മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി രമാദേവിയെ. ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് നടി. രമയുടെ മകളായ കൃപയും അഭിനയരംഗത്ത് സജീവമാണ്. ഇപ്പോഴിതാ രമാ ദേവി ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വൈറലാവുന്നത്. മഞ്ജു വാര്യരുമായുള്ള അടുപ്പത്തെക്കുറിച്ചും മഞ്ജു-ദിലീപ് വിവാഹത്തക്കുറിച്ചുമാണ് നടി പറഞ്ഞത്.
‘ഒരു വിശേഷമുണ്ട്, എന്റെ വിവാഹം കഴിഞ്ഞുവെന്നു പറഞ്ഞാണ് മഞ്ജു വിവാഹ ദിവസം തന്നെ വിളിച്ചതെന്നാണ് രമാദേവി പറഞ്ഞത്. ഞാന്‍ ദിലീപേട്ടനെ കല്യാണം കഴിച്ചു, അതിന്റെ റിസപക്ഷനുണ്ട് വൈകുന്നേരം. ഭര്‍ത്താവിനും മോള്‍ക്കുമൊപ്പമായാണ് ഞാന്‍ അന്ന് റിസപക്ഷന് പോയതെന്നും നടി പറഞ്ഞു. അതേസമയം ദിലീപും മഞ്ജുവും ഡിവോഴ്സായതിനെക്കുറിച്ചും താരം സംസാരിച്ചു. ഇതിപ്പോ സിനിമാതാരമായത് കൊണ്ട് പബ്ലിസിറ്റിയായി. എല്ലാ മേഖലയിലുള്ളവരുടെ ജീവിതത്തിലും ഡൈവോഴ്സൊക്കെ നടക്കുന്നുണ്ട്.
അഭിനയിക്കുന്ന സമയത്തും ഭര്‍ത്താവിന്റെ കാര്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഞാന്‍ പ്രാധാന്യം നല്‍കിയിരുന്നു. 32 വര്‍ഷം ഞങ്ങളൊന്നിച്ച് ജീവിച്ചിരുന്നു. ചിലര്‍ക്ക് തിരക്കിട്ടുള്ള സിനിമാജീവിതത്തിനിടയില്‍ കുടുംബത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സ്ത്രീകളെപ്പോഴും ഞങ്ങളുടെ ഒരുപടി താഴെനിന്നാല്‍ മതിയെന്ന് ചിന്തിക്കുന്ന ആണുങ്ങളുമുണ്ട്. ഇത്രകാലം ഞാന്‍ അഭിനയിച്ചു, ഇനി അഭിനയിക്കുന്നില്ലെന്ന് നടിമാര്‍ തന്നെ തീരുമാനിക്കുന്ന സാഹചര്യങ്ങളുണ്ടെന്നും നടി പറഞ്ഞു.
അതേസമയം മഞ്ജു വാര്യരുമായുള്ള പരിചയെത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു. പ്രണയവര്‍ണങ്ങളില്‍ അഭിനയിക്കാനായി വിളിച്ചത് രഞ്ജിത്താണ്. സിബി സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്. അതിന് മുന്‍പ് സിബി സാറിന്റെ സിന്ദൂരരേഖ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു. മേക്കപ്പ് ടെസ്റ്റ് ചെയ്തപ്പോള്‍ സാറിന്റെ മനസിലെ രൂപം വന്നിരുന്നില്ല. ആ റോള്‍ നഷ്ടമായപ്പോള്‍ എനിക്ക് നല്ല സങ്കടം വന്നിരുന്നു. അതിന് ശേഷമാണ് പ്രണയവര്‍ണങ്ങളില്‍ അവസരം ലഭിച്ചത്. മഞ്ജു വാര്യരുടെ ചേട്ടത്തിയമ്മയായാണ് ചിത്രത്തില്‍ വേഷമിട്ടത്. ആ സിനിമയ്ക്ക് മുന്‍പ് തന്നെ എനിക്ക് മഞ്ജുവുമായി നല്ല പരിചയമുണ്ട്.
ഡാന്‍സ് ഫീല്‍ഡിലൊക്കെ കണ്ട്. ആ സമയത്തൊക്കെ ഞാനും ഡാന്‍സ് ചെയ്യുമായിരുന്നു. ഗുരുവായൂരില്‍ ഡാന്‍സ് ചെയ്യുന്ന എന്നെ കണ്ടപ്പോള്‍ മഞ്ജു കോസ്റ്റിയൂമിനെക്കുറിച്ചൊക്കെ ചോദിച്ചിരുന്നു. അന്നിട്ടുള്ള ആ കളര്‍ കോമ്പിനേഷന്‍ നന്നായിരുന്നു. നല്ലൊരു ഐറ്റമാണ് കളിച്ചതെന്നും പറഞ്ഞിരുന്നു. മഞ്ജു എന്നെ അഭിനന്ദിച്ചപ്പോള്‍ എനിക്ക് വല്യ സന്തോഷമായിരുന്നു. പ്രണയവര്‍ണങ്ങളില്‍ എന്റെ മോളും ഉണ്ടായിരുന്നു. മോളൂനെ ഭയങ്കര ഇഷ്ടമായിരുന്നു, മഞ്ജുവിന്റെ അമ്മയുമായും നല്ല അടുപ്പമാണ്. ഇടയ്ക്ക് വിളിക്കാറൊക്കെയുണ്ട്.
തൂവല്‍ക്കൊട്ടാരത്തില്‍ ഞാന്‍ മഞ്ജുവിന്റെ അമ്മയായും അഭിനയിച്ചിരുന്നുവെന്നും രമാ ദേവി പറഞ്ഞു. അതേസമയം താന്‍ ഗ്ലാമറസായിട്ടുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാറില്ലെന്നും നടി പറഞ്ഞു. ചില പടങ്ങളില്‍ അത്തരം വേഷങ്ങള്‍ എന്നെ തേടി വന്നിരുന്നു. ചെയ്യാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് തന്നെ ഞാന്‍ പറയും. ഗ്ലാമറസ് റോളുകള്‍ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ ഞാനത് ചെയ്യില്ല എന്നത് എന്റെ ഒരു കാഴ്ചപ്പാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പറ്റുന്നത് അല്ല. ഞാനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല.
എന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അങ്ങനെയേ ഞാന്‍ ചെയ്യുകയുള്ളു. മു ലക്കച്ച കെട്ടി അഭിനയിക്കുന്നത് വരെ എനിക്ക് ഇഷ്ടമല്ലെന്നും രമ ദേവി പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം പോസിറ്റീവ് ആണോന്നോ നെഗറ്റീവ് ആണോന്നോ നോക്കാറില്ല. അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ പറ്റുന്നത് എന്തുണ്ട് അതാണ് ഞാന്‍ നോക്കാറുള്ളത്. നടന്മാരില്‍ ഏറ്റവും കൂടുതല്‍ വില്ലത്തരം ചെയ്തിട്ടുള്ള നടനാണ് ജോസ് പ്രകാശ്.
ആ ജോസ് പ്രകാശിന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടില്ല. ഒരു ആര്‍ട്ടിസ്റ്റിനുള്ളില്‍ എന്തൊക്കെ പ്രതിഭകള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരു സംവിധായകന് സാധിക്കും. ആര്‍ട്ടിസ്റ്റിനും അതേ കുറിച്ച് ബോധം ഉണ്ടാവും. അങ്ങനെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ പോസിറ്റീവ് ക്യാരക്ടര്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാന്‍ പാടില്ലെന്നും രമാ ദേവി പറഞ്ഞു.