മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വാണി വിശ്വനാഥും ബാബുരാജും. തന്റേടിയായ പെണ്‍കഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. നടന്‍ ബാബുരാജിനോട് ഏതൊരു അഭിമുഖത്തിലും എല്ലാവരും ആദ്യം ചോദിക്കുന്നത് വാണി വിശ്വനാഥിനെ കുറിച്ച് ആയിരിക്കും.
മലയാള സിനിമയുടെ ആക്ഷന്‍ റാണി വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ചോദ്യം ഏറെ കാലമായി ഉയര്‍ന്ന് വരുന്നുണ്ട്. ഇതിനെ കുറിച്ചെന്താണ് പറയാനെന്നാണ്. എന്നാല്‍ സമയമാവുമ്പോള്‍ താന്‍ തിരികെ വരുമെന്നാണ് വാണി പറയുന്നത്. ഒരുമിച്ച് സിനിമ ചെയ്യാമെന്ന ചോദ്യത്തിന് വാണി നല്‍കുന്ന ഉത്തരം അങ്ങനെയാണെന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ബാബുരാജ് പറഞ്ഞത്.
വാണി നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കാറുണ്ട്. സമയമാവട്ടെ എന്നാണ് അതിന് വാണി നല്‍കാറുള്ള മറുപടി. വാണിയ്ക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടേ. ഞാനും അതിന് കാത്തിരിപ്പാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ്. ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ ഉണ്ടെങ്കില്‍ അതില്‍ 23 മണിക്കൂറും ഞങ്ങള്‍ തമ്മില്‍ അടി ഉണ്ടാക്കി കൊണ്ടിരിക്കുമെന്നു ബാബുരാജ് പറയുന്നു. വാണിയ്ക്കൊപ്പം ഞാനൊരു ചിത്രം പങ്കുവെച്ചിരുന്നു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും ഞാനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോ ആണത്. എന്നിട്ടത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും താരം പറയുന്നു.
2002ല്‍ നടന്‍ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മിക്ക സിനിമകളിലും വില്ലന്‍ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളിലൊരാളോ ആയൊക്കെയായിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് അറിയപ്പെടുന്ന മുന്‍നിര നായികയായി തിളങ്ങുകയായിരുന്നു. അതേസമയം, ജോജിയാണ് ബാബുരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജിയുടെ ചേട്ടന്‍ ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്.
അതേസമയം രണ്ടര പതിറ്റാണ്ടായി താന്‍ മലയാള സിനിമയിലുണ്ട്. എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സീസണ്‍ കഴിയുമ്പോള്‍ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുന്ന ആളാണ്. രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോള്‍ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും. എനിക്ക് അതിനോട് ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും ഒരുപാട് വര്‍ഷം ഗുണ്ട വേഷം ചെയ്തു. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തു. ഞാന്‍ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങള്‍ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ള വരെ സിനിമയിലുണ്ടാവുമെന്നും ബാബുരാജ് പറയുന്നു.
കോമഡിയോ വില്ലത്തരമോ എന്ത് ചെയ്താലും അത് നന്നായാല്‍ മാത്രമേ മലയാളികള്‍ അംഗീകരിക്കുകയുള്ളു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമയില്‍ രണ്ട് കഥാപാത്രമായി ചെയ്യുക എന്നതാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനായും. ഇതാണ് എന്റെ സ്വപ്‌നം. സിനിമയില്‍ നില്‍ക്കുകയെന്നത് തന്നെയാണ് എന്റെ ലക്ഷ്യം. അതിന് വേണ്ടി എടുത്ത പ്രയത്നങ്ങളില്‍ ഒന്നാണ് സംവിധാനം. എന്റെ സിനിമ ജീവിതത്തില്‍ തന്നെ ബ്രേക്ക് തന്ന കതാപാത്രമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബു. ആ കഥാപാത്രം എനിക്ക് തന്നതിന് ആഷിക് അബു ടീമിനോട് ഇപ്പോഴും നന്ദിയുണ്ടെന്നും ബാബുരാജ് പറയുന്നു.