in

എനിക്കും മറ്റു സ്ത്രീകളെ പോലെ തന്നെ അതിനൊക്കെ ആഗ്രഹമുണ്ട്, പക്ഷേ.. ലക്ഷ്മി ശർമ്മ വെളിപ്പെടുത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ലക്ഷ്മി ശര്‍മ. ബ്ലെസിയുടെ സംവിധാനത്തില്‍ ഇറങ്ങിയ പളുങ്ക് എന്ന ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തില്‍ ലക്ഷ്മി ശര്‍മയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്യഭാഷാ ചിത്രങ്ങളില്‍ താരത്തിന് നിരവധി അവസരങ്ങള്‍ തേടിയെത്തി. എന്നാല്‍ മലയാളം സിനിമയായ പളുങ്ക് ആയിരുന്നില്ല ലക്ഷ്മി ശര്‍മയുടെ ആദ്യ സിനിമ. അത് തെലുങ്ക് ചിത്രമായ അമ്മ ഒക്കെഡോ തരിക എന്നതായിരുന്നു.

തന്റെ തുടക്ക കാലം സിനിമയില്‍ പ്രതാപകാലം ആയിരുന്നുവെങ്കിലും പതിയെ ലക്ഷ്മി ശര്‍മ്മയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു പോന്നു. ഇതോടെ സീരിയലിലും ഭാഗ്യ പരീക്ഷണം നടത്തിയ ലക്ഷ്മി ശര്‍മ പതിയെ അഭിനയജീവിതത്തില്‍ നിന്ന് താല്‍ക്കാലിക അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേ സമയം ഒരു നല്ല കുടുംബ ജീവിതത്തിന് സിനിമാ താരം ആണ് എന്ന കാരണം തടസ്സമായി വന്നിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി ശര്‍മ. വിവാഹം പല നടിമാരുടെയും മുന്നോട്ടുള്ള അഭിനയ ജീവിതത്തിന് വിലങ്ങുതടിയാകാറുണ്ട്.

അതുകൊണ്ടു തന്നെ പലരും വിവാഹ ശേഷം സ്വയമായി തന്നെ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കാറുമുണ്ട്. എന്നാല്‍, വിവാഹത്തിന് സിനിമാ മേഖല തടസ്സമാകാറില്ല എന്നായിരുന്നു ചിന്ത. ഇപ്പോഴിതാ താനൊരു സിനിമാ നടിയാണ് എന്നതിന്റെ പേരില്‍ വിവാഹാലോചനകള്‍ പതിവായി മുടങ്ങുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി ശര്‍മ. താന്‍ ഒരു നടി ആയതിനാല്‍ വിവാഹാലോചനകള്‍ ഇടയ്ക്ക് വച്ച് മുടങ്ങുന്ന്തായി താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ അഭിനയ ജീവിതം തനിക്കൊരു തടസ്സമായി നില്‍ക്കുന്നു എന്നതിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

2009ല്‍ നിശ്ചയിച്ചുറച്ച വിവാഹത്തില്‍ നിന്നും വരന്‍ അവസാന നിമിഷം പിന്മാറിയ കാര്യവും താരം വെളിപ്പെടുത്തുന്നു. അതിനു ശേഷം നല്ല ആലോചനകള്‍ ഒന്നും വന്നിട്ടില്ല എന്ന് താരം പറയുന്നു. സിനിമാ നടി എന്ന തന്റെ പ്രൊഫഷനാണ് അതിന് കാരണം എന്നാണ് നടിയുടെ ആരോപണം. തനിക്ക് വിവാഹ പ്രായം കടന്നു പോവുകയാണെന്ന് തിരിച്ചറിവുണ്ട് എന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി ശര്‍മ അഭിമുഖത്തില്‍ പറയുന്നു.

പൊതുവേ ബോള്‍ഡായ താരം തന്റെ അഭിപ്രായങ്ങള്‍ പൊതു വേദിയില്‍ തുറന്നു പറയാന്‍ മടി കാണിക്കാറില്ല. ഒരു പിടി മികച്ച മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കു ഉള്ളില്‍ എപ്പോഴും തന്റെ സ്ഥാനം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് ലക്ഷ്മി ശര്‍മ്മ. ദ്രോണ, പാസഞ്ചര്‍, കേരള പോലീസ്, എല്ലാം ചേട്ടന് ഇഷ്ടം പോലെ , നഗരം, ആയുര്‍ രേഖ, ചിത്രശലഭങ്ങളുടെ വീട്, പരിഭവം കരയിലേക്ക് ഒരു കടല്‍ ദൂരം തുടങ്ങിയ സിനിമകളിലെല്ലാം തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

Written by admin

ഞാൻ വിവാഹിതയാവുന്ന ദിവസം എന്റെ മുൻ കാമുകന്റെ പേര് വെളിപ്പെടുത്തും; അനുഷ്‌ക ഷെട്ടി

ഫുൾ വീഡിയോ സെൻ്റ് ചെയ്യുമോ എന്ന് ചോദിച്ച ഞരമ്പന് കലക്കൻ മറുപടി കൊടുത്തു യാഷിക, താരത്തിന്റെ മറുപടി ഇങ്ങനെ