മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാര്‍വതിയും. സിനിമയില്‍ സജീവമായിരുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. ശേഷം പാര്‍വതി അഭിനയം നിര്‍ത്തിയെങ്കിലും ജയറാം ഇപ്പോഴും സിനിമയില്‍ സജീവമാണ്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 സെപ്റ്റംബര്‍ 7 നായിരുന്നു ഇവരുടെ വിവാഹം. 1988 ല്‍ പുറത്തിറങ്ങിയ ‘അപരന്‍’ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ജയറാം പാര്‍വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
ആരേയും അറിയിക്കാതെ ഇരുവരും തങ്ങളുടെ പ്രണയം കൊണ്ടു പോയി. അടുത്ത സുഹൃത്തുക്കളോട് പോലും രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ നടന്‍ ശ്രീനിവാസനായിരുന്നു ഇരുവരുടെയും പ്രണയം ആദ്യം കണ്ടുപിടിച്ചതെന്ന് മുന്‍പ് ഒരിക്കല്‍ ജയറാം തന്നെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വെറും പത്ത് മിനിട്ട് കൊണ്ടാണ് ഷൂട്ടിംഗിനിടെ തങ്ങളെ നിരീക്ഷിച്ച ശ്രീനിവാസന്‍ സംഭവം കണ്ടുപിടിച്ചതെന്ന് ജയറാം പറഞ്ഞിരുന്നു. ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവര്‍ രണ്ടും തമ്മില്‍ പ്രേമത്തിലാണ്.’ ശ്രീനി വിളിച്ചു പറഞ്ഞതിങ്ങനെയായാരിന്നുവെന്നാണ് ജയറാം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളത്.
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 92ല്‍ ആയിരുന്നു ജയറാമും പാര്‍വതിയും വിവാഹിതരായത്. മകന്‍ കാളിദാസും ഇന്ന് സിനിമകളില്‍ സജീവമാണ്. മകള്‍ മാളവിക മോഡലിംഗ് രംഗത്തും. പാര്‍വ്വതി മലയാള സിനിമയിലേക്ക് തിരിച്ചു വരുമോയെന്നുള്ള പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും ജയറാം വ്യക്തമായി മറുപടി നല്‍കിയിരുന്നു.
‘ഫാമിലി ഒന്നിച്ചുള്ള യാത്രകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല ഇപ്പോള്‍. കാരണം മോന്‍ ഒരിടത്താണ്, മകള്‍ മറ്റൊരിടത്ത്, ഞാന്‍ മറ്റൊരു സ്ഥലത്ത്. പാവം അശ്വതി മാത്രമാണ് വീട്ടിലുള്ളത്. ഞങ്ങളുടെ മൂന്നു പേരുടെയും സമയം ഒത്തുവന്നാല്‍ മാത്രമേ ഇപ്പോള്‍ യാത്രകള്‍ നടക്കൂ. നേരത്തേ അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു. മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എന്റെ സമയം കണ്ടെത്തിയാല്‍ മതിയായിരുന്നു. എന്റെയും മക്കളുടെയും വിജയത്തിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്. ഭര്‍ത്താവിന് വേണ്ടിയും, മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി. അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങി വരണമെങ്കില്‍ മികച്ച ഒരു കഥാപാത്രം മുന്നില്‍ വരണം. അശ്വതിയും അതാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ജയറാം പറഞ്ഞത്.
ഈയടുത്തിടെ നടന്ന കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോ ഏറെ ശ്രദ്ധേയമായതിന് പിന്നില്‍ പാര്‍വതി ജയറാമാണ്. പാര്‍വതി റാമ്പിലെത്തിയത് ഏറെ ആകര്‍ഷകമായിരുന്നു. ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, വീട്ടമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍, ദേശീയ തലത്തില്‍ പ്രശസ്തരായ പ്രൊഫഷണല്‍ മോഡലുകള്‍ എന്നിവരുള്‍പ്പെടെ 250ലധികം മോഡലുകള്‍ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാമ്പില്‍ അണിനിരന്നിരുന്നു. സിനിമയിലേക്കുള്ള മടങ്ങിവരവല്ലെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം പാര്‍വതിയെ നേരില്‍ കണ്ടതിന്റെ ആവേശവും സ്‌നേഹവും കനകക്കുന്നിലാകെ നിറഞ്ഞു.