വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിൽ താരമായി മാറിയ നടിയാണ് ഇല്യാന ഡിക്രൂസ. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞ താരം ജനിച്ചത് മുംബൈയിൽ ആണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ ഗോവയിലാണ്. 2006 ൽ പുറത്തിറങ്ങിയ ദേവദാസു എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി സിനിമയിലേക്കുള്ള തൻറെ അരങ്ങേറ്റം നടത്തുന്നത്. ബോക്സോഫീസിൽ വലിയ വിജയം നേടിയ ചിത്രത്തിനുശേഷം താരവും വളരുകയായിരുന്നു.
മികച്ച വനിത നവാഗതക്കുള്ള ഫിലിം ഫെയർ പുരസ്കാരവും അതേ വർഷം താരം കരസ്ഥമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ പിന്നീട് ഇല്യാനയ്ക്ക് സാധിച്ചു. 2006 ൽ പുറത്തിറങ്ങിയ പോക്കിരി, 2008 ൽ പുറത്തിറങ്ങിയ ജെത്സാ, 2009 ൽ കിക്ക്, 2012 ൽ ജൂലൈ എന്നിവയുൾപ്പെടെയുള്ള സിനിമകളുടെ ഭാഗമാകുവാൻ താരത്തിന് അവസരം ലഭിച്ചു. തമിഴ് സിനിമയിൽ പിന്നീട് തന്റെ സാന്നിധ്യം ഉറപ്പിക്കുവാനും താരത്തിന് അവസരം ലഭിച്ചു. 2012 അനുക്രഗ് ബസുവിൻറെ ബാഴ്സയ് എന്ന ചിത്രത്തിലൂടെ താരം ഹിന്ദി സിനിമയിലേക്കുള്ള തൻറെ അരങ്ങേറ്റവും കുറിച്ചു. പിന്നീട് മെയിൻ തെര ഹീറോ (2014), റെസ്റ്റ് (2016),ബാദ്ഷാ (2017), റെയ്ഡ് (2018) എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരമാണ് ഇല്യാന. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സൈബർ ഇടങ്ങളിൽ വൈറലായി മാറാറുമുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇല്യാന നടത്തിയ ചില പരാമർശങ്ങൾ സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിൽ മികച്ച വേഷം ലഭിക്കാൻ നിർമാതാക്കൾക്ക് ഒപ്പം നടിമാർ നിർബന്ധിതർ ആകുന്നുണ്ട് എന്നും ഇത്തരത്തിൽ ചതിയിൽപ്പെട്ട നിരവധിപേരെ തനിക്ക് അറിയാമെന്നായിരുന്നു താരം പറഞ്ഞത്.
ഇതിൽ പുതുമുഖ നടിമാരാണ് ചതിയിൽ അകപ്പെടുന്നത്. നല്ല വേഷം നൽകാമെന്ന് പറഞ്ഞാണ് ഇവരെ വലയിലാക്കുന്നത്. എന്നാൽ അതിനുശേഷം അവരെ സിനിമയിൽ നിന്ന് അകറ്റി മാറ്റുന്ന സ്ഥിതിവിശേഷം ആണെന്നും അന്ന് താരം വ്യക്തമാക്കിയിരുന്നു. നേരത്തെയും നടിമാർ കാസ്റ്റിംഗ് കൗച് ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമായും നിർമ്മാതാക്കൾക്കും സംവിധായകർക്കും എതിരെയാണ് നടിമാർ ആരോപണം ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ താരത്തിന്റെ വാക്കുകളും വൈറൽ ആയി മാറിയിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്. തൻറെ വർക്കൗട്ട് ചിത്രങ്ങളാണ് താരം ഏറ്റവുമൊടുവിലായി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വർക്ക്ഔട്ടിന് മുൻപും ശേഷവുമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് താരം പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ വിയർപ്പ് കണ്ടാൽ അറിയാം വർക്കൗട്ട് എന്തുമാത്രം ഹാർഡ് വർക്ക് ചെയ്തു എന്നും താരം കുറിക്കുന്നുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ശരീരഭാരവും സൗന്ദര്യവും നിലനിർത്തുന്നതിൽ താരത്തിൻറെ കഴിവിനുള്ള പ്രശംസയും അംഗീകരിക്കുന്നവരെയും ചിത്രത്തിന് താഴെയുള്ള കമൻറ് ബോക്സിൽ കാണാൻ കഴിയും.