in

ഏത് പാതി രാത്രിയിലും എനിക്ക് വിളിക്കാവുന്ന ആൾ, 15 വർഷമായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്; അനുഷ്‌ക ഷെട്ടി തുറന്നു പറയുന്നു

അനുഷ്‌ക, പ്രഭാസ്… അടുത്ത കുറേ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച ഈ പേരുകളാണ് ഇവ രണ്ടും. ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലി ഇറങ്ങിയതു മുതല്‍ കേള്‍ക്കുന്നതാണ് ഈ കഥകള്‍. പ്രഭാസും അനുഷകയും തമ്മില്‍ പ്രണയത്തിലാണെന്ന് ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബാഹുബലിക്ക് ശേഷം ആയിരുന്നു ഇത്തരം ഒരു ഗോസ്സിപ്പുകള്‍ കൂടുതലായി പ്രചരിച്ചത്.

ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ സമയത്തിനുള്ളില്‍ അത് പുറത്തറിയുമായിരുന്നു. പ്രണയത്തിലാണെങ്കില്‍ അത് തുറന്നുപറയാന്‍ മടിയില്ലാത്ത ആളാണ് ഞങ്ങള്‍ രണ്ടുപേരുമെന്നും അനുഷ്‌ക പറയുന്നു. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി സീരീസുകള്‍ തകര്‍പ്പന്‍ വിജയങ്ങളായിരുന്നു നേടിയെടുത്തത്. ഈ സിനിമയോടെ തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് മലയാളികള്‍ക്കും പ്രിയങ്കരനായി മാറി. പ്രഭാസും തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയും ആയിരുന്നു ഈ ചിത്രത്തിലെ നായികാ നായകന്‍മാര്‍. രണ്ടു പേരുടെയും ചിത്രത്തിലെ കെമിസ്ട്രിയും ലൊക്കേഷന്‍ വിഡിയോയും ഒക്കെ ആ ഗോസിപ്പ് സത്യം ആകുന്ന രീതിയില്‍ ആയിരുന്നു.

എന്നാല്‍, രണ്ടുപേരും ഈ വാര്‍ത്തകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുഷ്‌ക ഷെട്ടി. താന്‍ പ്രണയിച്ചിരുന്ന ആളിന്റെ പേര് അനുഷ്‌ക തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ആ വ്യക്തി ആരാണെന്ന് പറയാന്‍ ഇപ്പോള്‍ എനിക്ക് കഴിയില്ലന്നെും കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണെന്നുമാണ് അനുഷ്‌ക പറയുന്നത്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു എങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ പേര് പറയുമായിരുന്നു. ആ ബന്ധം അധികകാലം മുന്നോട്ടു പോയില്ലെന്നും താരം വ്യക്തമാക്കുന്നു.

മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാന്‍. 2008 ലായിരുന്നു അത്. പക്ഷേ ആ വ്യക്തി ആരാണെന്ന് പറയാന്‍ ഇപ്പോള്‍ എനിക്ക് കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു എങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ പേര് പറയുമായിരുന്നു. ആ ബന്ധം അധികകാലം മുന്നോട്ടു പോയില്ല. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വളരെ മാന്യമായ ഒരു ബന്ധമായി അത് മനസിലുണ്ട്.

ഞാന്‍ വിവാഹിതയാകുന്ന ദിവസം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തും. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആണ് പ്രഭാസ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പ്രഭാസിനെ അറിയാം നല്ല ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ഏത് പാതിരാത്രിയിലും എനിക്ക് വിളിക്കാവുന്ന സുഹൃത്താണ് പ്രഭാസ്. ഞങ്ങള്‍ സ്‌ക്രീനില്‍ നല്ല ജോഡികളാണെന്നതും രണ്ടുപേരും വിവാഹിതരല്ല എന്നതുമാണ് ഗോസിപ്പുകള്‍ക്ക് കാരണം. പ്രധാനമായും തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അനുഷ്‌ക അഭിനയിക്കുന്നത്. 2005-ല്‍ പുറത്തിറങ്ങിയ ‘സൂപ്പര്‍’ എന്ന തെലുങ്ക് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

Written by admin

ഒരു വിശേഷമുണ്ടെന്ന് പറഞ്ഞാണ് വിവാഹ ദിവസം മഞ്ജു എന്നെ വിളിച്ചത്; രമാ ദേവി വെളിപ്പെടുത്തുന്നു

ഞാൻ വെളിപ്പിനെ 4.30ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും, ശേഷം അമ്പലത്തിൽ പോകും, ഭക്ഷണം എല്ലാം സ്വന്തമായി ഉണ്ടാക്കും: തന്റെ ശീലങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ലേഖാ എംജി ശ്രീകുമാർ