കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ഭാര്യ ആണെങ്കില്‍ പോലും കേരളത്തില്‍ സ്വന്തമായ വ്യക്തിത്വം സൃഷ്ടിച്ചെടുത്ത വിദേശ വനിതയാണ് ലക്ഷ്മി എന്ന പാരീസ് ലക്ഷ്മി. മികച്ച നര്‍ത്തകി കൂടിയായ താരം കേരളത്തിനകത്തും പുറത്തും ആയി നിരവധി ഡാന്‍സ് പ്രോഗ്രാമുകളില്‍ തന്റെതായ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ബിഗ് ബി ആയായിരുന്നു പാരീസ് ലക്ഷ്മിക്ക് മലയാളസിനിമയിലേക്ക് പ്രവേശനം നല്‍കിയത്. തുടര്‍ന്ന് ബാംഗ്ലൂര്‍ ഡെയ്സില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി. മറിയം സോഫിയ എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര്. അഞ്ചാം വയസ്സു മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന പാരീസ് ലക്ഷ്മിക്ക് കേരളത്തോട് വലിയ പ്രിയമായിരുന്നു. കഥകളി കലാകാരനായ സുനിലും ആയി ലക്ഷ്മിയുടെ വിവാഹം നടക്കുന്നത് പ്രണയത്തിനൊടുവിലാണ്. ഇരുവരും തമ്മില്‍ 13 വയസ്സിന് വ്യത്യാസമുണ്ട്. ആദ്യമായി പരിചയപ്പെടുമ്പോള്‍ ലക്ഷ്മിക്ക് 7 വയസ്സും സുനിലിന 21 വയസ്സും ആയിരുന്നു പ്രായം.
ലക്ഷ്മി യെ പോലെ തന്നെ മാതാപിതാക്കളും കലാകാരന്മാര്‍ ആണ്. മകള്‍ക്കൊപ്പം കഥകളി കാണണമെന്ന് ആഗ്രഹവുമായാണ് ഇരുവരും ലക്ഷ്മിയെയും കൂട്ടി സുനിലിനെ സമീപിക്കുന്നത്. കലയോട് പ്രിയമുള്ള കുടുംബം ഓരോ വര്‍ഷവും കേരളത്തില്‍ എത്തുമ്പോള്‍ സുനിലിനെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. ആ സമയത്ത് ഞാന്‍ വളരെ യങ് ആയിരുന്നു. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല.
കുറേ ആലോചിച്ചു. ആ സമയത്ത് എന്റെ വിസ തീര്‍ന്നു. അപ്പോള്‍ പേരന്‍സിനൊപ്പം തിരികെ പാരിസില്‍ പോയി. ഞാന്‍ വളരെ യങ് ആയത് കൊണ്ട് അവര്‍ക്കും എന്റെ തീരുമാനത്തില്‍ അത്ര ഉറപ്പ് തോന്നിയില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞറിയിക്കാനാകില്ല. പരസ്പരം വളരെ നന്നായി മനസിലാക്കിയിരുന്നു. മുതിര്‍ന്നപ്പോഴും ഈ അടുപ്പം തുടര്‍ന്നു. വിവാഹത്തിന് കുടുംബങ്ങളുടെ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളേയും മറി കടന്ന് വിവാഹം കഴിക്കുകയായിരുന്നു താരം പറഞ്ഞു.
എന്റെ മാതാപിതാക്കള്‍ അത്ര സമ്പന്നരല്ല. എല്ലാ സേവിങ്‌സും ഉപയോഗിച്ചാണ് ഇന്ത്യയില്‍ വന്ന് പോകുന്നത്. സുനിലേട്ടനെ വിവാഹം ചെയ്യാന്‍, പാരിസില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാന്‍ തോന്നിയില്ല. പിന്നെ എനിക്ക് പതിനെട്ട് വയസ് കഴിഞ്ഞല്ലോ. അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വര്‍ഷമെടുത്താണ് എനിക്കത് ചെയ്യാനായത്. പാരിസില്‍ കുറേ പെര്‍ഫോമന്‍സ് ചെയ്തു.
പിന്നെ എനിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാന്‍ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറഞ്ഞു. പണത്തിനായി തെരുവില്‍ നൃത്തം ചെയ്യേണ്ട ഗതികേട് പോലും ലക്ഷ്മിക്ക് ഉണ്ടായി. വഴിയരികില്‍ ഭരതനാട്യം കളിച്ചും ചുറ്റും കൂടുന്ന ആളുകള്‍ ആവശ്യപ്പെടുന്ന പാട്ടിന് നൃത്ത ചുവടുകള്‍ പങ്കുവെച്ചും ലക്ഷ്മി വരുമാനം കണ്ടെത്തി. നൃത്തപരിശീലനം ആയാണ് ലക്ഷ്മി ഈ പ്രകടനങ്ങളെ എല്ലാം സ്വയം വിലയിരുത്തുന്നത്. ഫ്രാന്‍സിലെ തെക്കന്‍ മേഖലയിലാണ് ജനിച്ചതെങ്കിലും കേരളമാണ് ലക്ഷ്മിക്ക് ഇപ്പോള്‍ എല്ലാം.