ഒന്നുരണ്ട് സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചാല്‍ ഉടന്‍ ആ നായികാ നായകന്മാര്‍ പ്രണയത്തിലാണെന്നും ഇവര്‍ വിവാഹിതരാകുമെന്നും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത് പുതുമയല്ല. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ ഏറെ അലട്ടിയിരുന്ന രണ്ടു പേരാണ് അനുഷ്‌ക ഷെട്ടിയും പ്രഭാസും. ബാഹുബലി ഇറങ്ങിയതു മുതല്‍ ഇരുവര്‍ക്കും സോഷ്യല്‍ മീഡിയ ഇരിക്കപ്പൊറുതി നല്‍കിയിട്ടില്ല എന്നുവേണം പറയാന്‍.
ഇവര്‍പ്പോലും അറിയാത്ത കഥകളാണ് വിവിധ ഓണ്‍ലൈന്‍ മീഡിയകള്‍ വഴി വന്നുകൊണ്ടിരുന്നത്. ഇരുവരും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടുമില്ല. ഇതിനിടെ ഇപ്പോള്‍ അനുഷ്‌ക പ്രണയം ഉള്‍പ്പെടെ തന്റെ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു റിസ്‌കും എടുക്കാന്‍ തയ്യാറാകുന്ന താരങ്ങളിലൊരാളാണ് തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടി.
താരത്തിന് വിവാഹത്തെക്കുറിച്ച് നിരവധി നിരവധി ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെയാണ് പാന്‍ ഇന്ത്യ താരമായി അനുഷ്‌ക ഷെട്ടി വളരുന്നത്. ചിത്രത്തില്‍ താരത്തിന്റെ നായക കഥാപാത്രത്തെ അഭിനയിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസും ആയി അനുഷ്‌ക ഷെട്ടി പ്രണയത്തിലാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് തന്റെ പ്രണയത്തെക്കുറിച്ച് അനുഷ്‌ക ഷെട്ടിയുടെ വെളിപ്പെടുത്തല്‍. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നാണ് അനുഷ്‌ക ഇപ്പോള്‍ പറയുന്നത്.
എന്നാല്‍ കാമുകന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന അനുഷ്‌ക ഇപ്പോള്‍ തനിക്ക് പ്രണയ ബന്ധം ഇല്ല എന്നും പറയുന്നു. മനോഹരമായ ഒബന്ധത്തിലായിരുന്നു താനെന്നാണ് തന്റെ പ്രണയത്തെക്കുറിച്ച് അനുഷ്‌ക പ്രതികരിച്ചത്. 2008 ലായിരുന്നു അത്. വളരെ വ്യക്തിപരമായ കാരണം കൊണ്ട് ആരായിരുന്നു തന്റെ കാമുകന്‍ എന്ന് താന്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. ഇപ്പോഴും ആ പ്രണയബന്ധം തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പേര് ഞാന്‍ വെളിപ്പെടുത്തുമായിരുന്നു.
എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു അത്. വളരെ വളരെ മാന്യമായ ഒരു ബന്ധമായിരുന്നു തനിക്ക് അത്. താന്‍ വിവാഹിതയാകുന്ന ദിവസം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുമെന്നും അനുഷ്‌ക പറയുന്നു. അതേസമയം പ്രഭാതമായ് ഉള്ള പ്രണയ ബന്ധത്തെക്കുറിച്ചും ഗോസിപ്പുകളോടും അനുഷ്‌ക പ്രതികരിച്ചു. പ്രഭാസ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നും, കഴിഞ്ഞ 15 വര്‍ഷമായി പ്രഭാസിനെ തനിക്ക് അടുത്ത പരിചയമുണ്ടെന്നും അനുഷ്‌ക പറയുന്നു.
ഏത് പാതി രാത്രിയിലും എനിക്ക് വിളിക്കാവുന്ന ഒരു സുഹൃത്താണ് പ്രഭാസ് എന്നായിരുന്നു വിഷയത്തില്‍ അനുഷ്‌കയുടെ ആദ്യപ്രതികരണം. അതേസമയം പ്രഭാസുമായുള്ള അനുഷ്‌കയുടെ വിവാഹത്തിന്റെ പുതിയ വാര്‍ത്തകള്‍ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇരുവരും തമ്മിലുള്ള സൗഹൃദവും പരസ്പരം നല്‍കുന്ന ബഹുമാനവും ഇരുവരെയും മികച്ച ജോഡികള്‍ ആകുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. വിഷയത്തില്‍ ഇതുവരെ പ്രഭാസ് പ്രതികരിച്ചിട്ടില്ല എന്നതും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.