in , ,

ഇതാര് അടുത്ത നായികയോ? മെലിഞ്ഞു സുന്ദരിയായി റിമി ടോമി, കിടിലൻ ഫോട്ടോസ് കാണാം

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് ചുവടു വെച്ച താരമാണ് റിമി ടോമി. ആദ്യത്തെ പിന്നണി ഗാനം ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്നത് ആയിരുന്നു. നിരൂപകപ്രശംസയും അനുമോദനങ്ങളും ധാരാളം പിടിച്ചുപറ്റിയ ഈ ഗാനത്തിന് ശേഷം റിമി ടോമി ടിവി ചാനലുകളിൽ അവതാരികയായി ശ്രദ്ധേയ ആവുകയായിരുന്നു. ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.

ചിത്രത്തിൽ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തത്. അതിനുശേഷം വിനീത് ശ്രീനിവാസൻ ധ്യാൻ, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ റിമിയെ കാണുവാൻ സാധിച്ചു. ഇന്നും സമൂഹമാധ്യമങ്ങളിലും മറ്റും സജീവസാന്നിധ്യം തന്നെയാണ് താരം. ഗായിക, അവതാരിക, മോഡൽ, നടി തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തയായ താരം പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തമായ ശബ്ദവും അവതരണത്തിലെ വ്യത്യസ്തതയും തന്നെയാണ് ഇന്നും റിമിയെ വേറിട്ട് നിർത്തുന്നത്.

ഫിട്നെസ്സിൽ അതീവ ശ്രദ്ധ കൊടുക്കുന്ന താരത്തിൻറെ ജിം ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി തന്നെ പ്രചരിപ്പിക്കാറുണ്ട്. കേരളത്തിൽ റിമിയെ പോലെ മറ്റൊരു പെൺകുട്ടി ഉണ്ടോ എന്ന് ചോദിച്ചാൽ അതിന് വിരലിലെണ്ണാവുന്ന ഉത്തരങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. പാട്ടുപാടുന്നതിനോടൊപ്പം ഡാൻസ് കളിച്ച് തുടക്കം മുതൽ തന്നെ മറ്റുള്ളവരെ കയ്യിലെടുക്കാനുള്ള കഴിവ് താരത്തിന് ഉള്ള അത്ര മറ്റ് ആർക്കും തന്നെ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ജീവിതത്തിൽ ശക്തമായ തീരുമാനങ്ങൾ എടുത്തു കുടുംബത്തിനും സഹോദരങ്ങൾക്ക് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്തും ആരെയും കൊതിപ്പിക്കുന്ന താരത്തിന്റെ പ്രവർത്തി പലപ്പോഴും ആരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. നിങ്ങളുടെ ഫിറ്റ്നസ് ലെവൽ നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളെ കുറിച്ചുള്ള നിർവചനങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് ആരും നിങ്ങളോട് പറയാതെ ഇരിക്കട്ടെ. അത് സ്വയം കണ്ടെത്തുക. എല്ലാവരും കൂടുതൽ ശക്തരായി തീരട്ടെ. സുദർശന, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് എൻറെ ജീവിതത്തിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത്

അവർ എൻറെ വിജയത്തിലും കരിയറിലും ശരീരത്തിലും ഒക്കെ മാറ്റങ്ങൾ വരുത്തി വിജയങ്ങൾ നേടാൻ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേക്ക് കരുത്തോടെ നീങ്ങുകയാണ് ഞാൻ എന്ന് പറഞ്ഞുകൊണ്ട് വനിതാദിനത്തിൽ താരം പോസ്റ്റ് ചെയ്ത കുറിപ്പ് ആളുകൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരം തൻറെ ഏറ്റവും പുതിയ ചിത്രങ്ങളും സൈബർ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. വണ്ണം ഒക്കെ കുറച്ച് സ്ലിം ബ്യൂട്ടിയായി എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

പുതിയ സിനിമയിലേക്കുള്ള കടന്നുവരവിന്റെ തുടക്കമാണോ ഇതെന്നാണ് അധികവും ആളുകൾ ചോദിക്കുന്നത്. കോവിഡ് കാലം മുതലാണ് റിമി വർക്കൗട്ട് ചെയ്ത് ശരീരഭാരം നിയന്ത്രിച്ചു തുടങ്ങിയത്. കുറഞ്ഞ നാളുകൾക്കുള്ളിൽ വലിയ മാറ്റം കൊണ്ടുവരാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. തൻറെ ഓരോ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് തുടങ്ങിയതോടെ താരത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ആളുകൾക്കിടയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. പ്രശസ്തയായ യോഗ ട്രെയിനർ താരാ സുദർശന ഒപ്പമാണ് റിമി പ്രാക്ടീസ് നടത്തുന്നത്.

Written by admin

കാവ്യ അല്ല മഞ്ജുവുമായി വേർപിരിയാനുള്ള കാരണം.. കാവ്യയെ വിവാഹം ചെയ്യും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല; ദിലീപ് പറയുന്നത് ഇങ്ങനെ

അതിനുള്ള മരുന്ന് കഴിക്കാൻ തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് , നല്ല ഭയമുണ്ടായിരുന്നു: ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ഫറ ഷിബില