മലയാളസിനിമയിൽ തൻറെ തായ് കഴിവ് തെളിയിച്ച നായികമാരിൽ ഒരാളാണ് ഷംന കാസിം. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ക്യാമറയ്ക്കു മുന്നിൽ താരം പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടും എന്ന മലയാള ചിത്രത്തിൽ ആദ്യം ആയി അഭിനയിച്ച താരത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ അലിഭായ്,കോളേജ് കുമാരൻ, ഭാർഗവചരിതം മൂന്നാം ഖണ്ഡം എന്നിവയാണ്.
2007 പ്രദർശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരി ആയിട്ടാണ് താരം അഭിനയിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മുനിയാണ്ടി വിലങ്ങിയാൽ മൂൻട്രം ആണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി താരം അരങ്ങേറി. 2012 പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രം വളരെയധികം പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തിരുന്നു. നൃത്തവും സിനിമയും തനിക്ക് രണ്ടു കണ്ണുകളാണ് ഒരിക്കൽ ഷംന വ്യക്തമാക്കിയിരുന്നു.
സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി ഏതറ്റം വരെ പോകാനും താരം തയ്യാറാണ്. കഥാപാത്രത്തിനുവേണ്ടി മുടിമുറിച്ചിരുന്നത് വളരെയധികം വാർത്തകൾ സൃഷ്ടിക്കുകയും ചെയ്തു. ചലഞ്ചിങ് കഥാപാത്രങ്ങൾ എടുക്കാൻ ആദ്യമൊന്നും ആഗ്രഹം ഉണ്ടായിരുന്നില്ലെന്നാണ് ഷംന കാസിം പറയുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഡാൻസ് ആയിരുന്നുവെന്നും എന്നാൽ അഞ്ച് വർഷം മുമ്പ് താൻ സിനിമ കരിയർ തനിക്ക് പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയുകയായിരുന്നു എന്നും അതോടെയാണ് സിനിമ കരിയറും നിർത്തി വെക്കില്ലെന്ന് തീരുമാനമെടുത്തതെന്നും താരം പറയുന്നു.
കല്യാണം കഴിഞ്ഞ് സിനിമ വേണ്ട എന്ന് വെക്കണം എന്ന് ഇടയ്ക്ക് ആലോചിക്കാറുണ്ട് എന്നും താരം വ്യക്തമാക്കുന്നു. എന്നാൽ അഞ്ച് വർഷം മുൻപ് ഡാൻസ് എത്രമാത്രം പ്രധാനപ്പെട്ടതാണ് അത്രമാത്രം പ്രധാനപ്പെട്ടതാണ് അഭിനയം എന്ന് ഞാൻ തിരിച്ചറിയുന്നു. ഡാൻസ് അറിയാൻ കാരണം എൻറെ സിനിമയാണ്. സിനിമയാണ് എൻറെ നൃത്തം അറിയാനും കാരണം. അതുകൊണ്ട് രണ്ടും പ്രാധാന്യമർഹിക്കുന്നത് തന്നെയാണ് എന്നാണ് ഷംന വ്യക്തമാക്കുന്നത്. ഒരു സിനിമയിലെ ഒരു ആർട്ടിസ്റ്റിന് ഒരു സീൻ മതി എല്ലാവരും ഓർത്തിരിക്കാൻ.
ഇത്ര സീൻസ് വെച്ച് നമ്മൾ സിനിമയിൽ പോകുന്നതിലല്ല കാര്യം. ചെറിയ സീൻ ആണ് എങ്കിലും അത് സ്ട്രോങ്ങ് ആയിരിക്കണം എന്നാണ് താരം പറയുന്നത്. മുഴുനീളൻ കഥാപാത്രമാണെങ്കിലും ചിലതിന് ഒരു കാര്യവും ഉണ്ടാകില്ലെന്നും അതേസമയം താരം തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോൾ മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ തന്നെ തിരഞ്ഞെടുത്തതും പിന്നീട് അതിൽ നിന്ന് മാറ്റിയതിനെപ്പറ്റി ഒക്കെ ഷംന മനസ്സ് തുറക്കുകയാണ്.
ദിലീപിനൊപ്പം അഭിനയിക്കണമെന്ന് എല്ലാ താരങ്ങളും ആഗ്രഹിക്കുന്ന സമയത്തായിരുന്നു മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചത് ആദ്യം കഥ പറഞ്ഞപ്പോൾ ഒന്നും വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് തലേദിവസമാണ് തന്നെ സിനിമയിൽ നിന്ന് മാറ്റി എന്ന് അറിയുന്നത്. ശേഷം സംവിധായകൻ വിളിച്ച് തനിക്ക് അടുത്ത ചിത്രത്തിൽ ഒരു ചാൻസ് തരാം എന്നൊക്കെ പറഞ്ഞിരുന്നു. എങ്കിലും അതൊന്നും കേൾക്കാനുള്ള മനസ്സ് സ്ഥിതി അന്ന് എനിക്ക് ഉണ്ടായിരുന്നില്ല.
കേരളത്തിലേക്കും മലയാള സിനിമയിലേക്ക് മടങ്ങി വരുണോ എന്ന് പോലും ഞാൻ ആ കാലഘട്ടത്തിൽ ചിന്തിച്ചിരുന്നു. എന്നാൽ ദിലീപേട്ടൻ തന്നെ വിളിക്കുകയും ആ സാഹചര്യത്തിൽ വളരെയധികം ആത്മവിശ്വാസം നൽകുകയും ചെയ്തു എന്നാണ് താരം പറയുന്നത്. എന്നെ ശപിക്കരുത് എന്ന് ദിലീപേട്ടൻ തുറന്നുപറഞ്ഞിരുന്നു.എന്റെ ശാപം ഒന്നും സിനിമയ്ക്ക് ഇല്ലെങ്കിൽ പോലും എന്തോ ചില അപാകതകൾ സംഭവിച്ചിട്ടുണ്ട്. സിനിമയിൽ എന്നെ തിരഞ്ഞെടുത്തതുമുതൽ ദിലീപേട്ടൻ വിളിക്കുമായിരുന്നു എന്നും അദ്ദേഹം നല്ലൊരു സുഹൃത്ത് ആണെന്നാണ് ഷംന പറയുന്നത്.