സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തി പങ്കുവച്ച ചിത്രം സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായി നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇരുവരും വിമര്‍ശകര്‍ക്ക് മറുപടികള്‍ കൊടുക്കാതെ തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്. അമൃത സുരേഷിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ആദ്യ പിറന്നാളാണ് മെയ് 30ന് ആഘോഷിച്ചത്.
രാവിലെ ഗോപി സുന്ദറിന് ഒരായിരം പിറന്നാള്‍ ആശംസകളാണ് അമൃത സുരേഷ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നേര്‍ന്നത്. ‘ഒരായിരം ജന്മദിനാശംസകള്‍ മൈന്‍ ‘ എന്നാണ് അമൃത സുരേഷ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് . സഹോദരി അഭിരാമിയും ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇരുവരും ഔദ്യോഗികമായി തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലോ പ്രണയത്തിലാണെന്നോ അറിയിച്ചില്ലെങ്കിലും ആരാധകര്‍ അങ്ങനെയാണെന്ന് ഉറപ്പിച്ച മട്ടിലാണ്.
പിറന്നാള്‍ ദിവസം ഗോപി സുന്ദറിനൊപ്പം അമൃത സുരേഷ് മകള്‍ അവന്തികയ്‌ക്കൊപ്പം (പാപ്പു) ക്ഷേത്രം സന്ദര്‍ശനം നടത്തിയ ചിത്രം ഗായിക തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവക്കുകയും ചെയ്തു. ‘ഓം നമോ നാരായണായ’ എന്ന അടികുറിപ്പോടെ മൂന്ന് പേരും അമ്പല നടയില്‍ നില്‍ക്കുന്ന ചിത്രമാണ് ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
എത്രയൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടാലും ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകാനാണ് അമൃതയും ഗോപി സുന്ദറും തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ നിന്നുള്ള താരങ്ങളുടെ ഫോട്ടോസും വീഡിയോസുമൊക്കെ പ്രചരിക്കുന്നുണ്ട്. താരങ്ങളുടെ വിവാഹം കഴിഞ്ഞെന്നാണ് പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു എന്ന് മാത്രമാണ് ഇരുവരും വ്യക്തമാക്കിയിട്ടുള്ളത്.
രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മില്‍ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവെച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ഉടലെടത്തത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകര്‍ക്ക് സൂചന നല്‍കിയത്.
ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ കഴിഞ്ഞ 9 വര്‍ഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.
ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാല 2010ല്‍ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ 2019ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി. ആ ബന്ധത്തില്‍ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്.