in

സിനിമ ഇഷ്ടമാണ് പക്ഷേ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പേടിയും നാണവുമാണ്; മമ്മൂട്ടിയുടെ മകൾ സുറുമി മനസ്സ് തുറക്കുന്നു

മലയാളത്തിന്റെ മഹാനടന്റെ മകള്‍ അഭിനയത്തിലേക്കായിരുന്നില്ല കടന്നു വന്നത്, വരകളുടെ ലോകത്തേക്കായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയത്തിലേക്കും മൂത്ത മകള്‍ സുറുമി പൂര്‍ണ്ണമായും വരകളുടെ ലോകത്തുമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. മഹാനടന്റെ മകള്‍, തെന്നിന്ത്യന്‍ യുവനടന്റെ സഹോദരി, രാജ്യത്തെ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ധന്റെ ഭാര്യ. ഇങ്ങനെ മൂന്നുമേല്‍വിലാസങ്ങള്‍ മാത്രമല്ല, സ്വന്തം പ്രതിഭകൊണ്ടും വിലാസമുണ്ടാക്കുകയാണ് സുറുമി മമ്മൂട്ടി എന്ന ചിത്രകാരി.

വളരെ ആസ്വദിച്ചാണു ചിത്രങ്ങള്‍ വരയ്ക്കുന്നതെന്ന് സുറുമി പറഞ്ഞിട്ടുണ്ട്. ചിത്രരചനയുടെ എല്ലാഘട്ടങ്ങളിലും ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ നല്‍കുന്ന പിന്തുണ കൂടുതല്‍ വരയ്ക്കാന്‍ പ്രചോദനം നല്‍കുന്നു. അതുപോലെ ഡാഡിയും മമ്മയും സഹോദരന്‍ ദുല്‍ഖര്‍ സല്‍മാനും നല്ല പിന്തുണയാണു നല്‍കുന്നത്. കുറച്ചു ചിത്രങ്ങള്‍കൂടി വരച്ചശേഷം പ്രദര്‍ശനം സംഘടിപ്പിക്കാനും സുറുമിക്ക് പദ്ധതിയുണ്ട്. വിദേശത്തും മറ്റും പോയിവരുമ്പോള്‍ ചിത്രരചനയ്ക്കു വേണ്ട ഉപകരണങ്ങളും വര്‍ണങ്ങളും കുഞ്ഞുസുറുമിക്ക് സമ്മാനമായി വാങ്ങുമായിരുന്നു മമ്മൂട്ടി.

‘വരയ്ക്കുമ്പോള്‍ മനസിന് കിട്ടുന്ന ഒരു സംതൃപ്തി മറ്റെന്ത് ചെയ്താലും എനിക്ക് കിട്ടാറില്ല. അതാണ് കോര്‍പറേറ്റ് ലോകത്ത് നിന്നും വിട്ട് നില്‍ക്കാന്‍ പ്രേരണയായത്. ദുല്‍ഖറിനെ പറ്റി പറയുകയാണെങ്കില്‍ ആര്‍ട്ടിനെ വളരെ ഇഷ്ടപ്പെടുന്ന ആളാണ്. എവിടെ പോയാലും മനോഹരമായ പെയ്ന്റിങ് വാങ്ങുന്ന സ്വഭാവം ദുല്‍ഖറിനുണ്ട്. ഉമ്മച്ചി നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു. അങ്ങിനെയാണ് മലയാളത്തോട് കൂടുതല്‍ അടുക്കുന്നത്. ഒരു കുടുംബം എങ്ങിനെ കൊണ്ടു പോകണമെന്ന വ്യക്തമായ ധാരണ തന്നതും ഉമ്മച്ചിയാണ്. പഠിച്ചതും വളര്‍ന്നതും കേരളത്തിലല്ലെങ്കിലും നാടുമായി ഒരടുപ്പം നിലനിര്‍ത്താന്‍ വാപ്പച്ചിയും ഉമ്മച്ചിയും എപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും സുറുമി പറയുന്നു.

ഈ സമ്മാനങ്ങള്‍ സുറുമിയിലെ ചിത്രകാരിയെ വളര്‍ത്തി. സ്‌കൂള്‍തലത്തില്‍ ചിത്രരചനയ്ക്ക് ധാരാളംസമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ചിത്രരചനയോടുള്ള അഭിനിവേശംകൊണ്ടാണ് ഫൈന്‍ ആര്‍ട്സില്‍ ബിരുദ, ബിരുദാനന്തരപഠനങ്ങള്‍ നടത്തിയത്. ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്സില്‍നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്.


മമ്മൂട്ടിയുടെ 70ാം പിറന്നാളിന് സുറുമി നല്‍കിയ സമ്മാനം ഏറെ ശ്രദ്ധ നേടിയിരുന്നു. വാപ്പച്ചിയ്ക്കായി മകള്‍ സുറുമി വരച്ച ഒരു പോര്‍ട്രെയ്റ്റ് ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നത്. വാപ്പിച്ചിയെ വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാര്‍ അവരുടെ സ്‌നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാന്‍ ഇന്നേവരെ ഒരു പോര്‍ട്രെയ്റ്റ് ചെയ്തിട്ടില്ല. എനിക്കേറെയിഷ്ടം കറുപ്പ്, വെളുപ്പ്, ഇലകള്‍, കായ്കള്‍, പൂക്കള്‍, പുഴകള്‍, മലകള്‍… അങ്ങനെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതകളിലേക്കിറങ്ങി ഒരു ധ്യാനം പോലെ അവയെ വരയ്ക്കാനാണ്.

ഈ ചിത്രം അതില്‍നിന്ന് അല്‍പം വ്യത്യസ്തമാണ്. വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതിര്‍ന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാള്‍ സമ്മാനമായി ഇതു വരയ്ക്കാനായതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാള്‍ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ആര്‍ക്കാണറിയുക?

ഈ ലോകത്തിലെ ഏതൊരു മകള്‍ക്കും അവളുടെ പിതാവു തന്നെയാണ് ഏറ്റവും ഉജ്വലനായ വ്യക്തി; എനിക്കും. ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീര്‍ത്ത മനോഹര സൃഷ്ടിയാണത്. ഈ ലോകത്തിലെ എല്ലാ നന്മകളും ഞാന്‍ തൊട്ടറിഞ്ഞത് അതില്‍നിന്നാണ്. ഈ മഹാപ്രപഞ്ചത്തോളം അനന്തമാണ് അങ്ങയുടെ സ്‌നേഹം; കാന്‍വാസിലേക്ക് ഒരിക്കലും പൂര്‍ണമായി പകര്‍ത്താന്‍ കഴിയാത്ത നിറക്കൂട്ട് തന്നെയാണത്. സ്‌നേഹത്തോടെ സുറുമി എന്നായിരുന്നു കലാകാരി അന്ന് കുറിച്ചത്.

Written by admin

എത്രത്തോളം ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ടെന്ന് വിയർപ്പ് കണ്ടാൽ മനസിലാക്കാം, ഇത് വർക്ക്‌ ഔട്ടിനു മുമ്പും ശേഷവുമുള്ള ഫോട്ടോസ് പങ്കുവെച്ച് ഇലിയാനാ, കാണാം

കാവ്യാ മാധവൻ – നിശാൽ ചന്ദ്ര, ഉർവ്വശി – മനോജ് കെ ജയൻ എന്നീ വിവാഹങ്ങൾ പരാജയമാകുനുള്ള കാരണം വിശദീകരിച്ച് ജോത്സ്യൻ; കുറിപ്പ് വൈറൽ..