സമൂഹമാധ്യമങ്ങളിൽ എന്നും വിവാദ പ്രസ്താവനയും ആയി എത്തി ആളുകളുടെ ശ്രെദ്ധ പിടിച്ചു പറ്റുന്ന ബോളിവുഡ് താര സുന്ദരി ആണ് കങ്കണ രണാവത്ത്. താരത്തിന്റെ പല പ്രസ്താവനകളും വലിയതോതിൽ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. തീവ്ര നിലപാടുകളുടെ പേരിലാണ് കങ്കണ പലപ്പോഴും സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും അടയാളപ്പെടുത്തുന്നത്. അഭിനേത്രി എന്ന നിലയിൽ നിരന്തരം കയ്യടി നേടുകയും വിവാദ നായിക എന്ന നിലയിൽ വിമർശിക്കപ്പെടുകയും ചെയ്യുന്ന താരമാണ് കങ്കണ.
2014 പുറത്തിറങ്ങിയ ക്യൂൻ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ അഭിനയത്തിന് ദേശീയ പുരസ്കാരം അടക്കം താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.അതേ വർഷമായിരുന്നു ഹാപ്പി ന്യൂ ഇയർ എന്ന ചിത്രവും പുറത്തിറങ്ങിയത്. ദീപിക പദുക്കോൺ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ പ്രകടനത്തിന് ദീപികയ്ക്കും പുരസ്കാരം ലഭിച്ചിരുന്നു.തന്നെ അവഗണിച്ചുകൊണ്ട് ദീപികയ്ക്ക് അവാർഡ് നൽകിയതിനെതിരെ കങ്കണ നടത്തിയ പരാമർശം വലിയ വാർത്ത സൃഷ്ടിച്ചിരുന്നു.
കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ക്യുനിനെ വിലയിരുത്തപ്പെടുന്നത്. താരത്തിന്റെ കരിയറിനെ മാറ്റിമറിച്ച ചിത്രമെന്ന് വേണമെങ്കിലും ഈ സിനിമയെ വിശേഷിപ്പിക്കാം.കുട്ടിയായിരുന്ന വേളയിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരം രംഗത്തെത്തിയിട്ടുണ്ട്.
ഒരു ഷോയുടെ എപ്പിസോഡിൽ ആണ് കങ്കണ ഈ തുറന്നുപറച്ചിൽ നടത്തിയത്. തനിക്ക് അന്ന് ആറു വയസ്സായിരുന്നു. 11 വയസ്സുവരെ ഞാൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. അവർ രണ്ടുപേർ എന്റെ ബന്ധുക്കൾ ആയിരുന്നു. നാലഞ്ചുവർഷം പീഡനം തുടർന്നു. ആ സമയത്ത് എനിക്ക് അത് മനസ്സിലായില്ല. അടുത്ത കുടുംബമായിരുന്നു.
ഒരിക്കൽ അത് അതിരു കടന്നപ്പോൾ നിർത്തണം എന്ന് അവർ തന്നെ മനസ്സിലാക്കി എന്ന് മുനവ്വർ തൻറെ അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ നടന്നത്. ഓരോ വർഷവും നിരവധി കുട്ടികൾ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നും എന്നാൽ നമ്മൾ പൊതുവേദികളിൽ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുന്നു എന്നുമാണ് താരം പറഞ്ഞത്. നാമെല്ലാവരും ഇതിലൂടെ കടന്നു പോകുന്നു. എനിക്കും അനുഭവമുണ്ട്. ഞാൻ കുട്ടിയായിരുന്നു. ഞങ്ങളുടെ പട്ടണത്തിലെ ഒരു ആൺകുട്ടി എന്നെ മോശമായ രീതിയിൽ സ്പര്ശിക്കും ആയിരുന്നു.
ആ സമയത്ത് അതിൻറെ അർത്ഥം എന്താണെന്ന് എനിക്കറിയില്ല. നിങ്ങളുടെ കുടുംബം എത്രമാത്രം സംരക്ഷിച്ചാലും എല്ലാ കുട്ടികളും ഇതിലൂടെ കടന്നു പോകുന്നു എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ കങ്കണയുടെ മറ്റൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോളിവുഡിലെ ഏത് താരത്തെയാണ് സുഹൃത്തായി വീട്ടിലേക്ക് ക്ഷണിക്കുവാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അതിന് അർഹതപ്പെട്ട ആരും തന്നെ ബോളിവുഡിൽ ഇല്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ബോളിവുഡിൽ വീട്ടിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്ന മൂന്നു സുഹൃത്തുക്കൾ ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് അവരെയൊക്കെ പുറത്തുവച്ച് കണ്ടാൽ മിണ്ടാനും സംസാരിക്കാനും കൊള്ളാം എന്നല്ലാതെ വീട്ടിലേക്ക് ക്ഷണിക്കാൻ ഉള്ള യോഗ്യത ആർക്കും തന്നെ ഇല്ല എന്നാണ് പറഞ്ഞിരിക്കുന്നത്.
നിമിഷനേരത്തിന് ഉള്ളിൽ ആണ് കങ്കണയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബോളിവുഡ് താരങ്ങൾ പരസ്പരം പിന്തുണയ്ക്കും സഹായിക്കുകയും ചെയ്യുമ്പോൾ എപ്പോഴും തൻറെ സിനിമകളെ അവഗണിക്കുകയാണെന്ന് വ്യക്തമാക്കി ഇതിനു മുൻപേ തന്നെ താരം രംഗത്തെത്തിയിരുന്നു. അക്ഷയ് കുമാറിന്റെയും അജയ് ദേവഗണിനെയും പരാമർശിച്ചായിരുന്നു ആ പ്രസ്താവന. തന്നെ രഹസ്യമായി വിളിച്ച് തലൈവി നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിലും സിനിമയുടെ ട്രെയിലർ പോലും അയാൾ ട്വിറ്റ് ചെയ്യില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.