മലയാളസിനിമയിലേക്ക് ബാലതാരമായി പ്രവേശിക്കുകയും കൗമാരവും യൗവ്വനവും മലയാള സിനിമയില്‍ സജീവമായി തുടരുകയും ചെയ്ത താര സുന്ദരിയാണ് അഞ്ജു പ്രഭാകരന്‍. മലയാള സിനിമയിലെ അഭിനയ കുലപതികളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം ബാലതാരമായും നായിക കഥാപാത്രമായ അഞ്ചു അഭിനയിച്ചു.
ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായിരുന്ന അഞ്ജുവിന് മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പുറമെ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികളില്‍ നിന്നും നിരവധി അവസരങ്ങള്‍ തേടിയെത്തി. ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്ലാസിക് ചിത്രം താഴ്‌വാരമാണ് അഞ്ജു പ്രഭാകറിന് മലയാള സിനിമയില്‍ ഒരു ഹൈപ്പ് ആദ്യമായി സൃഷ്ടിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായക ആയാണ് അഞ്ജു വെള്ളിത്തരയില്‍ എത്തിയത്. ചിത്രത്തില്‍ കിട്ടിയ സ്വീകാര്യത, മമ്മൂട്ടി ചിത്രമായ കൗരവരില്‍ സുപ്രധാന വേഷത്തില്‍ അഞ്ജുവിനെ എത്തിച്ചു.
പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം, നിറപ്പകിട്ട്, ജനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്‍, ഊട്ടിപ്പട്ടണം, പണ്ട് പണ്ടൊരു രാജകുമാരി, ഏഴരപ്പൊന്നാന തുടങ്ങി മലയാളത്തില്‍ മികച്ച വിജയം നേടിയ അനേകം ചിത്രങ്ങളുടെ ഭാഗമായി അഞ്ജു മാറി.സിനിമയില്‍ അവസരങ്ങള്‍ വര്‍ധിക്കുന്നതിന് ഒപ്പം അഞ്ജുവിന് എതിരെ നിരവധി ഗോസിപ്പുകളും ഉയര്‍ന്നുവന്നു. എന്നാല്‍ അവയ്‌ക്കൊന്നും ചെവി കൊടുക്കാതിരുന്ന താരം, നായിക കഥാപാത്രങ്ങള്‍ക്ക് അപ്പുറം ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങി.
സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് അഞ്ജുവിന്റെ വിവാഹം. 1995ല്‍ പ്രമുഖ കന്നഡ നടനായ ടൈഗര്‍ പ്രഭാകറുമായി താരം കുടുംബ ജീവിതം ആരംഭിച്ചുവെങ്കിലും വിവാഹ ബന്ധം അധിക നാള്‍ നീണ്ടുനിന്നില്ല. 1996 തന്നെ വിവാഹ ബന്ധം വേര്‍പെടുത്തിയ അഞ്ജു 1998ല്‍ തന്റെ രണ്ടാം വിവാഹത്തിലേയ്ക്ക് കടന്നു. ഒഎകെ സുന്ദര്‍ ആയിരുന്നു നടിയുടെ രണ്ടാം ഭര്‍ത്താവ്. ടൈഗര്‍ പ്രഭാകറുമായുള്ള വിവാഹ ജീവിതം ഒരു വര്‍ഷം തികച്ചില്ലെങ്കിലും ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നു. അര്‍ജുന്‍ എന്നാണ് നടിയുടെ ആദ്യ ബന്ധത്തിലെ മകന്റെ പേര്.
രണ്ടാം വിവാഹത്തിനായി നടി തിരഞ്ഞെടുത്ത ഒഎകെ സുന്ദര്‍ തെന്നിന്ത്യന്‍ സീരിയല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ തിരക്കേറിയ താരമായിരുന്നു. ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന അഞ്ജു അന്യ ഭാഷ ടെലിസീരിയലുകള്‍ കൂടുതല്‍ സജ്ജീവമായി. അതേ സമയം പെട്ടന്ന് ഒരുകാലത്ത് സിനിമ സീരിയല്‍ രംഗത്തുനിന്നും അപ്രത്യക്ഷ ആയ അഞ്ജു മരണപെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് സമൂഹ മാധ്യമങ്ങള്‍ എല്ലാം തന്നെ താരത്തിന് ആദരാഞ്ജലികള്‍ വരെ അര്‍പ്പിച്ചു. പിന്നാലെ വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് അഞ്ജു തന്നെ രംഗത്ത് വന്നിരുന്നു. വ്യാജ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. തനിക്കും കുടുംബത്തിന് ഈ വാര്‍ത്തകള്‍ വലിയ മാനസിക ബുദ്ധിമുട്ട് തീര്‍ത്തുവെന്നും അന്ന് അഞ്ജു പ്രതികരിച്ചിരുന്നു.