ഇന്ത്യൻ സിനിമയിലെ തിരക്കേറിയ നായികമാരുടെ കൂട്ടത്തിൽ ചേർത്തിരിക്കുന്ന പേരാണ് പൂജ ഹെഡ്ഗെയുടെ. ഹിന്ദി, തെലുങ്ക് ചലച്ചിത്ര രംഗത്ത് സജീവമായ താരം 2010 മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പ് ആയിരുന്നു. 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം തെലുങ്ക് ചിത്രങ്ങൾ ആയ ഓക ലൈല കോസം, മുകുന്ദ എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.
2016 ൽ ഹൃതിക്റോഷന് ഒപ്പം അശുതോഷ് ഗോവാരിക്കർ മോഹന്ജദാരോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. നിലവിൽ ഏറ്റവും താര മൂല്യമുള്ള നടിമാരിൽ ഒരാൾ ആയതുകൊണ്ടും അവസരങ്ങൾ തുടർച്ചയായി വരുന്നത് കൊണ്ടും പൂജ തന്റെ പ്രതിഫലത്തുക കൂട്ടിയിരുന്നു. ഏറ്റവും പുതിയ തമിഴ് ചിത്രത്തിന് താരം വാങ്ങിയ പ്രതിഫലം മൂന്നുകോടി രൂപയാണ് എന്നത് വളരെ വലിയ വാർത്തകൾക്കാണ് വഴിവെച്ചിരുന്നത്. അഭിനയത്തോടൊപ്പം മോഡലിങ് രംഗത്തും താരം സജീവസാന്നിധ്യമാണ്.
ലാക്മെ ഫാഷൻ വീക്ക് 2022 ൽ പൂജ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സ്റ്റൈലിസ്റ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായിരിക്കുന്നത്. അടുത്തിടെ പൂജയും പ്രഭാസും ഒന്നിച്ചെത്തിയ രാധേശ്യാം എന്ന ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വിധത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് വ്യക്തമായ മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയായിരുന്നു.
ഒരുപാട് നെഗറ്റീവ് ചിന്തകൾ സമൂഹത്തിൽ പരക്കുന്നുണ്ടെന്നും പോസിറ്റീവ് കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആയിരുന്നു പൂജ പറഞ്ഞിരുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആൾ കൂടിയാണ് പൂജ. വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുന്ന നിരവധി മനോഹര ചിത്രങ്ങൾ ഇതിനോടകം പൂജയുടെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ വളരെ സുന്ദരമായിരുന്നു.റോമാൻസിന് വേണ്ടി ഒരു യാത്ര പോവുകയാണെങ്കിൽ അത് പാരീസിലേക്ക് ആയിരിക്കുമെന്ന് ഒരിക്കൽ താരം പറഞ്ഞിരുന്നു.
സൗദി അറേബ്യയിൽ പോയപ്പോൾ ആദ്യം വിചാരിച്ചത് അവിടെ കാണാൻ എന്താണ് ഉള്ളത് എന്നായിരുന്നു. അവിടെ എന്തൊക്കെയാണ് കാണാനുള്ളത് എന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് അവിടെയുള്ള അല കുല എന്ന സ്ഥലത്തേക്ക് പോകുന്നത്. നിറയെ മാളുകൾ ഉള്ള ഒരു സ്ഥലമായിരുന്നു അത്. യാത്ര ഏറെ മനോഹരവും. അതുല്യമായ ഒരു അനുഭവമായിരുന്നു. കൂടെ ഒരാളോ അല്ലെങ്കിൽ കൂട്ടുകാരോ ഉണ്ടാകുന്നതാണ് ഒറ്റയ്ക്ക് പോകുന്നതിനേക്കാൾ ഇഷ്ടമെന്നും ഇതുവരെ പോയതിൽ വച്ച് ഏറ്റവും റൊമാൻറിക് ആയ ഡെസ്റ്റിനേഷൻ പാരിസ് ആണെന്നും താരം യാത്രകളെ പറ്റി ഒരിക്കൽ വ്യക്തമാക്കിയിരുന്നു.
സ്വിറ്റ്സർലൻഡിൽ പോയപ്പോൾ പാരാഗ്ലൈഡിങ് ചെയ്തു എന്നും ഉയരം പേടിയുള്ള ഒന്നായിരുന്നു എങ്കിലും മനോഹരമായ ഒരു അനുഭവമായിരുന്നു അത് എന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു മാലാഖയെ പോലെ തോന്നിക്കുന്ന പൂജയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.