in

ഭയങ്കര ദേഷ്യം ഒക്കെ ഉള്ള ഒരു അഹങ്കാരി ആയിരുന്നു ഞാൻ, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് എനിക്കറിയില്ല; തുറന്നു പറഞ്ഞ് പാർവ്വതി

വിവാഹത്തോടെ അഭിനയലോകത്തുനിന്നും മാറിനിന്നെങ്കിലും നടി പാര്‍വതിയെ മലയാളി പ്രേക്ഷകര്‍ മറന്നിട്ടില്ല. ഇപ്പോഴിതാ സിനിമാ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച് നടി മനസ്സുതുറന്നിരിക്കുകയാണ്. ജയറാമും കാളിദാസനുമൊക്കെ സിനിമയിലുള്ളതിനാല്‍ തനിക്ക് വലിയ ഗ്യാപ്പൊന്നും ഫീല്‍ ചെയ്തിട്ടേയില്ലെന്ന് പാര്‍വതി ബിഹൈന്‍ഡ് വുഡ്സുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു.

പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമായിരുന്നു തനിക്കെന്നും കുട്ടികള്‍ വന്ന ശേഷമാണ് തന്റെ ദേഷ്യമൊക്കെ പോയതെന്നും നടി പറഞ്ഞു. അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. ആ ദേഷ്യം സെറ്റില്‍ഡൗണായത് അനിയത്തി മരിച്ചപ്പോഴായിരുന്നു.

അവള്‍ക്ക് 21 വയസായിരുന്നു. എനിക്ക് 26 വയസായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മക്കളോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അവരോട് കാര്യം പറഞ്ഞ് മനസിലാക്കാറുണ്ട്. കാര്യങ്ങള്‍ അവര്‍ തന്നെ മനസിലാക്കാറുണ്ട്.

പ്രണയകഥ പബ്ലിഷാക്കുമെന്ന് പറഞ്ഞ് ജേണലിസ്റ്റുകള്‍ പേടിപ്പിക്കുമായിരുന്നു. ഫോണ്‍ ബില്ലൊക്കെ എടുത്തുവെച്ചാണ് പരിപാടിക്ക് ക്ഷണിക്കുന്നത്. എന്റെയും അമ്മയുടേയും ശബ്ദം ഒരേപോലെയാണ്. ജയറാം വിളിക്കുമ്പോള്‍ അമ്മയാണ് എടുക്കുന്നതെങ്കില്‍ ഫോണ്‍ കട്ട് ചെയ്യുമായിരുന്നു. പാര്‍വതി പറഞ്ഞു.

ടൈം ട്രാവല്‍ ചെയ്ത് പുറകിലേക്ക് പോവുകയാണെങ്കില്‍ അഭിനയിച്ച സിനിമകളൊക്കെ കുറച്ചൂടി പ്രധാന്യത്തോടെ ചെയ്യണം എന്നാണ് കരുതുന്നത്. കാരണം അന്നൊക്കെ എന്റെ ശ്രദ്ധ മുഴുവന്‍ ജയറാമിലായിരുന്നു. അഭിനയത്തില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. പിന്നീടുള്ള ജീവിതത്തില്‍ ഞാന്‍ നൂറ് ശതമാനം കൊടുത്തിട്ടാണ് ചെയ്തത്.

അടുത്തിടെ ഞാന്‍ ഐസ്‌ക്രീം കഴിക്കുന്നൊരു ഫോട്ടോ പുറത്ത് വന്നു. അത് കണ്ണന്‍ ഇട്ടതാണ്. അങ്ങനത്തെ പണിയൊക്കെ അവന്‍ ചെയ്യും. ജയറാം പാവമാണ്. പക്ഷേ കണ്ണനെ വിശ്വസിക്കാനെ പറ്റില്ല. അവന്‍ ഷൂട്ട് ചെയ്യുന്നതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അമ്മ എന്റെ പേജ് ഒന്ന് നോക്കാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ആ ഫോട്ടോ കണ്ടതെന്ന് പാര്‍വതി പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചോറ്റാനിക്കര അമ്പലത്തിലെ നവരാത്രി വേദിയില്‍ പാര്‍വതി നൃത്തം ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ റാമ്പിലും ചുവടുവെച്ച് വാര്‍ത്തകളിലിടം നേടിയിരുന്നു പാര്‍വതി.

പാര്‍വതിയുടെ റാമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ ജയറാം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പാര്‍വതിയുടേതിന് പുറമെ ജയറാമിന്റെയും പാര്‍വതിയുടെയും മകളായ മാളവികയുടെ റാമ്പില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരിക്കുന്നു. ‘ എന്റെ ജീവിതത്തിലെ സ്ത്രീകള്‍ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതില്‍ എനിക്ക് അഭിമാനമുണ്ട്,” എന്ന് ഈ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പും ജയറാം നല്‍കിയിരിക്കുന്നു.

കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയിലാണ് പാര്‍വതി റാമ്പില്‍ ചുവടുവെച്ചത്. ഹാന്‍ഡ്ലൂം കസവ് സാരി ധരിച്ചാണ് പാര്‍വതി റാമ്പിലെത്തിയത്. കയ്യടികളോടെയാണ് സദസ്സ് പാര്‍വതിയെ വരവേറ്റത്.

Written by Editor 3

എന്നെ എല്ലാവരും ജൂനിയർ കങ്കണ എന്ന് വിളിക്കുന്നു… അതിനുള്ള കാരണം വ്യക്തമാക്കി നടി ഗായത്രി സുരേഷ്

ഇത് ആര് നസ്രിയയോ… അതോ? … ഫോട്ടോകൾക്ക് പിന്നാലെ കൂടെ ആരാധകർ, വൈറൽ ഫോട്ടോസ് കാണാം