മലയാളചലച്ചിത്രരംഗത്തെ തിരക്കേറിയ താരങ്ങളിലൊരാളാണ് നീന കുറുപ്പ്. വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രം അവതരിപ്പിച്ചു കൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സെക്കൻഡ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അഭിനയിച്ചതോട് കൂടിയാണ് സത്യൻ അന്തിക്കാട് തൻറെ അടുത്ത ചിത്രത്തിൽ നായികയായി നീനയെ തിരഞ്ഞെടുക്കുന്നത്. 1987 സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചതിനെതുടർന്ന് എൺപതിലധികം മലയാള ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു.
സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച താരം സീരിയൽ പ്രേക്ഷക്കാരുടെ ഇഷ്ട താരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. പരസ്യചിത്രങ്ങളിൽ മോഡലായും പ്രത്യക്ഷപ്പെടുവാനും താരത്തിന് യാതൊരു മടിയുമില്ല. എറണാകുളം സ്വദേശിയായ സുനിൽ കുമാറിനെ വിവാഹം കഴിച്ചെങ്കിലും 2007 ൽ താരം ബന്ധം വേർപെടുത്തുക ആയിരുന്നു.
പവിത്ര എന്ന മകൾക്കൊപ്പം സന്തോഷകരമായ ജീവിതം മുന്നോട്ടു നയിക്കുകയാണ് താരം. വളരെ ചെറിയ പ്രായം മുതൽ തന്നെ സിനിമയിൽ സജീവമായി നിലനിൽക്കുന്ന താരം സിനിമകൾക്ക് പുറമേ മറ്റു കാര്യങ്ങളിലും സജീവസാന്നിധ്യമാണ്.
എന്നാൽ ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും ചെറിയ ബ്രേക്ക് എടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി തന്നെ അഭിനയ മേഖലയിൽ നിലനിൽക്കുകയാണ്.ലോക്ക് ഡൗണിന് മുൻപും ശേഷവും ആയി താരം അഭിനയിച്ച 12 ഓളം ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. വിമൻസ് ഡേ എന്ന പേരിൽ എത്തിയ വനിതാദിനത്തിൽ നീന കേന്ദ്രകഥാപാത്രമായ ഷോർട്ട് ഫിലിം വളരെയധികം ആളുകൾക്കിടയിൽ സ്വാധീനം ചെലുത്തുകയുണ്ടായി. ഒരു ഫീച്ചർ സിനിമ എന്നാണ് താരം ഇതിനെ പറയുന്നത്. പഠിക്കാനായി ആണ് താരം അഭിനയത്തിൽ നിന്ന് നിന്നും ഒരു ഇടവേള എടുത്തത്.
സിനിമ അല്ലായിരുന്നു തൻറെ പാഷൻ എന്നും അന്ന് ഒരു രസത്തിന് വേണ്ടി മാത്രം അഭിനയിക്കുകയായിരുന്നു എന്ന് നീന പറയുന്നു. എയർഹോസ്റ്റസ് ആകാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. പക്ഷേ കരിയർ ആയത് സിനിമ-സീരിയൽ പരസ്യങ്ങൾ. പിന്നെ ബ്രേക്ക് ഉണ്ടായത് വീട്ടിൽ ഇരിക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടാണ് എന്നും താരം പറയുന്നു. പഞ്ചാബി ഹൗസിൽ അഭിനയിക്കുമ്പോഴാണ് കല്യാണം കഴിഞ്ഞത് എന്നും അതിനുശേഷം ഒരു റിയാലിറ്റി ഷോ ചെയ്തു എന്നും അംഗറിങ് വളരെ ഇഷ്ടമാണെന്നും ഇപ്പോൾ സീരിയലിന് ബ്രേക്ക് കൊടുത്ത് സിനിമകളിലാണ് സജീവമായിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ മോശപ്പെട്ട അനുഭവത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. മിഖായേലിന്റെ സന്തതികൾ എന്ന ടിവി സീരിയലിലെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ബിജുമേനോൻ നായകനായ ചിത്രം എന്ന സിനിമയിലെ ബിജുമേനോൻ ചെയ്ത കഥാപാത്രം അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് താൻ ആയിരുന്നു എന്നും എന്നാൽ സിനിമ വന്നപ്പോൾ ലേഖ താനല്ലെന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്. എന്നോടൊന്നും പറയാതെ ആ കഥാപാത്രത്തെ മാറ്റി കൊടുക്കുകയായിരുന്നു. 27 വർഷം മുൻപ് നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും ഒരു വേദന തന്നെയാണ് എന്ന് വ്യക്തമാക്കുന്നു.
അതുപോലെതന്നെ ഷൂട്ടിങ് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളും ഉണ്ടെന്ന് നീനാ കുറുപ്പ് വ്യക്തമാക്കുന്നു. ആവശ്യത്തിന് പ്രായം തോന്നില്ല അല്ലെങ്കിൽ വണ്ണം കുറവാണ് എന്ന് പറഞ്ഞായിരുന്നു അവർ തന്നെ മാറ്റിയതെന്നും കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഇതൊന്നും നോക്കാതെ ആണോ എന്ന് ഓർത്തിട്ട് ഉണ്ടെങ്കിലും ഒരു വിഷമം ആയി താൻ കൊണ്ട് നടക്കുന്നില്ലെന്നും താരം വ്യക്തമാക്കുന്നു. എല്ലാം മനസ്സിൻറെ സ്ട്രോങ്ങ് റൂമിൽ ഇട്ട് പൂട്ടി വെച്ചിരിക്കുകയാണ്. ഭാവിയിലേക്കുള്ള പാഠങ്ങളായി എന്നും താരം പറയുന്നു.