ബിഗ് ബോസ് വീട്ടില്‍ നിന്നും അടുത്തിടെ പുറത്തായ മത്സരാര്‍ത്ഥിയാണ് നിമിഷ. നേരത്തെ ഒരു തവണ പുറത്തുപോയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെത്താനുള്ള അവസരം നിമിഷയ്ക്ക് ബിഗ്‌ബോസ് നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ബിഗ് ബോസ് അമ്പതാം ദിവസത്തില്‍ എത്തിയ സന്തോഷവേളയിലായിരുന്നു നിമിഷം വീണ്ടും പുറത്തുപോയത്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നിമിഷ.
ബിഗ്ബോസില്‍ ടോപ്പ് ഫൈവില്‍ വാരന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്നതിനെക്കുറിച്ച് നിമിഷ പറഞ്ഞു. ഡോ. റോബിന്‍, ജാസ്മിന്‍, അഖില്‍, ബ്ലസ്ലി, ദില്‍ഷ എന്നിവരായിരിക്കും ടോപ്പ് ഫൈവില്‍ എത്തുകയെന്നാണ് നിമിഷയുടെ അഭിപ്രായം. ദില്‍ഷ എന്തായാലും ടോപ്പ് ഫൈവില്‍ എത്തുമെന്നും എന്നാല്‍ അത് ദില്‍ഷ നല്ല രീതിയില്‍ കളിച്ചതുകൊണ്ടല്ല, ഒരാളുടെ കൂടെ നിന്നാണ് ജയിക്കുന്നതെന്നുമാണ് നിമിഷയുടെ അഭിപ്രായം.
ബിഗ്‌ബോസ് വീട്ടില്‍ ഏറ്റവും ക്രൂക്കഡ് ആയി തോന്നിയത് ധന്യ മേരി വര്‍ഗീസിനെയാണെന്നാണ് നിമിഷ പറയുന്നത്. ചിരിച്ചു കൊണ്ട് നമ്മുടെ നെഞ്ചില്‍ കുത്തുന്ന കാര്യങ്ങളാണ് പറയുക. അതൊരു പ്രത്യേക കഴിവാണ്. അതേസമയം ബ്ലസ്ലിയും അതേപോലെയാണ്. ഡെയ്‌സി പോവുമ്പോള്‍ അടുത്ത് വിളിച്ച് ജാവോ എന്ന് പറയുന്നത് കണ്ടിരുന്നു. അതെത്ര ക്രൂക്കഡാണ്. അത്രയും വേദനിച്ച് നില്‍ക്കുമ്പോള്‍ അങ്ങനെയൊരു കമന്റ് പറഞ്ഞത് വളരെ മോശമാണെന്നും താരം പറയുന്നു.
അതേസമയം റോബിന്‍- ദില്‍ഷ പ്രണയത്തെക്കുറിച്ചും നിമിഷയ്ക്ക് ചിലത് പറയാനുണ്ട്. ബിഗ് ബോസില്‍ ഒരു പേളി- ശ്രീനീഷ് പ്രണയം സംഭവിക്കുമോ എന്ന ചോദ്യത്തിനായിരുന്നു നിമിഷയുടെ പ്രതികരണം. ഇരുവരും തമ്മില്‍ പ്രണയം ഉണ്ടോ എന്ന് തനിക്ക് വ്യക്തമായി പറയാന്‍ കഴിയില്ലെന്നാണ് നിമിഷ പറഞ്ഞത്. ഞങ്ങളുടെ മുന്നില്‍ വെച്ച് റോബിനും ദില്‍ഷയും തമ്മില്‍ ഒന്നും സംസാരിക്കാറില്ല. എപ്പോഴും അവിടെയുള്ള ഊഞ്ഞാലിനടുത്ത് പോയാണ് സംസാരിക്കാറ്. അല്ലെങ്കില്‍ അവിടെയുള്ള കസേരയില്‍ ഇരുന്ന് സംസാരിക്കും. അവരെന്താ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമായിരിക്കും, നിങ്ങള്‍ പറ ചാന്‍സ് ഉണ്ടോയെന്ന് നിമിഷ ചോദിച്ചു.
