2017 ൽ പ്രദർശനത്തിനെത്തിയ പൃഥ്വിരാജ് ചിത്രമായ വിമാനത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമായിരുന്നു ദുർഗ കൃഷ്ണ.തനി നാട്ടിൻപുറത്ത് പെൺകുട്ടിയായാണ് ആദ്യ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. ഓഡിഷനിലൂടെ ആണ് ചിത്രത്തിലേക്ക് താരം കടന്നുവന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമാ മേഖലയിൽ തൻറെതായ കഴിവും സ്ഥാനവും ഉറപ്പിക്കുവാൻ ദുർഗയ്ക്ക് സാധിക്കുകയും ചെയ്തു. ഇതിനോടകം കൈകാര്യം ചെയ്ത ചിത്രങ്ങളും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് മികച്ചവയും എന്നും സിനിമാപ്രേമികൾ ഓർത്തിരിക്കുന്നവയുമാണ്. 2021 ഏപ്രിൽ 5 നായിരുന്നു താരത്തിന്റെയും അർജുനും തമ്മിലുള്ള വിവാഹം നടന്നത്.
ദുർഗയെ പോലെതന്നെ ഭർത്താവ് അർജുനും സിനിമാപ്രേമികൾക്ക് പ്രിയങ്കരനാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും അഭിനയത്തിൽ സജീവസാന്നിധ്യമായി തന്നെയാണ് ദുർഗ ഇടപെടുന്നത്. താരത്തിന്റെ കരിയറിൽ ഫുൾ സപ്പോർട്ടായി അർജുൻ ഒപ്പമുണ്ട്. ഇരുവരും ഒന്നിച്ച് ഇതിനോടകം നിരവധി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ദുർഗ കൃഷ്ണ നായികയായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഉടൽ. ധ്യാൻ ശ്രീനിവാസൻ,ഇന്ദ്രൻസ്, ദുർഗ്ഗാ കൃഷ്ണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആയി എത്തി നവാഗതനായ രതീഷ് ഗുരുനാഥന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറും മറ്റും വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ഇടയിലേക്ക് കടന്നു ചെല്ലുകയും ഉണ്ടായി.
സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായ ചിത്രം തീയറ്ററുകളിൽ എത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് യാതൊരു മങ്ങലും സംഭവിച്ചിട്ടില്ല. മികച്ച തിരക്കഥയും സംവിധാനവും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാണ് ചിത്രം. ഇതിനോടകം നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ ഉടൽ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തെപ്പറ്റി നടത്തിയ ചില പരാമർശങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. സിനിമയിലെ ചുംബന രംഗങ്ങൾ വരുമ്പോൾ നായികയെ മാത്രം വിമർശിക്കുന്ന രീതി ശരിയായതല്ല എന്നാണ് താരം പറയുന്നത്.ലിപ് ലോക് ചെയ്യുന്ന നായികയ്ക്ക് നേരെ മാത്രം വിമർശനം ഉയർന്നത് നിർഭാഗ്യകരമായ കാര്യമാണെന്നും താരം വ്യക്തമാക്കുന്നു.
മറുവശത്തുള്ള ആളുടെ പ്രകടനത്തെ ആരും വിമർശനാത്മകമായി കാണുന്നില്ലെന്നും വിമർശനം എപ്പോഴും നായികയ്ക്കും നായികയുടെയും കുടുംബത്തിനും മാത്രമാണെന്നും ദുർഗ കൃഷ്ണ വ്യക്തമാക്കുന്നു. വിവാഹശേഷം ദുർഗ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ കഥയുടെ ത്രെഡ് പറഞ്ഞത് ഫോണിലൂടെ ആയിരുന്നു എന്നും കഥ കേട്ടപ്പോൾ തന്നെ അത് സ്വീകരിക്കുകയായിരുന്നു എന്നും ആണ് താരം പറയുന്നത്.ഉടലിലെ ഷൈനി എന്ന കഥാപാത്രം അമ്മയായും ഭാര്യയായും മകളായും ഒപ്പം കാമുകിയുമായി ആണ് ചിത്രത്തിൽ എത്തുന്നത്.
തനതായ ശൈലിയിലൂടെ യാത്രചെയ്യുന്നവൾ ആണ് ഷൈനി. അവളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റായി തോന്നിയേക്കാം. എങ്കിലും അവൾ മുന്നോട്ടു പോകുന്നു. നാട്ടിൻപുറത്തുകാരിയായ ഒരു സാധാരണ പച്ചയായ സ്ത്രീയാണ് അവൾ എന്നും ദുർഗ പറയുന്നു. ആരോടും സംസാരിക്കാത്ത ഉൾവലിഞ്ഞ കഥാപാത്രമായിരുന്നു ഉടലിലെ. അതുകൊണ്ടുതന്നെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞും മുറിയടച്ച് കുറെ നേരം താൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു എന്നും കഥാപാത്രത്തിൽ നിന്ന് രക്ഷ നേടുന്നതിനായി ആണ് മുടി മുറിച്ചതും ലുക്ക് മാറ്റിയതെന്നും താരം വ്യക്തമാക്കുന്നു.