തെന്നിന്ത്യൻ സൂപ്പർ താരം ഷാരൂഖ് ഖാനെ അറിയാത്തവരായി ആരും തന്നെ കാണില്ല. കിംഗ് ഖാന്റെ മകൾ സുഹാന ഖാനും ഇന്ന് സിനിമാപ്രേമികൾക്ക് സുപരിചിതയാണ്. സോഷ്യൽമീഡിയയിലും അഭിനയജീവിതത്തിലും തനതായ കഴിവും സ്ഥാനവും ഉറപ്പിക്കുവാൻ സുഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിം രംഗത്തു നിന്നാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.
ഷാറൂഖാൻറെ മകൾ ആയിരുന്നിട്ടു പോലും വ്യക്തി ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആണ് ഇപ്പോൾ താരം വ്യക്തമാക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുഹാന തനിക്ക് വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്ന പ്രയാസങ്ങളെ പറ്റി മനസ്സുതുറന്നത്. ഒരിക്കലും അച്ഛന്റെ പേരിന് പിന്നാലെ ജീവിക്കുവാൻ താൻ ആഗ്രഹിച്ചിരുന്നില്ല എന്നും സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അങ്ങനെ നിലനിൽക്കുവാനും മറ്റുള്ളവർക്കു മുന്നിൽ അറിയപ്പെടാനും ആയിരുന്നു താൻ ആഗ്രഹിക്കുന്നതെന്നും സുഹാന വ്യക്തമാക്കുന്നു.
എന്നാൽ കുടുംബത്തിലുള്ള മറ്റുള്ളവരെ അപേക്ഷിച്ച് കറുത്തവൾ ആയതാണ് തനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. കാല എന്ന വാക്ക് കറുത്തത് എന്നതിനെ സൂചിപ്പിക്കാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എങ്കിൽ കറുത്തവൾ എന്ന അർത്ഥം വരുന്ന രീതിയിൽ കാലി എന്നായിരുന്നു പലരും എന്നെ വിളിച്ചിരുന്നത്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പോലും അങ്ങനെ വിളിച്ചിരുന്ന തനിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും മാനസികമായി ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്.
മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഇന്ത്യയിൽ എല്ലാ നിറത്തിലുള്ള വരും ഉണ്ട്. എന്നിട്ട് പോലും നിറത്തിന്റെ പേരിൽ അവഗണന ഒരുപാട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരു സെലിബ്രിറ്റിയുടെ മകളായ തനിക്ക് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ സാധാരണക്കാരായ അവരുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നും താരം പറയുന്നുണ്ട്.
തന്നെപ്പോലെ തന്നെ ഇത്തരത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള നിരവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും അവരൊക്കെയും തങ്ങളുടെ പ്രശ്നങ്ങൾ ഉള്ളിലൊതുക്കി കഴിയുകയാണെന്നും ആണ് സുഹാന പറയുന്നത്. താൻ സമൂഹമാധ്യമങ്ങളിലൂടെ ഇത് മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുമ്പോൾ തനിക്ക് അത് എത്രത്തോളം പ്രയാസം ഏത് ഉണ്ടാക്കി എന്ന കാര്യം വ്യക്തമാണ്. അതുപോലെതന്നെ മാനസിക വികാരങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാകാം ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കേണ്ടിവർ. സ്വന്തം കാരണം കൊണ്ട് ആയിരിക്കില്ല ഒരാൾ കറുത്തതായി പോകുന്നത്.
എന്നിട്ടുപോലും കറുത്തത് എന്നതിൻറെ പേരിൽ പഴി കേൾക്കേണ്ടിവരുന്നത് വളരെയധികം വിഷമിപ്പിക്കുന്ന കാര്യമാണെന്നും മറ്റുള്ളവർക്ക് മുന്നിൽ അതുകേട്ട് തലകുനിച്ചു നിൽക്കേണ്ടി വരുന്ന അവസ്ഥ മാനസികമായി പോലും വളരെയധികം പ്രയാസങ്ങൾ സൃഷ്ടിക്കും എന്നതാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ നിരവധി ഫോട്ടോകൾ ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ വലിയ ആരാധക പിന്തുണയാണ് സുഹാനയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഈ വാക്കുകൾ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.