in ,

ആളൊഴിഞ്ഞ ഒരു അപ്പാർട്ട്‌മെന്റിലേക്ക് അയാൾ എന്നെ കൊണ്ടുപോയി, 8 വയസ്സുമുതൽ 16 വയസ്സുവരെ അച്ഛന്റെ ഒരു സുഹൃത്ത് തന്നെ ചൂഷണം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീരാ വാസുദേവ്

അന്യഭാഷാ സിനിമകളിൽ നിന്നും മലയാളത്തിലെത്തി തൻറെതായ കഴിവ് തെളിയിച്ച താരമാണ് മീര വാസുദേവ്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി ആദ്യം അരങ്ങേറിയപ്പോൾ തന്നെ അഭിനയത്തിലുള്ള തന്റെ മികവ് എത്രത്തോളമുണ്ടെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ മീരാ വാസുദേവിന് സാധിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ആരാധകരുടെ പ്രീതി പിടിച്ചു പറ്റി ഇരിക്കുകയാണ്.

പരമ്പരയിൽ താരം അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ആരാധകരെ നിരവധി നേടിയെടുത്തിട്ടുണ്ട്. ബ്ലെസ്സിയുടെ ആദ്യചിത്രമായ തന്മാത്രയിൽ വളരെ അവിചാരിതമായാണ് മീര കടന്നുവന്നത്. മറ്റ് സിനിമയിലെ പ്രമുഖ താരങ്ങൾ ഉപേക്ഷിച്ച കഥാപാത്രമാണ് മീര ഇരുകൈയും നീട്ടി സ്വീകരിക്കുകയും വൻവിജയമാക്കി തീർക്കുകയും ചെയ്തത്. തന്മാത്ര എന്ന ചിത്രം വലിയ വിജയമായിരുന്നു എങ്കിലും താരത്തിന് പിന്നീട് മലയാളസിനിമയിൽ തിളങ്ങുവാൻ സാധിച്ചില്ല.

ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ മീ റ്റു ആരോപണങ്ങളെ കുറിച്ചുള്ള പ്രതികരണവുമായി മീരാ വാസുദേവ് രംഗത്തെത്തിയിരുന്നു.താരത്തിന് സിനിമയിൽ അവസരം കുറയുവാൻ ഉണ്ടായ കാരണം ഒരിക്കൽ താരം തന്നെ വ്യക്തമാക്കിയിരുന്നു. മലയാളം അറിയാത്തത് കൊണ്ട് തന്നെ മലയാളിയായ ഒരാളെ സഹായത്തിനായി വെച്ചിരുന്നു എന്നും എന്നാൽ അയാൾ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തൻറെ സ്ഥാനവും പേരും വിനിയോഗിക്കുകയായിരുന്നു എന്നുമാണ് ഒരിക്കൽ താരം വ്യക്തമാക്കിയത്.

താരത്തിന് ലഭിച്ച പല അവസരങ്ങളും അയാൾ അയാൾക്ക് താല്പര്യമുള്ള മറ്റുള്ളവർക്ക് വേണ്ടി മാറ്റി കൊടുത്തിരുന്നു എന്ന് മീര വ്യക്തമാക്കുകയുണ്ടായി. നമ്മൾ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ആരും ചൂഷണം ചെയ്യില്ലെന്നും ബോൾഡായി സംസാരിക്കുന്നതാണ് തൻറെ രീതി എന്നും വീട്ടുകാർ അങ്ങനെയാണ് തന്നെ വളർത്തിയതെന്ന് മീറ്റ് റ്റു ആരോപണത്തെക്കുറിച്ച് താരം വ്യക്തമാക്കുകയുണ്ടായി. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുകയാണ് തൻറെ രീതി എന്നാണ് മീര പറയുന്നത്.

വളരെ ബോൾഡായി ഇടപെടുന്നത് കൊണ്ട് മോശം അനുഭവങ്ങൾ ഒന്നും തനിക്ക് ഉണ്ടായിട്ടില്ല എന്ന് പറയുന്ന താരം തന്നെ ചെറുപ്പത്തിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്.തന്മാത്രയ്ക്ക് ശേഷം ഒരുവൻ, ഏകാന്തം, വാല്മീകം, പച്ചമരത്തണലിൽ, കാക്കി, ഗുൽമോഹർ തുടങ്ങിയ സിനിമകളിൽ താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഒന്നും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതെ വന്നത് താരത്തിന്റെ കരിയറിനെ വലിയതോതിൽ തന്നെ ബാധിക്കുകയുണ്ടായി.

അതിനുശേഷമാണ് ഇപ്പോൾ മീര മിനിസ്ക്രീൻ പരമ്പരയിൽ സജീവമായി ഇടപെടുന്നത്. കുട്ടിക്കാലത്ത് താൻ നിരവധിതവണ ലൈംഗികചൂഷണത്തിന് ഇരയായിട്ടുണ്ട് എന്നാണ് മീര ഒരിക്കൽ വ്യക്തമാക്കിയത്. ഏഴാം വയസ്സിലാണ് ആദ്യമായി ചൂഷണം ചെയ്യപ്പെട്ടത്. വീട്ടിലെ ജോലിക്കാർ, ട്യൂഷൻ അധ്യാപകർ, സ്കൂളിലെ അധ്യാപികയുടെ ഭർത്താവ് തുടങ്ങിയ നിരവധി പേർ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. പീഡനത്തിനിരയായ കാര്യങ്ങൾ ഒന്നും ആരോടും തുറന്നു പറഞ്ഞിരുന്നില്ലെന്നും കുട്ടി ആയതിനാൽ ഇത്തരം കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

Written by admin

എന്റെ കൂടെ അഭിനയിച്ച ഒരു താരത്തോട് എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്, വെള്ളമടിച്ച് ഞാൻ വാളുവെച്ചിട്ടുണ്ട്; മംമ്ത മോഹൻദാസ് പറയുന്നു

സ്വന്തം ഭാര്യയെ പങ്കുവെയ്ക്കുന്ന നീചമായ കൃത്യം ഇവിടെ കൊണ്ടുവന്നത് രാഹുൽ പശുപാലൻ ആണെന്ന് തുറന്ന് പറഞ്ഞ് ലസിത പാലക്കൽ