in

വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്, ഞാൻ വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി നടി പ്രിയങ്ക നായർ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ട യുവ നടിയാണ് പ്രിയങ്ക നായര്‍. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഒരു പിടി നല്ല സിനിമകളില്‍ വേഷമിട്ടു. ടിവി ചന്ദ്രന്‍ ഒരുക്കിയ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രിയങ്ക നായികയായും സഹ നടിയായും സിനിമയില്‍ തിളങ്ങി.

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി ഒരുങ്ങിയ മിസ്റ്ററി ത്രില്ലര്‍ 12ത് മാന്‍ ആണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം. സിനിമ ഒ. ടി. ടിയില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുമ്പോള്‍ പ്രിയങ്കയെ കുറിച്ച് അറിയാന്‍ ആരാധകര്‍ വെമ്പല്‍ കൊള്ളുകയാണ്. ഇതിനിടെ ഒരു മാധ്യമത്തിന് താരം നല്‍കിയ അഭിമുഖത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഞാന്‍ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള ഗ്രൂപ്പിന്റെ കൂടെ, എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷെ, ചില സൗഹൃദങ്ങള്‍ക്കു വേണ്ടി മുന്‍പ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്.

പക്ഷെ, അത് പിന്നീട് ചിന്തിക്കുമ്പോള്‍ എന്റെ കരിയറിന് അത്ര നല്ലതായി തോന്നിയിട്ടില്ല എന്ന് പ്രിയങ്ക പറയുന്നു. ഇപ്പോള്‍ അങ്ങനെയുള്ള ശ്രമങ്ങളില്ല. ചിലപ്പോള്‍ തോന്നും ഇങ്ങനെയുള്ള സിനിമകള്‍ ഒഴിവാക്കാമായിരുന്നുവെന്ന്. എങ്ങനെയുള്ള സിനിമകള്‍ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് നമ്മുടെ അറിവില്ലായ്മ കൂടി ഒരു ഘടകം ആയിരുന്നിരിക്കണം. അതേസമയം സാമ്പത്തിക ഘടകം അനുകൂലമാണെങ്കിലും സിനിമ ചെയ്യാറുണ്ടെന്ന് പ്രിയങ്ക പറയുന്നു. അതെല്ലാം ഒരു ബാലന്‍സായി മുന്നോട്ടു പോവുകയാണ്.

ഞാന്‍ വേണ്ടെന്നു വെച്ച നിരവധി തമിഴ്, മലയാളം ചിത്രങ്ങളുണ്ടായിരുന്നു എന്നും അവയില്‍ പലതും ഹിറ്റുകളായി മാറിയ സിനിമകളുമായിരുന്നു. പക്ഷെ, അതിലെനിക്ക് വിഷമമില്ല, കാരണം ആ സിനിമകള്‍ എനിക്കു വിധിച്ചിട്ടുള്ളവ ആയിരുന്നില്ല എന്നാണ് പ്രിയങ്കയുടെ അഭിപ്രായം. ചിലപ്പോള്‍ എന്നിലൂടെ, ഞാന്‍ കാരണം മറ്റുള്ളവരിലേക്ക് എത്തിയ ചിത്രമായിരിക്കണം അത്. അതില്‍ അഭിനയിച്ചവരെല്ലാം മറ്റ് ഭാഷകളിലെ മുന്‍നിര താരങ്ങളായി മാറിയ ചരിത്രവുമുണ്ട്. ആ സിനിമകള്‍ അവര്‍ക്കുള്ള സിനിമകളാണെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.

സിനിമയില്‍ തനിക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ല എന്ന തോന്നല്‍ ഉണ്ടായിട്ടില്ലെന്നും പ്രിയങ്ക പറയുന്നു. ഇപ്പോഴും എന്റെ ആഗ്രഹത്തിനു വേണ്ടി പരിശ്രമിക്കുകയാണ്. എനിക്കുള്ളത് എന്തായാലും എന്നിലേക്ക് വരും എന്ന ഉറച്ച വിശ്വാസമുണ്ടെന്നും താരം പറയുന്നു. ഒരു കാര്യത്തിലും നെഗറ്റീവ് ആയി ചിന്തിക്കാന്‍ താത്പര്യമില്ല. ഏതൊരു സാഹചര്യത്തെയും പോസിറ്റീവായി കണ്ട് അതില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തി മുന്നോട്ടു പോവുകയാണ്. എന്റെ പോരായ്മകള്‍ കണ്ടെത്തി കുറേക്കൂടി കഠിനാധ്വാനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളതെന്നും അത് തുടരുകയാണെന്നും പ്രിയങ്ക പറഞ്ഞു.

Written by admin

പ്രണയത്തിനും വിവാഹത്തിനും പിന്നാലെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി അമൃത സുരേഷ് , ആശംസകളുമായി ആരാധകരും

ആ രംഗം എത്ര നേരം ചിത്രീകരിച്ചു… അശ്ലീല കമന്റിന് മറുപടി നൽകി നടി മാളവിക മോഹനൻ