in

കാവ്യ അല്ല മഞ്ജുവുമായി വേർപിരിയാനുള്ള കാരണം.. കാവ്യയെ വിവാഹം ചെയ്യും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല; ദിലീപ് പറയുന്നത് ഇങ്ങനെ

മലയാളസിനിമയില്‍ താര വിവാഹങ്ങളും വിവാഹമോചനങ്ങളും ആദ്യം അല്ല എങ്കിലും മലയാള സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതും വിവാദം ആയതുമായ താരവിവാഹവും വിവാഹമോചനവും നടന്‍ ദിലീപിന്റെതായിരുന്നു. മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായ നടി മഞ്ജുവാര്യരും ആയുള്ള ദിലീപിന്റെ പ്രണയ വിവാഹവും 16 വര്‍ഷം നീണ്ട ദാമ്പത്യവും തുടര്‍ന്നുണ്ടായ വിവാഹമോചനവും, തുടര്‍ന്ന് 2016 നടി കാവ്യാമാധവനും ആയുള്ള വിവാഹവും എല്ലാം വലിയ ഗോസിപ്പുകള്‍ക്കും വിവാദപരമായ ആരോപണങ്ങള്‍ കാരണമായി.

നടി കാവ്യമായുള്ള ദിലീപിന്റെ നേരായ രീതിയില്‍ അല്ലാത്ത ബന്ധമാണ് നടി മഞ്ജുമായുള്ള വിവാഹമോചനത്തില്‍ കലാശിച്ചത് എന്നായിരുന്നു പ്രധാന ഗോസിപ്പുകളില്‍ ഒന്ന്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് പറയുകയാണ് ദിലീപ്. മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അപ്പുറം എന്തും പരസ്പരം പങ്കുവയ്ക്കാന്‍ സാധിക്കുന്ന സുഹൃത്തുക്കള്‍ക്ക് സമയമായിരുന്നു എന്എനും വിവാഹമോചനത്തിനുശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് നടി കാവ്യയെ താന്‍ വിവാഹം കഴിക്കുന്നത് എന്നും ദിലീപ് പറയുന്നു.

Kavya Madhavan photos

മഞ്ജുവുമായുള്ള വിവാഹമോചനത്തിന് കാരണം മറ്റൊന്നാണ്. വിവാഹമോചനത്തിനുശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം നേരിട്ടിട്ടുണ്ട്. അപ്പോള്‍ ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നു എന്ന ചിന്ത മറ്റൊരു വശത്ത്. അച്ഛന്‍ എപ്പോഴാണ് വീട്ടില്‍ വരുന്നത് എന്ന ചോദ്യം മകളില്‍ നിന്നും തനിക്ക് നിരന്തരം നേരിട്ടിരുന്നുവെന്ന്
ദിലീപ് പറയുന്നു. ആ ചോദ്യം കേള്‍ക്കുമ്പോള്‍ പിന്നീട് സിനിമാ ലൊക്കേഷനില്‍ തനിക്ക് നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. മൂന്നരവര്‍ഷം ഞാനും മകളും മാത്രമുള്ള ജീവിതമായിരുന്നു.

ഇക്കാരണത്താല്‍ സഹോദരിക്ക് അവളുടെ വീട് ഉപേക്ഷിച്ച് രണ്ടുവര്‍ഷത്തോളം ഞങ്ങള്‍ക്കൊപ്പം വന്ന് താമസിക്കേണ്ടി വന്നു.എനിക്കുവേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസം ഉണ്ടാക്കിയിരുന്നു. ഇനി ഒരു വിവാഹം എന്നത് താന്‍ ചിന്തിച്ചിരുന്നില്ല. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ താന്‍ ഇക്കാര്യം മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹമോചനവും ആയി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു. കാവ്യയുടെ വിവാഹമോചനത്തില്‍ താനാണ് കാരണം എന്ന് പലരും പറഞ്ഞു പരത്തി. കാവ്യയുടെ അമ്മയ്ക്ക് താനുമായുള്ള വിവാഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല അവള്‍ക്ക് മറ്റ് ആലോചനകള്‍ നടക്കുന്നുണ്ട് എന്നായിരുന്നു അമ്മയുടെ മറുപടി.

ദിലീപിന്റെ ജീവിതം നഷ്ടപ്പെടാന്‍ കാരണം എന്നതില്‍ കാവ്യ ബലിയാട് ആകുന്നു എന്നും അത് സത്യമാണ് എന്ന് പിന്നീട് എല്ലാവരും പറയും എന്നുമായിരുന്നു തങ്ങളുടെ വിവാഹത്തെ കുറിച്ച് അമ്മയുടെ പ്രതികരണം. എന്തിനാണ് കാവ്യയുടെ പേര് ചേര്‍ത്ത് വിവാദങ്ങള്‍ക്ക് വഴി വെക്കുന്നത് എന്ന് ചില സുഹൃത്തുക്കളും ചോദിച്ചു. ഒടുവില്‍ എല്ലാവരും മുന്‍കൈയെടുത്തു വിവാഹം നടത്തി. കാവ്യയെ വിവാഹം കഴിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കല്യാണവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊക്കെ എടുത്തു. മമ്മൂട്ടിയോട് ആണ് ആദ്യമായി വിവാഹത്തെ കുറിച്ച് പറയുന്നതെന്നും ദിലീപ് പറയുന്നു.

Written by admin

അവാർഡ് വേദിയിൽ എല്ലാവരുടെയും കണ്ണുകളെ ആകർഷിച്ച് പൂജ ഹെഗ്‌ഡെ, കിടിലൻ ചിത്രങ്ങൾ കാണാം

ഇതാര് അടുത്ത നായികയോ? മെലിഞ്ഞു സുന്ദരിയായി റിമി ടോമി, കിടിലൻ ഫോട്ടോസ് കാണാം