in ,

കാര്യങ്ങൾ പന്തിയല്ല എന്ന് ആദ്യ രാത്രി തന്നെ എനിക്ക് മനസ്സിലായി; ആദ്യ വിവാഹം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി ശ്വേതാ മേനോൻ

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ താരങ്ങളുടെ കൂട്ടത്തിൽ എഴുതപ്പെട്ട പേരാണ് ശ്വേതാമേനോന്റെ. അഭിനേത്രി, മോഡൽ, ടിവി അവതാരിക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് താരം. 1994ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്വേത ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡണ്ടായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18ന് വിവാഹിതയായി.

2011ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയ താരം 1991 പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഈ ചിത്രത്തിന് ശേഷം മോഡലിങ്ങിലേക്ക് കടന്ന ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം ഇഷ്ക് ആണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം ഇതിനോടകം നേടിയിട്ടുണ്ട്. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കളിമണ്ണ്, ര തിനിർവേദം തുടങ്ങിയ സിനിമകളിലൂടെയാണ് താരത്തെ ഇന്നും അറിയപ്പെടുന്നത്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് മാറിയതോടെ കരിയറിന് വലിയ മാറ്റമാണ് സംഭവിച്ചതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സംവിധാന രംഗത്തേക്ക് ചുവടു വെച്ചപ്പോഴുള്ള സന്തോഷവും അഭിനയ രംഗത്ത് എത്തിയിട്ട് 30 വർഷത്തോളം പൂർത്തിയായതിന്റെ സന്തോഷവും ഇത്രയും കാലത്തെ അഭിനയ ജീവിതത്തെ പറ്റിയും എല്ലാം മുമ്പ് താരം വ്യക്തമാക്കിയിരുന്നു. ഇനിയും നല്ല സിനിമകൾ വരട്ടെ എന്നാണ് ആഗ്രഹിക്കുന്നത് എന്നും സിനിമയ്ക്ക് വേണ്ടിയുള്ള ഏറ്റവും നല്ല സമരത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും താരം പറയുന്നു. നല്ല സിനിമകൾ ഉണ്ടാകുന്നു.

എല്ലാ സിനിമകളുടെയും മികച്ച പ്രമേയമാണ്. എല്ലാ അഭിനേതാക്കൾക്കും മികച്ച സമയം.അതിൽ അത്ഭുതവും ആകാംഷയും ഉണ്ട്. സിനിമയിൽ താൻ എത്തിയിട്ട് 30 വർഷം പിന്നിട്ടു എന്ന് പറയുമ്പോൾ മാത്രമാണ് എനിക്ക് ഓർമ്മ വരുന്നത് ഇന്നലെ സിനിമ ജീവിതം തുടങ്ങി എന്ന തോന്നലാണ്. പ്രതീക്ഷിക്കാതെയാണ് ഇവിടേക്ക് വന്നത്. സിനിമ എൻറെ തൊഴിൽമേഖല ആകും എന്ന് ആഗ്രഹിച്ചതല്ല. അതിനെ ഗൗരവമായി കാണുകയോ സമീപിക്കുകയോ ചെയ്യാതെ സിനിമയിലൂടെ മുന്നോട്ടുപോയി. ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചു എന്ന് പറയുന്നതാകും ശരി.

സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത് തന്നെ രണ്ടാമത്തെ വരവിൽ ആണെന്ന് ശ്വേത വ്യക്തമാക്കുന്നു. ജീവിതത്തെ പോലും അപ്പോഴാണ് ഗൗരവമായി കണ്ടു തുടങ്ങിയതെന്നും എല്ലാത്തിനും മാറ്റം വരുത്തിയത് രണ്ടാം തിരിച്ചുവരവാണ് എന്നും താരം പറയുന്നു. പരദേശി എന്ന സിനിമ വന്നതുമുതൽ ആണ് ഇങ്ങനെയും കഥാപാത്രം തനിക്ക് ചെയ്യാമല്ലോ എന്ന തോന്നൽ ഉണ്ടായത് എന്ന് ശ്വേത വ്യക്തമാക്കുന്നു. അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്വം ഇല്ലാതിരുന്ന ആളായിരുന്നു താനെന്ന് ശ്വേത പറയുന്നു.

ഇപ്പോൾ തന്റെ ജീവിതത്തെ പറ്റി ശ്വേത പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനുമുൻപ് താരം പറഞ്ഞിരുന്നത് വ്യക്തി ജീവിതത്തെ പറ്റി അധികം സംസാരിക്കുന്നതിന് തനിക്ക് താല്പര്യം ഇല്ല എന്നായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ വാക്കുകൾ വളരെ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തൻറെ ആദ്യ വിവാഹ ജീവിതത്തെ പറ്റി ആണ് ശ്വേത ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ബോബി എന്ന സംവിധായകനുമായ ഉണ്ടായിരുന്ന പ്രണയം അച്ഛൻറെ എതിർപ്പുകൾ വകവയ്ക്കാതെ ആയിരുന്നു വിവാഹത്തിലേക്ക് എത്തിച്ചത്.

എന്നാൽ വിവാഹം കഴിച്ച് കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ പറഞ്ഞതൊക്കെ ശരിയാണ് എന്ന് തനിക്ക് അനുഭവപ്പെടുകയായിരുന്നു എന്ന് ശ്വേത പറയുന്നു. വീട്ടിൽ ആരു വന്നാലും കാലു തൊഴുക,ദുപ്പട്ട ഉപയോഗിച്ച് മുഖം മറയ്ക്കാതെ പുറത്തിറങ്ങാൻ പാടില്ല എന്നീ നിയമങ്ങളായിരുന്നു അയാളുടെ വീട്ടിലുണ്ടായിരുന്നത്. മാത്രവുമല്ല വീട്ടിലെ കാര്യങ്ങളും വ്യക്തിജീവിതത്തിലെ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ബോബിയുടെ അമ്മയുമായിരുന്നു. ഇതൊക്കെ തനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയി വന്നപ്പോഴാണ് ആദ്യ ബന്ധം വേർപെടുത്തിയതെന്ന് താരം പറയുന്നു.

Written by admin

ഉടലിലൂടെ പറയുന്നത് കാരണവർ കൊലക്കേസോ? ഷൈനിയും ഷെറിനും തമ്മിൽ സാമ്യതകൾ ഏറെ; ‘ഉടൽ’ ചർച്ചയ്ക്ക് പുതിയ ട്വിസ്റ്റ്, പഴയ കൊല വീണ്ടും ചർച്ചകളിൽ; സംഭവം ഇങ്ങനെ

എത്രത്തോളം ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ടെന്ന് വിയർപ്പ് കണ്ടാൽ മനസിലാക്കാം, ഇത് വർക്ക്‌ ഔട്ടിനു മുമ്പും ശേഷവുമുള്ള ഫോട്ടോസ് പങ്കുവെച്ച് ഇലിയാനാ, കാണാം