in

രണ്ടും കൽപ്പിച്ചാണ് മിസ് തൃശൂരിനെ പ്രൊപ്പോസ് ചെയ്തത്, തന്റെ പ്രണയ വിവാഹത്തിന്റെ കഥ വെളിപ്പെടുത്തി നടൻ കലാഭവൻ ഷാജോൺ

മിനി സ്‌ക്രീനിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ താരം ആവുകയും പിന്നീട് മലയാള സിനിമയില്‍ സജീവമാവുകയും ചെയ്ത നടനാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു മുഴുനീള കോമഡി വേഷങ്ങളും സഹ നടനായും താരം മിന്നി. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ നടന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രം ദൃശ്യമാണ് കലാഭവന്‍ ഷാജോണിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തന്നെ മുഴുനീള കഥാപാത്രമായി അഭിനയിക്കാന്‍ കിട്ടിയ അവസരം ഷാജോണ്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി. പിന്നീടങ്ങോട്ട് ഒരു പിടി മികച്ച സിനിമകളുമായി കലാഭവന്‍ ഷാജോണ്‍ മലയാള സിനിമയില്‍ സജീവമായി.തന്റെ കഴിവ് അഭിനയ ലോകത്തുനിന്നും സംവിധാന മേഖലയിലേക്ക് മാറ്റി പരീക്ഷിക്കാനും ഷാജോണ്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി യുവതാരം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ബ്രദേഴ്‌സ് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സംവിധാനത്തിലുള്ള തന്റെ കഴിവും ഷാജോണ്‍ തെളിയിച്ചു.

സിനിമാ ജീവിതത്തെ വെല്ലുന്ന കഥകളാണ് പല സിനിമാ താരങ്ങളുടെയും ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഷാജോണിന്റെ ജീവിതത്തില്‍, അതും വിവാഹം സംബന്ധിച്ച് നടന്നിരിക്കുന്നത് സിനിമാക്കഥയെയും വെല്ലുന്ന സംഭവങ്ങളായിരുന്നു. ഒരു സിനിമാക്കഥ പോലെയാണ് തന്റെ കുടുംബ ജീവിതത്തെ കുറിച്ചും ഷാജോണ്‍ മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത്. മുമ്പ് ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് ഷാജോണ്‍ പറഞ്ഞ വാക്കുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. തൃശൂര്‍ സ്വദേശിനിയായ ഡിനി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കഥയാണ് ഷാജോണ്‍ പ്രത്യേകം എടുത്തു പറയാനുള്ളത്. മിസ്. തൃശ്ശൂര്‍ ആയിരുന്ന ഡിനിയെ സ്വന്തമാക്കിയ പ്രണയകഥ ഷാജോണ്‍ പറയുന്നതിങ്ങനെ.

കോട്ടയം നസീറിനൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് എത്തുമ്പോഴാണ് ഡിനിയെ ഷാജോണ്‍ ആദ്യമായി കാണുന്നത്. ആ ഷോയില്‍ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡിനി. ഡിനി അപ്പോള്‍ മിസ്സ് തൃശ്ശൂര്‍ ആയി തിളങ്ങിനില്‍ക്കുന്ന സമയം കൂടി ആയിരുന്നു. ആദ്യകാഴ്ചയില്‍ തനിക്ക് തോന്നിയ ഇഷ്ടം ഷാജോണ്‍ എല്ലാ ധൈര്യവും സംഭരിച്ച് ഡിനിയോട് പങ്കുവെച്ചു. വീട്ടുകാര്‍ക്ക് സമ്മതമാണെങ്കില്‍ തനിക്കും സമ്മതമാണ് എന്നായിരുന്നു വിവാഹാഭ്യര്‍ഥനയില്‍ ഡിനിയുടെ മറുപടി. പിന്നീട് കാര്യങ്ങള്‍ അച്ചായനോടും അമ്മച്ചിയോട് അവതരിപ്പിച്ചു.

വിദേശ പ്രോഗ്രാം കഴിഞ്ഞ് നാട്ടിലെത്തിയ ഉടനെ ഡിനിയുടെ വീട്ടിലെത്തി പെണ്ണ് കണ്ടതായി ഷാജോണ്‍ പറയുന്നു. പ്രതീക്ഷിച്ചതുപോലെ ഡിനിയുടെ വീട്ടുകാര്‍ക്കും വിവാഹത്തിന് പൂര്‍ണ സമ്മതം.2004 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. യോഹന്നാനും ഹെന്നയും. ഒരുപിടി മികച്ച സിനിമകളുമായി ഷാജോണ്‍ മലയാള സിനിമയില്‍ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കു മുമ്പില്‍ മികച്ച കഥാപാത്രങ്ങളെ അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Written by admin

അമ്പോ… ഞെട്ടിച്ചു… ജിമ്മിൽ കിടിലൻ വർക്ക്ഔട്ടുമായി സീരിയൽ നടി അനുമോൾ… വീഡിയോ

അമരത്തിലെ മുത്തിനെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, നടി മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