ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ നിരവധി ഫോട്ടോകൾ വന്ന് നിറയാറുണ്ട്. പല ചിത്രങ്ങളും മറ്റു താരങ്ങളോട് സാമ്യമായ രീതിയിൽ ഉള്ളവ തന്നെയായിരിക്കും. അങ്ങനെ പ്രിയപ്പെട്ട താരങ്ങളുടെ പല ഡ്യൂപ്പുകളും ഇന്ന് നമ്മുടെ സമൂഹത്തിൽ യഥേഷ്ടം നടക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ നസ്‌റിയയുടെ മുഖച്ഛായയുള്ള മറ്റൊരു പെൺകുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ പെൺകുട്ടി ആരാണെന്നറിയാൻ സോഷ്യൽ മീഡിയ ശ്രമിച്ചവത്. അങ്ങനെ ഒടുവിൽ ആ പെൺകുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവർ കണ്ടെത്തുകയും ചെയ്തു.
അത് മറ്റാരുമല്ല,മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാൾ എന്ന് കാലം വിശേഷിപ്പിച്ച കൃഷ്ണകുമാറിന്റെ മക്കൾ ഇഷാനി കൃഷ്ണകുമാർ ആണ് അത്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും എല്ലാവർക്കും നിരവധി ഫോളോവേഴ്സും ആണ് ഉള്ളത്. ആരാധകർക്കായി തങ്ങളുടെ വിശേഷങ്ങളും താരങ്ങൾ പങ്കുവയ്ക്കാറുണ്ട്.
സഹോദരി ആഹാനയ്ക്ക് പിന്നാലെ ഇഷാനീയും സിനിമയിലേക്ക് എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വച്ചത്. ചിത്രത്തിൽ വളരെ സുപ്രധാനമായ വേഷമായിരുന്നു താരം കൈകാര്യം ചെയ്തത്. വളരെ അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ് ഇതെന്ന് അന്ന് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ എല്ലാവരും യൂട്യൂബിൽ സ്വന്തമായി ചാനൽ തുടങ്ങിയിരുന്നു.
മൂത്തമകൾ അഹാനയും വീട്ടിലെ ഇളയ കുട്ടിയായ ഹൻസികയ്ക്കും പിന്നാലെ ഇഷാനി കൃഷ്ണയും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ വളരെ മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. സന്തുഷ്ട കുടുംബമായി തോന്നുമെങ്കിലും വീട്ടിൽ ഞങ്ങൾ എപ്പോഴും അടിപിടി ആണെന്ന് ഒരിക്കൽ ഇഷാനി വ്യക്തമാക്കിയിരുന്നു.
വീട്ടിൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആൾ അഹാനയാണെന്നും താരം പറയുന്നു. വളരെ ബോൾഡും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന ആളാണ് അഹാനയ്ക്ക് പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവ് എന്നാണ് ഇഷാനി പറയുന്നത്. വീട്ടിൽ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. ഒരു കാര്യവും സീരിയസായി എടുക്കില്ല. വീട്ടിൽ ധാരാളം തമാശകൾ പറയുന്ന ആൾ ഹൻസിക ആണെന്നും താരം പറയുന്നുണ്ട്.
ബോഡി ഷെയ്മിങ്ങിന് ഇരയായി വന്നതാണ് തനിക്ക് ഏറ്റവും വളരെ വിഷമമേറിയ കാര്യം എന്ന് താരം വ്യക്തമാക്കുകയുണ്ടായി. വല്ലാതെ മെലിഞ്ഞിരിക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ ആദ്യം വിഷമമാകും ആയിരുന്നു. എന്നാൽ ഇപ്പോൾ അതു മാറി. എനിക്ക് തടിക്കാൻ ഇനിയും സമയമുണ്ട് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
വീട്ടിൽ നിന്നും താരം പകർത്തിയ മിറർ സെൽഫി ആണ് ഇപ്പോൾ നസ്രിയയുടെ ചിത്രത്തിനു സമാനമായി തോന്നുന്നത്. ആദ്യനോട്ടത്തിൽ നസ്രിയയുടെ ഡ്യൂപ്പ് ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. അത്രയേറെ സാമ്യമാണ് പുതിയ ചിത്രത്തിന് നസ്രിയയുമായി തോന്നുന്നത്. എന്തുതന്നെയായാലും പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.