ചാടിക്കേറി അവരുടെ ലൈഫിനെക്കുറിച്ച് പറയാന്‍ താന്‍ ആരുമല്ലെന്നും എന്നാല്‍ ആ ഒരു ട്രയാഗിംള്‍ തുടങ്ങിയതിന് ശേഷം ദില്‍ഷ ആ വീട്ടിലുള്ള ആള്‍ക്കാരോട് സംസാരിക്കാറില്ലെന്നും നിമിഷ പറഞ്ഞു. അവള്‍ക്ക് മിണ്ടണമെന്നില്ലെങ്കില്‍ അവളെ തല്ലി സംസാരിപ്പിക്കാന്‍ പറ്റുമോ നിമിഷ ചോദിച്ചു. ലക്ഷ്മി പ്രിയയുമായുള്ള വഴക്കിനെക്കുറിച്ചും ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ചും റിയാസിനോടുള്ള ഇഷ്ടത്തെക്കുറിച്ചുമൊക്കെയും നിമിഷ തുറന്നു പറഞ്ഞു. ലക്ഷ്മി പ്രിയയ്ക്ക് ഫെമിനസത്തെക്കുറിച്ച് സ്പെഷ്യല്‍ ക്ലാസെടുക്കാന്‍ തനിക്ക് താല്പര്യമില്ല. കുക്കിംഗ് അറിയാത്തതോ, വീട്ടുജോലി ചെയ്യാതിരിക്കുന്നതോ ഒരു സ്ത്രീയെന്ന നിലയില്‍ ഒരുതരത്തിലുമുള്ള കുറവല്ലെന്നും നിമിഷ പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെടുക ലക്ഷ്മി പ്രിയയെ പോലുള്ള കുല സത്രീകളെ ആയിരിക്കും എന്നാല്‍ തനിക്ക് അങ്ങനെ ആവാന്‍ പറ്റില്ലെന്നും നിമിഷ പറഞ്ഞു. ഈ ആഴ്ച തിരിച്ചുപോയാലും പ്രേക്ഷകര്‍ തന്നെ അതേ സ്പീഡില്‍ തന്നെ തിരിച്ചയക്കും അത് തനിക്ക് നാണക്കേടാവുമെന്നും നിമിഷ പറഞ്ഞു. ബിഗ് ബോസില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ ബെസ്റ്റ് ഫ്രണ്ടാണ് ജാസ്മിന്‍. അവളുമായുളള തന്റെ ബന്ധത്തിന്റെ പരിശുദ്ധി തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയാം. അവസാനം താന്‍ ജാസ്മിനോട് ചോദിച്ചത് എന്താണ് മോണിക്കയോട് പറയേണ്ടത് എന്നാണ്. തങ്ങള്‍ തമ്മില്‍ മറ്റൊരു ബന്ധം ആണെങ്കില്‍ ഞാന്‍ അങ്ങനെ ചോദിക്കേണ്ട കാര്യമില്ലല്ലോ. താന്‍ ഏറ്റവും കാത്തിരുന്നത് ജാസ്മിന്റെ ഗേള്‍ഫ്രണ്ടിനോട് സംസാരിക്കാനാണ്.
ഒരമ്മ പെറ്റ രണ്ട് മക്കളെ പോലെയാണ് താനും ജാസ്മിനും. അതേസമയം റിയാസ് എന്നോടും ജാസ്മിനോടും നന്നായി മിണ്ടുന്നുണ്ടായിരുന്നു. അത് കണ്ട് ജാസ്മിന് പൊസസീവായിരുന്നു. എന്റെ ഫ്രണ്ടിനോട് നീ മിണ്ടണ്ട എന്ന് പറയുമായിരുന്നുവെന്നും നിമിഷ പറഞ്ഞു. അതേസമയം ബിഗ് ഹൗസില്‍ പഴം പുഴുങ്ങിയിരിക്കുന്ന മൂന്ന് പേര് ആരാണെന്ന് ചോദ്യത്തിന് നിമിഷ നല്‍കിയ ഉത്തരം അപര്‍ണ, സുചിത്ര, ധന്യ എന്നായിരുന്നു. ഈ മൂന്ന് പേരും ബിഗ് ഹൗസില്‍ ഒരു വാല്യൂവും ആഡ് ചെയ്യുന്നില്ലെന്നും നിമിഷ പറഞ്ഞു.