in ,

അന്ന് നിശ്ചയത്തിന് തൊട്ട് മുൻപ് വരൻ പിന്മാറി, പിന്നീട് ഇതുവരെ ആരും കല്യാണം ആലോചിച്ച് വന്നിട്ടില്ല, ഇപ്പോൾ വയസ് 37 ആയി എന്നിട്ടും അവിവാഹിതയായി തുടരുന്നു; നടി ലക്ഷ്മി ശർമ്മ

മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച താരമാണ് ലക്ഷ്മി ശർമ. മലയാളത്തിലെ ക്ലാസിക് സംവിധായകൻ ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ പളുങ്ക് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരം നഗരം, പറയാൻ മറന്നത്, പെരുമാൾ,ദ്രോണ 2019 തുടങ്ങി നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.

ഇടക്കാലത്ത് അവർ ചില മിനിസ്ക്രീൻ പരമ്പരകളിലും അഭിനയിക്കുകയുണ്ടായി. തെലുങ്ക് സിനിമയിലൂടെയാണ് ലക്ഷ്മി ശർമ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ അമ്മോ ഓക്കാഡോ തരിക്കു എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് തൻറെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് അതേ വർഷം തന്നെ ചില ചിത്രങ്ങളുടെ ഭാഗമാകുവാൻ താരം ശ്രമിച്ചുവെങ്കിലും ആ സിനിമകൾ സാമ്പത്തികമായി പരാജയപ്പെട്ടതോടെ സിനിമാമേഖലയിലെ ലക്ഷ്മിയുടെ മൂല്യം കുറയുകയായിരുന്നു.

2002 ൽ ചിരഞ്ജീവി ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിച്ചതിനെ തുടർന്ന് തെലുങ്കിൽ അഞ്ചാറു ചിത്രങ്ങൾ താരത്തിന് വീണ്ടും ലഭിക്കുകയുണ്ടായി. എന്നാൽ അവിടെയും തൻറെതായ സ്ഥാനം ഉറപ്പിക്കുവാൻ ലക്ഷ്മി ശർമ്മയ്ക്ക് സാധിച്ചില്ല. 2006 പുറത്തിറങ്ങിയ ചിത്രം സാമ്പത്തികമായി വിജയം നേടിയതോടെ കൂടിയാണ് താരത്തെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. ആദ്യചിത്രം മമ്മൂട്ടിയ്ക്കൊപ്പം ആയിരുന്നു എങ്കിലും പിന്നീട് ഇവിടെയും ചുവടുകൾ പതറുകയായിരുന്നു താരത്തിന്. നിരവധി ചിത്രങ്ങളിൽ പളുങ്കിന് ശേഷം അഭിനയിച്ചു എങ്കിൽപോലും അതൊക്കെ സാമ്പത്തികമായി വലിയ പരാജയങ്ങൾ തന്നെയായിരുന്നു.

ഇതേതുടർന്നാണ് ലക്ഷ്മി മിനി സ്ക്രീൻ രംഗത്തേക്ക് ചുവടുറപ്പിക്കാൻ തീരുമാനിക്കുന്നത്. സിനിമാ മേഖലയിൽ തൻറെതായ ചുവട് ഉറപ്പിക്കുവാനും വിജയങ്ങൾ നേടുവാനും കഴിഞ്ഞപ്പോഴും വ്യക്തിജീവിതം ഒരുപാട് പരാജയങ്ങൾ താരത്തിന് സമ്മാനിച്ചത് തന്നെയായിരുന്നു. അതുകൊണ്ട് തൻറെ വിവാഹ ജീവിതംപോലും ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ലക്ഷ്മി ശർമ്മയ്ക്ക് ഉള്ളത്. ആലോചിച്ച് ഉറപ്പിച്ച ബന്ധം വിവാഹം വരെ എത്തിയപ്പോൾ വരൻ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു.

നല്ല കല്യാണാലോചനകൾ ഒന്നും വരുന്നില്ലെന്നും എല്ലാവരും അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് അഭിനയത്രി ആണ് എന്നതാണെന്ന് താരം വ്യക്തമാക്കുന്നു. സിനിമ മേഖലയിലുള്ളവർക്ക് എന്നും സൗഭാഗ്യങ്ങൾ മാത്രം ഉണ്ടാകുമെന്നും വിവാഹ ജീവിതംപോലും സന്തോഷകരമായി മുന്നോട്ടു പോകുമെന്നും പറയുമ്പോഴാണ് ലക്ഷ്മി ശർമയുടെ ഇത്തരത്തിലൊരു വാക്ക് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മറ്റുള്ളവരെ പോലെ സന്തോഷത്തോടെ ജീവിക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തനിക്ക് പ്രണയ വിവാഹത്തിൽ താൽപര്യമില്ലെന്നും ആണ് ലക്ഷ്മി പറയുന്നത്.

എന്നാൽ ഇപ്പോൾ വയസ്സ് തനിക്ക് വളരെയധികം ഭയപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു എന്നും നല്ല വിവാഹാലോചനകൾ ഒന്നും തന്നെ തനിക്ക് ഇപ്പോൾ വരുന്നില്ലെന്നതാണ് ലക്ഷ്മി വ്യക്തമാക്കിയിരിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങിയ താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ നിറയുന്നുണ്ട്. നിരവധിപേരാണ് താരത്തിന്റെ വാക്കിന് താഴെ കമൻറ് ആയി എത്തിയിരിക്കുന്നത്.

Written by admin

എന്റെ സുഹൃത്താക്കാനോ വീട്ടിലേക്ക് ക്ഷണിക്കാനോ മാത്രം യോഗ്യരായ ആരും ബോളിവുഡിൽ ഇല്ല;. കങ്കണ പറയുന്നു

ഇത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മോണിംഗ്.. മോണിംഗ് ഫോട്ടോകൾ പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം