ ഇതൊക്കെയായിരുന്നു.ഷെറിന്റെ പെരുമാറ്റവും മൊഴികളും പോലീസിന് സംശയം വർധിപ്പിക്കുകയായിരുന്നു. കാരണവരുമായി ഉള്ള ഷെറിന്റെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഷെറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊ ലപാതകത്തിന്റെ ചുരുളഴിയുന്നത്.
ഷെറിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ ലഭിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മറ്റ് പ്രതികളായ ബാസിത് അലി, നിധിൻ, റഷീദ് എന്നിവരെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുകയായിരുന്നു. തുടർന്ന് കൊ ലപാതകം ആസൂത്രിതമാണെന്നും ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കൊ ലപാതക കൃത്യം നിർവഹിച്ചത് എന്ന നിഗമനത്തിൽ പോലീസ് എത്തി. കൊ ലപാതകികളുടെ ഭാഗത്തുനിന്നുണ്ടായ ചില പിഴവുകൾ പോലീസിന് പിടിവള്ളി ആവുകയായിരുന്നു. പ്രതികളെ പറ്റി ഏറ്റവും വേഗത്തിൽ നിഗമനങ്ങളിൽ എത്താനും അതുവഴി പോലീസിനെ സഹായിച്ചത് ഇത്തരം നിർണായക തെളിവുകൾ ആയിരുന്നു.