സീ കേരളത്തിലെ ഹിറ്റ് പരമ്പരയായിരുന്നു ‘ചെമ്പരത്തി’. ഉദ്വേഗം നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളിലൂടെയും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷക ലക്ഷങ്ങളെ കോരിത്തരിപ്പിച്ച ‘ചെമ്പരത്തി’ മലയാളികളുടെ സ്വീകരണ മുറിയിലേക്കെത്തിച്ചത് പ്രമേയം കൊണ്ടും അവതരണ മികവു കൊണ്ടുമായിരുന്നു. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. കോട്ടയം കാരിയായ ബ്ലസി കുര്യനും ചെമ്പരത്തിയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ്.
ചെമ്പരത്തിയില്‍ നന്ദന എന്ന കഥാപാത്രത്തെയാണ് ബ്ലെസി അവതരിപ്പിച്ചത്. ആട്, ഒരു യമണ്ടന്‍ പ്രേമകഥ, പോപ്‌കോണ്‍ എന്നീ ചിത്രങ്ങളിലൂടെ എല്ലാം സിനിമ രംഗത്തും പ്രശസ്തയാണ് ബ്ലസി കുര്യന്‍. കൈരളി ടിവി ചാനലിലെ എക്‌സ് ഫാക്ടര്‍ എന്ന പ്രോഗ്രാമിലൂടെ ആണ് ബ്ലസി കുര്യന്‍ ഒരു അവതാരികയായി തുടക്കം കുറിക്കുന്നത്.
തുടര്‍ന്ന് കപ്പ ടിവിയിലെ വിവിധ പ്രോഗ്രാമുകളിലും അവതാരികയായെത്തി. പിന്നീട് താരം പ്രശസ്തി നേടുന്നത് ഏഷ്യാനെറ്റിലെ ടേസ്റ്റ് ടൈം എന്ന് കുക്കറി ഷോയിലൂടെയായിരുന്നു. ഏകദേശം 860 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഏഷ്യാനെറ്റ് 2017-18 സമയങ്ങളില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലൂടെയാണ് നടി ആദ്യമായി മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീട് മഴവില്‍ മനോരമയിലെ ഭാഗ്യജാതകം എന്ന സീരിയല്‍ താരം വേഷമിട്ടിട്ടുണ്ട്.
എന്നാല്‍ ചെമ്പരത്തി എന്ന സീ കേരളത്തില്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന സീരിയലിലെ നന്ദന എന്ന കഥാപാത്രം ചെയ്തുകൊണ്ടാണ് കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് നടി ഇടംപിടിച്ചത്. അതേസമയം ഒരു തുണ്ടു പടം എന്ന ഒരു ഷോര്‍ട്ട് ഫിലിമിലൂടെയും ബ്ലെസ്സി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു തുണ്ടു പടത്തില്‍ നടന്‍ അജുവര്‍ഗീസ് ഒപ്പം അഭിനയിച്ചുകൊണ്ടാണ് അഭിനയലോകത്തേക്ക് ബ്ലെസി ചുവടുവെയ്ക്കുന്നത്. ക്ലാര എന്ന വേഷത്തിലാണ് നടിയെത്തിയത്. ഇമേജ് എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
റെയിന്‍ബോ, റസ്പുടിന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ എന്നീ ചിത്രങ്ങളിലൂടെ താരം വെള്ളിത്തിരയില്‍ തിളങ്ങി. സോഷ്യല്‍ മീഡിയ പേജുകളിലൂം സജീവമാണ് നടി. താരം ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു. ബാങ്ക് മാനേജറായിരുന്നു ബ്ലെസി കുര്യന്റെ അച്ഛന്‍. ലക്‌നോവില്‍ ആയിരുന്ന താരത്തിന്റെ കുടുംബം നാട്ടിലേക്ക് തിരിച്ചു വന്നത് ബ്ലെസി ജനിച്ച് എട്ട് വയസ്സിനു ശേഷമാണ്.
കേരളത്തില്‍ പത്തനംതിട്ടയിലാണ് താരത്തിന്റെ കുടുംബ വീടെങ്കിലും തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നീ ജില്ലകളിലായാണ് താരം തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം ബിരുദത്തിനായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ചേരുകയായിരുന്നു. അവിടെ വച്ചാണ് സിനിമാ മേഖലയിലേക്ക് ബ്ലസി അറിയപ്പെട്ടു തുടങ്ങിയത്. നിരവധി അവതാരികമാരും കൂട്ടുകാരുമൊക്കെ കിട്ടിയതോടെയാണ് ഈ രംഗത്തേക്ക് ബ്ലെസി കാലെടുത്തു വെക്കുന്നത്.