ഒന്നിച്ച് അഭിനയിച്ച നടീ നടന്മാര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും മലയാളിയ്ക്ക് ഇപ്പോള്‍ പുതുമയല്ല. എന്നാല്‍, അധികം ഗോസിപ്പുകള്‍ക്ക് ഇടവരുത്താതെ വിവാഹം കഴിക്കുന്നവര്‍ ചുരുക്കവും. അത്തരത്തില്‍ അധികം ഗോസിപ്പുകളില്‍ പെടാതെ വിവാഹിതരായവരാണ് നടന്‍ ബിജു മേനോനും നടി സംയുക്താ വര്‍മ്മയും. വീണ്ടും ചില വീട്ടുകാര്യങ്ങള് കുടുംബ ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വര്‍മ്മ.
മൂന്നു വര്‍ഷം മാത്രം മലയാള സിനിമാ ലോകത്ത് തിളങ്ങിനിന്ന താരം 18 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. മുന്‍നിര നായകര്‍ക്കൊപ്പവും താരം തന്റെ കഴിവുകള്‍ തെളിയിച്ചു എന്നതും ശ്രദ്ധേയമാണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് തന്റെ ആദ്യചിത്രത്തിലൂടെ സ്വന്തമാക്കി എന്ന നേട്ടവും സംയുക്തയ്ക്ക് സ്വന്തം. സിനിമയില്‍ സജീവമായിരിക്കെയാണ് നടന്‍ ബിജുമേനോനും ആയി സംയുക്ത വര്‍മ്മ പ്രണയത്തിലാവുകയും ആ പ്രണയം ഒടുവില്‍ വിവാഹത്തില്‍ അവസാനിക്കുകയും ചെയ്യുന്നത്. പിന്നീട് സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം കുടുംബജീവിതത്തിന് പ്രധാന്യം നല്‍കുകയായിരുന്നു.
സംയുക്തയും ബിജുമേനോനും ദക്ഷിണ്‍ എന്ന പേരില്‍ ഒരു മകനുണ്ട്. പൊതുവേ സിനിമാതാരങ്ങളുടെ മക്കളും സിനിമയില്‍ പ്രവേശനം കുറിക്കുന്ന ഈ കാലത്ത് മകന്‍ ദക്ഷിണെ സിനിമയിലൂടെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് നടി സംയുക്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായിരിക്കുന്നത്. ദക്ഷിണ് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് സംയുക്ത പറയുന്നു. സിനിമ എന്നത് ഒരു ഫാന്റസി ലോകം ആണെന്നും ഒരുപാട് നിറങ്ങളുടെ ലോകം ആണെന്നും അച്ഛന്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കും ആഗ്രഹം തോന്നും എന്നും സംയുക്ത പറയുന്നു.
ഞാന്‍ എപ്പോഴും ദക്ഷിണോട് പറയാറുണ്ട് നമുക്ക് എത്ര കഴിവുണ്ടായിട്ടും നമ്മളെത്ര കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലേവര എന്നൊരു കാര്യം ഉണ്ട്. അതുണ്ടെങ്കിലേ സിനിമാരംഗത്ത് നിലനില്‍ക്കാനവൂ. കഴിവുള്ള ഒരുപാട് പേര്‍ സിനിമയില്‍ എത്താതെ പോയിട്ടുണ്ട്. സിനിമയില്‍ നമ്മള്‍ കാണുന്നവരെ കണ്ടിട്ടുള്ളവരെക്കാള്‍ കഴിവുള്ള എത്രയോ പേര്‍. ചില സമയത്ത് കഴിവും കഠിനാധ്വാനവും മാത്രം പോരാതെ വരും സിനിമയില്‍ തിളങ്ങാന്‍ എന്നും സംയുക്ത പറയുന്നു അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടു കണ്ണു മഞ്ഞളിച്ചു പോകരുതെന്ന് താന്‍ മകനോട് പറയാറുണ്ടെന്നും സംയുക്ത ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
നിലവില്‍ സിനിമാ ലോകത്ത് നിന്നും മാറി നില്‍ക്കുന്ന സംയുക്തയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരിക്കല്‍ ബിജുമേനോന്‍ ഇങ്ങനെ പറഞ്ഞിരുന്നു. സംയുക്തയെ താനൊരിക്കലും സിനിമയില്‍ നിന്ന് വിലക്കി നിര്‍ത്തിയിട്ടില്ല. താരത്തിന് താല്‍പര്യം ഉള്ളപ്പോള്‍ സിനിമയിലേക്ക് മടങ്ങിവരാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും അന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായി തുടരുന്ന സംയുക്തയുടെ സിനിമയിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.