in ,

ആ രംഗം എത്ര നേരം ചിത്രീകരിച്ചു… അശ്ലീല കമന്റിന് മറുപടി നൽകി നടി മാളവിക മോഹനൻ

തെന്നിന്ത്യൻ സിനിമയിലെ ഏറെ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് മാളവിക മോഹനൻ. മലയാളം തമിഴ് സിനിമകളിൽ കൂടുതൽ ആയി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ താരം, ഒരു മോഡൽ എന്ന നിലയിലും ഏറെ ശ്രദ്ധേയയാണ്. ചുരുങ്ങിയ വേഷം കൊണ്ട് തന്നെ ജനഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ച ഈ താരം, നവ മാധ്യമങ്ങളിലും ഏറെ സജീവമാണ്.

കുടുംബം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്ന് ഉള്ളതാണെങ്കിലും മാളവിക വളർന്നത് മുംബൈയിൽ ആണ്. മുംബൈയിലെ തന്നെ വിൽസൺ കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷമാണ് സിനിമാ മേഖലയിലേക്ക് മാളവിക തിരിയുന്നത്. 2013 ൽ ഛായാഗ്രാഹകനായ അഴകപ്പൻ ആദ്യമായ് സംവിധാനം ചെയ്ത്, ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്.

തുടർന്ന് നിർണായകം എന്ന് ആസിഫ് അലി ചിത്രത്തിൽ നായികയായി ആയി അഭിനയിച്ച മാളവികക്ക് ഇതിലെ പ്രകടനത്തിന് ജെ സി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയും ചെയ്തു. 2019 ൽ സൂപ്പർതാരം രജനീകാന്തിന്റെ പേട്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് മാളവിക അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദർ ലെ മികച്ച ഒരു വേഷം താരം കൈകാര്യം ചെയ്തിരുന്നു. പ്രശസ്ത മലയാളി ഛായാഗ്രാഹകൻ കെ യു മോഹനൻ്റെ മകളായ മാളവിക, ബോളിവുഡിലും തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇളയ ദളപതി വിജയുടെ നായികയായി താരം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം മാസ്റ്ററാണ് അവസാനമായി തിയറ്ററുകളിലെത്തിയ സിനിമ. ആദ്യ സിനിമ മുതൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ മികച്ച അഭിനയം കാഴ്ച വയ്ക്കാൻ സാധിച്ചത് കൊണ്ട് ഈ അഭിനേത്രിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമയിലും മോഡലിങ്ങിലും മാത്രമല്ല സമൂഹമാധ്യമങ്ങളിലും മാളവിക ഏറെ സജീവമാണ്.

തൻറെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ഫോളോവേഴ്സുമായി പങ്കുവയ്ക്കുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ വളരെ വലിയ ഒരു ആരാധകവൃന്ദം തന്നെ ഉണ്ട്. ഇപ്പോൾ താഴ്ത്തിയത് പുറത്തുവന്നിട്ടുള്ള ധനുഷ് നായകനായ മാരൻ എന്ന ചിത്രത്തെ ആസ്പദമാക്കിയുള്ള ഒരു കമൻറ് അതിന് മാളവിക നൽകിയ മറുപടിയും ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ആ സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ച് ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്ന ചോദ്യം.

ആ രംഗം എത്രനേരം ചിത്രീകരിച്ചു എന്ന ഫേക്ക് ഐഡി വന്നിട്ടുള്ള അശ്ലീലച്ചുവയോട് കൂടിയുള്ള ചോദ്യം, ആസ്ക് മാളവിക എന്ന ഹാഷ് ടാഗ് കൂടിയാണ് ആണ് താരം ട്വിറ്റർ പോസ്റ്റിനു താഴെ ട്വീറ്റ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ തലയാണ് ഈ ലോകത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലം എന്നായിരുന്നു താരം ചോദ്യത്തിന് റിപ്ലൈ ആയി പോസ്റ്റ് ചെയ്തത്. ഇത്തരം ഞരമ്പൻ മാർക്ക് ഇങ്ങനെ തന്നെ മറുപടി നൽകണമെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

Written by Editor 1

വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്, ഞാൻ വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി നടി പ്രിയങ്ക നായർ

ഇരയായ പെൺകുട്ടിക്ക് എല്ലാവിധ പിൻന്തുണയും നൽകിയാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത്; രശ്മി നായർ തുറന്ന് പറയുന്നു