നടി എന്നതിൽ ഉപരി ജീവിതത്തിൽ തന്നെ റോൾ മോഡലാക്കാവുന്ന ആളാണ് മമ്ത മോഹൻദാസ്. ക്യാൻസർ രോഗത്തെ വരെ തന്റെ മനോധൈര്യത്താൽ തോൽപ്പിച്ച താരം സ്വന്തം ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ചതും ഈ മനോധൈര്യം ഒന്നുകൊണ്ടു മാത്രമാണ്. ആദ്യമേ പറയട്ടെ, നായിക എന്നതിൽ ഉപരി ഒരു നല്ല ഗായികയാണ് മമ്ത. 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മംമ്ത, 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും നേടി.
മയൂഖം എന്ന തന്റെ ആദ്യ ചിത്രം പരാജമായിരുന്നു എങ്കിലും ഇതിലെ ഇന്ദിര എന്ന മമ്തയുടെ കഥാപാത്രം ഏറെ ശ്രദ്ധേയം ആയിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്ന ചിത്രത്തിലും മംമ്ത അഭിനയിച്ചു. ജീവിത സാഹചര്യങ്ങളോട് പടവെട്ടി ക്യാന്‍സര്‍ എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും ജീവിതത്തിലേക്കും അഭിനയ ജീവിതത്തിലേക്കും മികച്ച തിരിച്ചുവരവാണ് മംമ്ത നടത്തിയത്.
നടി എന്നതിന് പുറമെ ഗായിക എന്ന നിലയിലും വലിയ ആരാധക വൃന്തമുള്ള മംമ്ത ഏതൊരു സ്ത്രീക്കും മാതൃക ആക്കാവുന്ന ബോള്‍ഡായ സ്വഭാവത്തിന് ഉടമയാണ്. അതുകൊണ്ടുതന്നെ എന്തും പൊതു സമൂഹത്തിന് മുമ്പില്‍ തുറന്നു പറയാന്‍ താരം മടിക്കാറുമില്ല.മംമ്തയുടെ ഏറ്റവും പുതിയ ചിത്രമായ ജന ഗണ മന നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായ റോളില്‍ മംമ്ത തിളങ്ങിയിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളും താരം നല്കിപ്പോരുന്നുണ്ട്. ഇപ്പോൾ വൈറലാകുന്നത് തരത്തിന്റെ ഒരു അഭിമുഖം ആണ്. കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തീർച്ചയായും തോന്നിയിട്ടുണ്ടെന്നും ഇതൊക്കെ സർവ്വ സാധാരണമല്ലേ എന്നുമായിരുന്നു മംമ്തയുടെ മറുപടി. എന്നാൽ അത് ആരെന്ന് തുറന്ന് പറയാൻ താരം തയ്യാറായില്ല. മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളായ മംമ്ത മോഹന്‍ദാസ്.
ആർക്കെങ്കിലും തെറ്റായിട്ടുള്ള ഫോൺ നമ്പർ കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് താൻ ഇപ്പോഴും തന്റെ അമ്മയുടെ നമ്പറാണ് കൊടുക്കാറെന്ന് മംമ്ത ഉത്തരം പറഞ്ഞു. കോളുകൾ വരുമ്പോൾ അമ്മ അത് വളരെ രസകരമായി കൈകാര്യം ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കി. മറ്റൊന്ന് പല താരങ്ങളും പറയാൻ മടിക്കുന്ന വെള്ളം അടിക്കാര്യം ആണ്. ടു കൺട്രീസ് എന്ന ചിത്രത്തിലെ ലെയ എന്ന കഥാപാത്രത്തെപോലെ വെള്ളമടിച്ചു ബോധം പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് വെള്ളം അടിച്ച് ബോധം പോയിട്ടില്ല പക്ഷെ അജുവിന്റെ ഷർട്ടിൽ വാള് വച്ചതുപോലെ വാള് വച്ചിട്ടുണ്ടെന്നും മംമ്ത അഭിമുഖത്തിൽ തുറന്നു പറഞ്ഞു.