in

അമരത്തിലെ മുത്തിനെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, നടി മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

അമരത്തിലെ മുത്തിനെ മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. 1989-ല്‍ നെടുമുടി വേണു സംവിധാനം ചെയ്ത ‘പൂരം’ എന്ന സിനിമയിലൂടെയാണ് മാതു മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാള സിനിമയിലെ ഒട്ടനവധി ഹിറ്റു ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായി നടി. മമ്മൂട്ടി നായകനായി എത്തിയ ‘അമരം’ എന്ന ചിത്രം മാതുവിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷമാണ് താരം അവതരിപ്പിച്ചത്.

1980 കളിലും 1990 കളിലും മലയാള സിനിമയില്‍ സജീവമായിരുന്നു നടി. 1977-ല്‍ പ്രദര്‍ശനത്തിനെത്തിയ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തില്‍ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്. ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം മാതുവിന് ലഭിച്ചിരുന്നു.

സദയം, ആയിരം മേനി, വാചാലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മാട്ടുപ്പെട്ടി മച്ചാന്‍, രക്ത സാക്ഷികള്‍ സിന്ദാബാദ്, സദ്ദേശം, കുട്ടേട്ടന്‍, ചെപ്പടി വിദ്യ, ആയുഷ്‌ക്കാലം , ഏകലവ്യന്‍, മലപ്പുറം ഹാജി മഹാനായ ജോജി, രഥോല്‍സവം തുടങ്ങിയവയാണ് മാതുവിന്റെ പ്രധാന മലയാള ചിത്രങ്ങള്‍.

സിനിമയിലെത്തിയപ്പോള്‍ മാധവി എന്ന പേര് മാറ്റി മാതുവായി. പിന്നീട് ഡോക്ടര്‍ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം മീന എന്ന പേരും മാതു സ്വീകരിച്ചിരുന്നു. വിവാഹത്തിന് വേണ്ടി ക്രിസ്തുമതം സ്വീകരിച്ചെന്നായിരുന്നു നടിയെ കുറിച്ച് വന്ന വാര്‍ത്തകള്‍. എന്നാല്‍ അങ്ങനെയല്ലെന്ന് പിന്നീട് നടി തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 2012-ല്‍ വിവാഹമോചനം നേടി. 2018 ഫെബ്രുവരിയില്‍ വീണ്ടും വിവാഹിതയായി നടി. 2019 ല്‍ റിലീസായ ‘അനിയന്‍കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലൂടെ 19 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു താരം.

‘നെടുമുടി വേണു ചേട്ടന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പൂര’ത്തിലാണ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്നു. ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണ്. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണ്. മാധവി എന്ന പ്രശസ്ത നടി ആ സമയത്ത് സജീവമായിരുന്നു. പിന്നീടാണ് ‘കുട്ടേട്ടന്‍.’ അതുകഴിഞ്ഞ് ‘അമരം.’ അപ്പോഴേക്കും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചിരുന്നുവെന്ന് മാതു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ഥിച്ചു.

വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയുമെന്നും മാതു പറയുകയുണ്ടായി.

Written by admin

രണ്ടും കൽപ്പിച്ചാണ് മിസ് തൃശൂരിനെ പ്രൊപ്പോസ് ചെയ്തത്, തന്റെ പ്രണയ വിവാഹത്തിന്റെ കഥ വെളിപ്പെടുത്തി നടൻ കലാഭവൻ ഷാജോൺ

എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോശമായി ആണ് സംസാരിച്ചത്, ബോഡി ഷെയിമിങ്ങിനെ കുറിച്ച് രശ്മി ബോബൻ തുറന്ന് പറയുന്നു